കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും വര്‍ക്കേഴ്സ് പാര്‍ട്ടികളുടെയും പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനം ദില്ലിയില്‍ സമാപിച്ചു.ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മുതലാളിത്തതിനെതിരെയും വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് സമ്മേളനം അവസാനിച്ചത്.സി പി ഐ (എം )ഉം സി പി ഐ യും സംയുക്തമായി ആഥിത്യമാരുളിയ സമ്മേളനത്തില്‍ ലോകത്തിലെ 47 രാജ്യങ്ങളില്‍നിന്നായി ൫൫ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളുടെയും 55 പ്രതി നിധികള്‍ പങ്കെടുത്തു.ആദ്യ ദിവസം സി പി ഐ (എം ) പി ബി മെമ്പര്‍ സീതാറാം യെച്ചൂരി അവതരിപ്പിച്ച ദല്‍ഹി പ്രഖ്യാപനം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ച 7 ഭേദഗതികളോടെയാണ് അംഗീകരിച്ചത്.'മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം' എന്ന അടിസ്ഥാന ലക്ഷൃം നേടാന്‍ വരും നാളുകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ അമേരിക്ക അടക്കമുള്ള മുതലാളിത്ത രാഷ്ട്രങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഒട്ടും പര്യാപ്തമല്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഇതിനാവശ്യമാണെന്നും അഭിപ്രായമുണര്‍ന്നു .ജനങ്ങള്‍ക്ക് പകരം ലാഭത്തിനു മുന്‍ തൂക്കം നല്കുന്ന ലോകബാങ്ക്,ഐ എം എഫ്,ലോകവ്യാപാര സംഘടനകള്‍ എന്നിവയുടെ നയങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം.നാറ്റോയുടെ താവളങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയും, അവരുടെ സൈനിക നീക്കങ്ങല്‍ക്കെതിരെയും പ്രതികരിക്കണം.ഫാസിസത്തെ പരാജയപ്പെടുത്തിയതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം അടുത്ത വര്‍ഷം ആചരിക്കാനും,നവംബാര്‍ 29 ന് ലോകവ്യാപകമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനും തീരുമാനമായി. സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനത്തില്‍ പ്രസംഗിച്ചു.കേരളത്തില്‍ നിന്ന് മുഖമന്ത്രി വി എസ്സും, മന്ത്രി സി ദിവാകരനും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.അടുത്ത വര്‍ഷത്തെ സമ്മേളനം ദക്ഷിണാഫ്രിക്കയില്‍ നടക്കും.2009 നവംബർ 23, തിങ്കളാഴ്‌ച
കമ്മ്യൂണിസ്റ്റ് സാര്‍വദേശീയ സമ്മേളനം ദില്ലിയില്‍ സമാപിച്ചു
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും വര്‍ക്കേഴ്സ് പാര്‍ട്ടികളുടെയും പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനം ദില്ലിയില്‍ സമാപിച്ചു.ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മുതലാളിത്തതിനെതിരെയും വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് സമ്മേളനം അവസാനിച്ചത്.സി പി ഐ (എം )ഉം സി പി ഐ യും സംയുക്തമായി ആഥിത്യമാരുളിയ സമ്മേളനത്തില്‍ ലോകത്തിലെ 47 രാജ്യങ്ങളില്‍നിന്നായി ൫൫ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളുടെയും 55 പ്രതി നിധികള്‍ പങ്കെടുത്തു.ആദ്യ ദിവസം സി പി ഐ (എം ) പി ബി മെമ്പര്‍ സീതാറാം യെച്ചൂരി അവതരിപ്പിച്ച ദല്‍ഹി പ്രഖ്യാപനം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ച 7 ഭേദഗതികളോടെയാണ് അംഗീകരിച്ചത്.'മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം' എന്ന അടിസ്ഥാന ലക്ഷൃം നേടാന്‍ വരും നാളുകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ അമേരിക്ക അടക്കമുള്ള മുതലാളിത്ത രാഷ്ട്രങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഒട്ടും പര്യാപ്തമല്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഇതിനാവശ്യമാണെന്നും അഭിപ്രായമുണര്‍ന്നു .ജനങ്ങള്‍ക്ക് പകരം ലാഭത്തിനു മുന്‍ തൂക്കം നല്കുന്ന ലോകബാങ്ക്,ഐ എം എഫ്,ലോകവ്യാപാര സംഘടനകള്‍ എന്നിവയുടെ നയങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം.നാറ്റോയുടെ താവളങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയും, അവരുടെ സൈനിക നീക്കങ്ങല്‍ക്കെതിരെയും പ്രതികരിക്കണം.ഫാസിസത്തെ പരാജയപ്പെടുത്തിയതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം അടുത്ത വര്‍ഷം ആചരിക്കാനും,നവംബാര്‍ 29 ന് ലോകവ്യാപകമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനും തീരുമാനമായി. സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനത്തില്‍ പ്രസംഗിച്ചു.കേരളത്തില്‍ നിന്ന് മുഖമന്ത്രി വി എസ്സും, മന്ത്രി സി ദിവാകരനും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.അടുത്ത വര്‍ഷത്തെ സമ്മേളനം ദക്ഷിണാഫ്രിക്കയില്‍ നടക്കും.2009 നവംബർ 18, ബുധനാഴ്‌ച
എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി
പൊരുതുന്ന വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ യുടെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് തുടങ്ങി.പതിനായിരങ്ങള്‍ അണിനിരന്ന ഉജ്വലപ്രകടനത്തിന് ശേഷം പൊതുസമ്മേളനം മുതലക്കുളം മൈതാനിയില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.വര്‍ഗ്ഗീയ ശക്തികള്‍ വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആ ശ്രമത്തെ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ചെറുത്തു തോല്‍പ്പിക്കണമെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനപക്ഷ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു എം പി, ജനറല്‍ സെക്രട്ടറി റീത്തബ്രത ബാനര്‍ജി മുതലായവരും പ്രസംഗിച്ചു.മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പ്രതിനിധി സമ്മേളനം ഇരുപതിന് സമാപിക്കും.സാംസ്കാരിക സമ്മേളനം വ്യാഴാഴ്ച ടൌണ്‍ഹാളില്‍ ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും.
2009 നവംബർ 14, ശനിയാഴ്‌ച
സുഗതകുമാരിക്ക് എഴുത്തച്ഛന്‍ പുരസ്കാരം
പ്രശസ്ത കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി എഴുത്തച്ഛന്‍ പുരസ്കാരത്തിന് അര്‍ഹയായി.സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയാണ് അവാര്‍ഡ് വിവരം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.മലയാളത്തിന് അവര്‍ നല്കിയ സമഗ്ര സംഭാവനകളും, സാമൂഹ്യരംഗത്ത് അവര്‍ നടത്തിയ ഇടപെടലുകളും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്.പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍റെ മകളായി 1934 ജനുവരി 3 ന് തിരുവനന്തപുരത്താണ് സുഗതകുമാരി ജനിച്ചത്.തത്വശാസ്ത്രത്തില്‍ ബിരുടാനന്തരബിരുടമുള്ള അവര്‍ സൈലന്റ് വാലി പ്രക്ഷോഭത്തില്‍ വഹിച്ച പങ്കും, അഗതികളായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷപദവി അലങ്കരിച്ച സുഗതകുമാരി ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപല്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.ഭാരതസര്‍ക്കാര്‍ 2006 ല്‍ നല്കിയ പദ്മശ്രീ പുരസ്കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും അവര്‍ നേടിയിട്ടുണ്ട്.മുത്തുച്ചിപ്പി,പാതിരാപ്പൂക്കള്‍,രാത്രിമഴ തുടങ്ങിയ കാവ്യസമാഹാരങ്ങളും സുഗതകുമാരിയുടെ കൃതികളില്‍ പെടുന്നു.2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച
ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയല്‍ അച്ചാരു പറമ്പില്‍ വിടവാങ്ങി
വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയല്‍ അച്ചാരു പറമ്പില്‍ കാലം ചെയ്തു.ഇന്നുരാവിലെ 11.30 ന് കൊച്ചിയിലെ ലൂര്‍ദ്ദ് ആശുപത്രിയിലായിരുന്നു പിതാവിന്റെ അന്ത്യം.കടുത്ത പനിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.70 വയസ്സായിരുന്നു.കേരള മെത്രാന്‍ സമിതി അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുകയായിരുന്നു.1939 മെയ് 12 ന് പറവൂര്‍ പള്ളിപ്പുറം അച്ചാരു പറമ്പില്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം 1966 മാര്‍ച്ച് 14 ന് പുരോഹിതനായി.ഭാരതീയ തത്വ ചിന്തയിലും ബിഷപ്പിന് ആഴത്തിലുള്ള പാണ്ഡിത്യമുണ്ടായിരുന്നു.ഏറെക്കാലം റോമിലെ സര്‍വ്വകലാശാലകളില്‍ മതബോധനം നിര്‍വ്വഹിച്ചുവന്ന പിതാവ് 1996 ആഗസ്ത് 5 ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പായി അവരോധിക്കപ്പെട്ടു.1997 മുതല്‍ ലത്തീന്‍ ബിഷപ്പ് കൌണ്‍സില്‍ പ്രസിഡന്‍റാണ്. കബറടക്കം ബുധനാഴ്ച 3.30 ന് സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്റലില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കുന്നതാണ്.2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച
മനുഷ്യച്ചങ്ങല മനുഷ്യമതിലായി മാറി

കേരളത്തിന്‍റെ കാര്‍ഷിക-മത്സ്യ മേഖലകളെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സി പി ഐ(എം) ആഭിമുഖ്യത്തില്‍ ഇന്നു സംഘടിപ്പിക്കപ്പെട്ട മനുഷ്യച്ചങ്ങല പല ജില്ലകളിലും മനുഷ്യമതിലായി മാറി.രാവിലെ മുതല്‍ പെയ്തു കൊണ്ടിരുന്ന കനത്ത മഴയെ വകവെക്കാതെ ചങ്ങലയില്‍ കണ്ണികളാവാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സാംസ്കാരിക നായകരും ബഹുജനങ്ങളും ഒഴുകിയെത്തി.വടക്കു കാസര്‍ഗോഡ് ടൌണില്‍ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയായപ്പോള്‍, തെക്കു തിരുവനന്തപുരം രാജ്ഭവന് മുമ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായി.കാരാട്ടിന്റെ തൊട്ടടുത്ത് മുഖ്യമന്ത്രി വി എസും,വി എസ്സിനരികിലായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ചങ്ങലയില്‍ കണ്ണികളായി.മന്ത്രിമാര്‍,എംഎല്‍എ മാര്‍,സാഹിത്യകാരന്മാര്‍,ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയ അനേകം പേര്‍ തലസ്ഥാനത്ത് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നു. കരാറില്‍ ഒപ്പുവെച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കയാണെന്നും, കരാര്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പരിപാടിയുടെ മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.കേരളവുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ കരാരാര്‍ ഒപ്പ് വെക്കൂ എന്ന വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്നും,ഇന്നത്തെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാവമെന്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും മുഖ്യമന്ത്രി വി എസ് ഓര്‍മ്മിപ്പിച്ചു.ആസിയാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചുങ്കം കുറച്ച ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കയില്ലെന്നു പിണറായി വിജയന്‍ പറഞ്ഞു.ജില്ലകളില്‍ മന്ത്രിമാര്‍,പാര്‍ട്ടി നേതാക്കള്‍ മുതലായവര്‍ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നല്കി.തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ രണ്ടു മിനുട്ട് മൌനമാചരിച്ചു.ദുരന്തം കാരണം ഇടുക്കി ജില്ലയില്‍ ഉപ മനുഷ്യച്ചങ്ങല വേണ്ടെന്ന് വെച്ചിരുന്നു,എന്നാല്‍ വയനാട്,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ഉപ ചങ്ങലകള്‍ സംഘടിപ്പിച്ചു.
പരിപാടിയുടെ മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.കേരളവുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ കരാരാര്‍ ഒപ്പ് വെക്കൂ എന്ന വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്നും,ഇന്നത്തെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാവമെന്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും മുഖ്യമന്ത്രി വി എസ് ഓര്‍മ്മിപ്പിച്ചു.ആസിയാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചുങ്കം കുറച്ച ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കയില്ലെന്നു പിണറായി വിജയന്‍ പറഞ്ഞു.ജില്ലകളില്‍ മന്ത്രിമാര്‍,പാര്‍ട്ടി നേതാക്കള്‍ മുതലായവര്‍ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നല്കി.തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ രണ്ടു മിനുട്ട് മൌനമാചരിച്ചു.ദുരന്തം കാരണം ഇടുക്കി ജില്ലയില്‍ ഉപ മനുഷ്യച്ചങ്ങല വേണ്ടെന്ന് വെച്ചിരുന്നു,എന്നാല്‍ വയനാട്,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ഉപ ചങ്ങലകള്‍ സംഘടിപ്പിച്ചു.
2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച
വിജയദശമി ദിനത്തില്‍ പതിനായിരങ്ങള്‍ ആദ്യക്ഷരം കുറിച്ചു
ശ്രീ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ നിരവധി ക്ഷേത്രങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും വിജയദശമി നാളില്‍ അനേകായിരം കുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് ആനയിച്ചുകൊണ്ടു വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.മൂകാംബികയില്‍ രാവിലെ നാല് മണിമുതല്‍ മുതല്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു.ശ്രീശങ്കരാചാര്യസ്വാമികള്‍ ഭജനമിരുന്ന സരസ്വതീ മണ്ഡപത്തില്‍ പൂജാരികളുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.മൂകാംബികയില്‍ നല്ല ഭക്തജനതിരക്ക് അനുഭവപ്പെട്ടു.കേരളത്തില്‍നിന്നും ധാരാളം കുഞ്ഞുങ്ങളെ ഇവിടെ എഴുത്തിനിരുത്തി.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലും, കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും പരമ്പരാഗതമായ രീതിയില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ പ്രശസ്ത കവി കാവാലം നാരായണപണിക്കര്‍,പ്രൊഫ.ജി.എന്‍.പണിക്കര്‍ എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്കി.ഇവിടെ നൃത്തം, സംഗീതം എന്നിവയിലും വിദ്യാരംഭം കുറിച്ചു.തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന കലോത്സവത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.ഇവിടെ വിവിധ മതങ്ങളില്‍ പെട്ട കുട്ടികളെ എഴുത്തിനിരുത്തി.പാരമ്പര്യ എഴുത്താശാന്‍മാരും സാഹിത്യനായകരും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. കോട്ടയം ഡിസി ബുക്സിലും, മലയാളമനോരമയുടെ എല്ലാ യൂനിറ്റുകളിലും നടന്ന ചടങ്ങുകളില്‍ ധാരാളം കുഞ്ഞുങ്ങള്‍ അറിവിന്റെ മധുരം നുകര്‍ന്നു.ഗൃഹാതുരത്വമുണര്‍ത്തി ദല്‍ഹി മലയാളികളും വിജയദശമി ആഘോഷിച്ചു.2009 സെപ്റ്റംബർ 7, തിങ്കളാഴ്‌ച
അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം
2007 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ വകയേറെ.മികച്ച സംവിധായകനുള്ള അവാര്‍ഡ് നാലുപെണ്ണുങ്ങള്‍ എന്ന സിനിമയുടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ചു.ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുള്ള അവാര്‍ഡ് ശ്യാമപ്രസാദിന്റെ ഒരേകടല്‍ കരസ്ഥമാക്കി.മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ഒരേകടലിന്റെ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ നേടിയെടുത്തു.ചിത്ര സംയോജനത്തിനു ബി.അജിത്തിനും (നാല്പെണ്ണുങ്ങള്‍) ചമയത്തിനു പട്ടണം റഷീദിനും(പരദേശി) ലഭിച്ചതോടെ ഇത്തവണ മലയാളത്തിനു മൊത്തം 5 അവാര്‍ഡുകള്‍ കിട്ടി.മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തിനു മാധുര്യമേകാന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചിത്രത്തിനാണ് ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം.മികച്ചനടനായി പ്രകാശ് രാജും(കാഞ്ചീവരം)നടിയായി ഉമാശ്രീയും(ഗുലാബി ടാക്കീസ്-കന്നഡ)തെരഞ്ഞെടുക്കപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)