തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവരുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനു വിജയകരമായ പരിസമാപ്തി.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 7000 പ്രതിനിധികളും നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരും പങ്കെടുത്ത ശാസ്ത്ര കോണ്‍ഗ്രസ്സില്‍ 'ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്ര സാങ്കേതിക രംഗം നേരിടുന്ന വെല്ലുവിളികള്‍ ദേശീയ കാഴ്ചപ്പാടില്‍ 'എന്ന മുഖ്യ വിഷയത്തെ ആധാരമാക്കി ആഴത്തിലുള്ള വിശകലനങ്ങള്‍ നടന്നു.കൂടാതെ വിവിധ ശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്ലീനറി സെഷനുകളും 14 വേദികളില്‍ ഒരേ സമയം സംഘടിപ്പിക്കുകയ്ണ്ടായി.കോണ്‍ഗ്രസ്സിന്റെ ഭാഗമായി പൊതു പ്രഭാഷണങ്ങള്‍ , 3500 കുട്ടികള്‍ പങ്കെടുത്ത കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്,ശാസ്ത്ര തത്വങ്ങള്‍ അനാവരണം ചെയ്യുന്ന ശാസ്ത്ര പ്രദര്‍ശനം,കേരളീയ സമൂഹത്തെ പരിചയപ്പെടുത്തുന്ന 'കേരളഗ്രാമം' എന്നിവ അത്യന്തം ആകര്‍ഷകങ്ങളായി.കാര്യവട്ടത്തെ പ്രധാന പന്തലില്‍ നടന്ന സമാപന സമ്മേളനത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.തൊണ്ണൂറ്റി ഏഴാം ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ പ്രസിഡന്‍റ് ഡോ. ജി.മാധവന്‍ നായര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ പുതിയ പ്രസിഡന്‍റ് ഡോ.കെ.സി.പാണ്ഡെ പ്രസംഗിച്ചു.ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രടറി അശോക് കെ സക്സേന നന്ദി പറഞ്ഞു.അടുത്ത ശാസ്ത്ര കോണ്‍ഗ്രസ് 2011 ജനവരി 3 മുതല്‍ ചെന്നൈയിലെ എസ് ആര്‍ എം സര്‍വകലാശാലയില്‍ നടത്താന്‍ തീരുമാനമായി.2010 ജനുവരി 7, വ്യാഴാഴ്‌ച
ശാസ്ത്രകോണ്ഗ്രസ്സിന് സമാപനമായി അടുത്ത കോണ്‍ഗ്രസ് ചെന്നൈയില്‍
തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവരുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനു വിജയകരമായ പരിസമാപ്തി.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 7000 പ്രതിനിധികളും നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരും പങ്കെടുത്ത ശാസ്ത്ര കോണ്‍ഗ്രസ്സില്‍ 'ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്ര സാങ്കേതിക രംഗം നേരിടുന്ന വെല്ലുവിളികള്‍ ദേശീയ കാഴ്ചപ്പാടില്‍ 'എന്ന മുഖ്യ വിഷയത്തെ ആധാരമാക്കി ആഴത്തിലുള്ള വിശകലനങ്ങള്‍ നടന്നു.കൂടാതെ വിവിധ ശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്ലീനറി സെഷനുകളും 14 വേദികളില്‍ ഒരേ സമയം സംഘടിപ്പിക്കുകയ്ണ്ടായി.കോണ്‍ഗ്രസ്സിന്റെ ഭാഗമായി പൊതു പ്രഭാഷണങ്ങള്‍ , 3500 കുട്ടികള്‍ പങ്കെടുത്ത കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്,ശാസ്ത്ര തത്വങ്ങള്‍ അനാവരണം ചെയ്യുന്ന ശാസ്ത്ര പ്രദര്‍ശനം,കേരളീയ സമൂഹത്തെ പരിചയപ്പെടുത്തുന്ന 'കേരളഗ്രാമം' എന്നിവ അത്യന്തം ആകര്‍ഷകങ്ങളായി.കാര്യവട്ടത്തെ പ്രധാന പന്തലില്‍ നടന്ന സമാപന സമ്മേളനത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.തൊണ്ണൂറ്റി ഏഴാം ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ പ്രസിഡന്‍റ് ഡോ. ജി.മാധവന്‍ നായര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ പുതിയ പ്രസിഡന്‍റ് ഡോ.കെ.സി.പാണ്ഡെ പ്രസംഗിച്ചു.ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രടറി അശോക് കെ സക്സേന നന്ദി പറഞ്ഞു.അടുത്ത ശാസ്ത്ര കോണ്‍ഗ്രസ് 2011 ജനവരി 3 മുതല്‍ ചെന്നൈയിലെ എസ് ആര്‍ എം സര്‍വകലാശാലയില്‍ നടത്താന്‍ തീരുമാനമായി.2010 ജനുവരി 6, ബുധനാഴ്‌ച
ബുര്‍ജ് ഖലീഫ ആകാശം മുട്ടിയുരുമ്മി അത്ഭുത കാഴ്ചയായി
ലോകത്തിലെ ഏറ്റവും ഉരം കൂടിയ കെട്ടിടമെന്ന ഖ്യാതി നേടിയെടുത്ത് ബുര്‍ജ് ഖലീഫ കഴിഞ്ഞ ദിവസം തുറക്കപ്പെട്ടു.ദുബായിലെ ഈ ആകാശ വിസ്മയത്തിനു 828 മീറ്റര്‍ ഉയരമുണ്ട്.ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ആണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നേരത്തെ ബുര്‍ജ് ദുബായ് എന്നറിയപ്പെട്ടിരുന്ന ഈ ടവര്‍ ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു.2004 ല്‍ നിര്‍മ്മാണം ആരംഭിച്ച ബുര്‍ജിന്റെ പണി പൂര്‍ത്തിയായത് ഈ കഴിഞ്ഞ ഒക്ടോബറിലാണ്.100 കോടി ഡോളര്‍(5000 കോടി രൂപ ) ചെലവു ചെയ്തു നിര്‍മ്മിച്ച കെട്ടിടത്തിനു 56.7 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്.തെക്കന്‍ കൊറിയയിലെ സാംസംങ്ങ് കോര്‍പറേഷന്‍ ആയിരുന്നു പ്രധാന കരാറുകാര്‍.അവരുടെ കീഴില്‍ 60 കരാറുകാരുടെ നേതൃത്വത്തില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 12000 ത്തിലേറെ തൊഴിലാളികളാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്.വ്യാപാര സമുച്ചയവും,ആഡംബര താമസ കേന്ദ്രങ്ങളും,ഓഫീസുകളും നീരീക്ഷണ കേന്ദ്രവും, നീന്തല്‍ കുളവും മറ്റും ഈ വിസ്മയ കാഴ്ചയുടെ ഭാഗം മാത്രം.2010 ജനുവരി 5, ചൊവ്വാഴ്ച
കുട്ടികളുടെ ശാസ്ത്രകോണ്‍ഗ്രസ് തുടങ്ങി
തിരുവനന്തപുരത്ത് നടക്കുന്ന തൊണ്ണൂറ്റിയേഴാം ശാസ്ത്രകോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള കുട്ടികളുടെ ശാസ്ത്രകോണ്‍ഗ്രസ്സിന് നിറപ്പകിട്ടാര്‍ന്ന തുടക്കം.ജമ്മു കാശ്മീര്‍ മുതല്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 3500 ഓളം കുട്ടികള്‍ തിങ്ങി നിറഞ്ഞ പ്രധാന വേദിയില്‍ മുന്‍ രാഷ്ട്രപതിയും ലോകപ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ.എ പി ജെ അബ്ദുല്‍കലാം കോണ്ഗ്രസ് ഉല്‍ഘാടനം ചെയ്തു.തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ ശാസ്ത്രം രാഷ്ട്രത്തെ എങ്ങിനെ ശക്തിപ്പെടുത്തിയെന്നു കുട്ടികളെ ഓര്‍മ്മിപ്പിച്ചു.വിക്രം സാരാഭായി തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞരുമൊത്ത് പ്രവര്‍ത്തിച്ചത് തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കിയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.തനിക്കെന്നും പ്രചോദനമായത് തന്റെ അമ്മയാണെന്നും ഡോ .കലാം കുട്ടികളുമായുള്ള സംവാദത്തില്‍ പങ്കെടുക്കവേ പറഞ്ഞു.ഡോ.ജി മാധവന്‍ നായര്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം കുട്ടിക്കാലത്ത് തന്നെ ആരംഭിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.വി എസ് എസ് സി ഡയരക്ടര്‍ പി എസ് വീരരാഘവന്‍,കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊ.എ ജയകൃഷ്ണന്‍ എന്നിവരും പ്രസംഗിച്ചു.2010 ജനുവരി 4, തിങ്കളാഴ്‌ച
ശാസ്ത്രകോണ്‍ഗ്രസ് തിരുവനന്തപുരത്ത് തുടങ്ങി
ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സിന്റെ തൊണ്ണൂറ്റിയേഴാം സമ്മേളനം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാവകാശം നല്‍കണമെന്നും,രാഷ്ട്രീയ ഇടപെടലുകളും ചുവപ്പ് നാടയും കഴിഞ്ഞ കാലങ്ങളില്‍ ശാസ്ത്ര പുരോഗതിക്കു തസ്സമായെന്നും പ്രധാനമന്ത്രി ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് മേലില്‍ സൌരോര്‍ജ്ജം,ആണവോര്‍ജ്ജം എന്നിവയെ കൂടുതല്‍ ആശ്രയിക്കണമെന്നും, വിദേശത്ത് താമസമാക്കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള സര്‍വ്വകലാശാലയും ഐ എസ് ആറോയും സംയുക്തമായി സംഘാടനം നിര്‍വ്വഹിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ് സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ ജനവരി 3 മുതല്‍ 7 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള ശാത്രജ്ഞര്‍,7000 ത്തില്‍ അധികം പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിന്റെ വിവിധ സെഷനുകളിലും സെമിനാറുകളിലും പങ്കെടുക്കുന്നു.3000 കുട്ടികള്‍ ഒത്തുചേരുന്ന കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്സും സംഘടിപ്പിച്ചിട്ടുണ്ട്.ഉല്‍ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ്,മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍,കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍,പ്രമുഖ ശാസ്ത്രജ്ഞര്‍ മുതലാവയര്‍ സന്നിഹിതരായിരുന്നു.ഉല്‍ഘാടന ചടങ്ങിനു ശേഷം പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നു.2010 ജനുവരി 1, വെള്ളിയാഴ്‌ച
സ്കൂള്‍ കലോത്സവം ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
കോഴിക്കോട്ട് നടക്കാനിരിക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവാസാന ഘട്ടത്തിലേക്ക്. കലോത്സവത്തിന് കോഴിക്കോട് മുമ്പും വേദിയായിട്ടുണ്ടെന്കിലും സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ നടക്കുന്ന കലോല്സവമായ്തു കൊണ്ട് പകിട്ടും പെരുമയും കൂട്ടുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി. മേയര്‍ എം ഭാസ്കരന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന സമിതി യോഗം 2010 ജനവരി 9 മുതല്‍ 15 വരെ നഗരത്തില്‍ നടക്കാനിരിക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി.ജനവരി 1 മുതല്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനും പബ്ലിസിറ്റി-ട്രോഫി കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നഗരത്തില്‍ ജനവരി 7 ന് വിളംബര ഘോഷയാത്ര നടത്താനും തീരുമാനമായി.ജനവരി 9 ന് ആരംഭിക്കുന്ന കലോത്സവത്തിന്റെ 16 വേദികളില്‍ നിന്നുമുള്ള തല്‍സമയ ദൃശ്യങ്ങള്‍ റയില്‍വേ സ്റ്റേഷന്‍,ബസ്‌സ്റ്റാന്‍റ് ,കടപ്പുറം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.കൂടാതെ എല്ലാ വേദികളുടെയും പരിസരത്ത് മറ്റു വേദികളില്‍ നടക്കുന്ന പരിപാടികള്‍ കാണുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയിലെ വിശാലമായ പന്തലിന്റെ നിര്‍മ്മാണം അവസാന മിനുക്ക് പണികളിലാണ്.ഈ വേദിയെ കൂടാതെ ടൌണ്‍ഹാള്‍,മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ട്,തളി സാമൂതിരി ഹയര്‍ സെക്ക.സ്കൂള്‍,ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍,ഗുജറാത്തി ഹാള്‍,സി എച്ച് ഹാള്‍,എന്‍ ജി ഓ യുണിയന്‍ ഹാള്‍ എന്നിവടങ്ങളിലും വേദികള്‍ സജ്ജീകരിക്കുന്നുണ്ട്.ഭക്ഷണ ശാലകള്‍ ഗവ.മോഡല്‍ എച്ച് എസ് എസ്സിലും ടാഗോര്‍ സെന്റിനറി ഹാളിലുമാണ് ഒരുക്കിയിരിക്കുന്നത്.ജനവരി 10 ന് തുടങ്ങുന്ന സാംസ്കാരിക പരിപാടികള്‍ മുതലക്കുളം മൈതാനിയിലാണ് നടക്കുന്നത്.നഗരത്തിലും പരിസരങ്ങളിലുമുള്ള വിദ്യാലയങ്ങളിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഉല്‍ഘാടന ദിവസമായ ജനവരി 9 ന് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ബസ്സ്റ്റാന്‍റ് വഴി മാനാഞ്ചിറ മൈതാനിയില്‍ പ്രവേശിക്കും.5000 ത്തിലേറെ കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രക്ക് നിശ്ചല ദൃശ്യങ്ങളും കലാപ്രകടനങ്ങളും കൊഴുപ്പേകും.10000 ത്തില്‍പരം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലോത്സവത്തിന് ഒന്നര കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന തുകയ്ക്കു പുറമെ സ്പോണ്സര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് സംഘാടക സമിതിയുടെ ശ്രമം.2009 ഡിസംബർ 29, ചൊവ്വാഴ്ച
ദേശാഭിമാനി ബംഗളൂരുവില്‍ നിന്നും
ബംഗളൂരുവിലെ ലക്ഷക്കണക്കിന് മറുനാടന്‍ മലയാളികളുടെ സ്വപ്നസാക്ഷാല്‍ക്കാരമായി ദേശാഭിമാനിയുടെ ബംഗളൂരു എഡിഷന്‍ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ഇന്ദിരാ നഗറിലെ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ തിങ്കളാഴ്ച വൈകുന്നേരം ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ത എഴുത്തുകാരിയും ഉദയവാണിയുടെ പത്രാധിപയുമായ ഡോ.ആര്‍.പൂര്‍ണിമയ്ക്ക് ദേശാഭിമാനി പത്രം നല്‍കിക്കൊണ്ടാണ് പിണറായി ഈ ചരിത്ര ദൌത്യം നിറവേറ്റിയത്.പുതുവത്സരപ്പുലരി മുതല്‍ ഉദ്യാനനഗരിയിലെ പ്രഭാതങ്ങള്‍ക്ക് ചുവപ്പേകാന്‍ പാവപ്പെട്ടവന്റെ പടവാളായി മാറിക്കഴിഞ്ഞ നേരിന്‍റെ പത്രം ദേശാഭിമാനിയുമുണ്ടാവും.ഉല്‍ഘാടനം പ്രമാണിച്ച് തയ്യാറാക്കിയ പ്രത്യേക പതിപ്പ് ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി,ബംഗളൂരു പ്രസ് ക്ലബ് സെക്രടറി കെ സദാശിവ ഷേണായിക്ക് നല്‍കിക്കൊണ്ട് പുറത്തിറക്കി. സിപിഐ(എം)കര്‍ണാടക സംസ്ഥാന സെക്രടറി വി ജെ കെ നായര്‍ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങില്‍ ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതവും ദേശാഭിമാനി റീഡേഴ്സ് ഫോറം ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.പി. ജയരാജന്‍ എം എല്‍ എ,റസിഡന്‍റ് എഡിറ്റര്‍ പി .രാജീവ് എം പി,കെ. സദാശിവ ഷേണായി,ഡോ.ആര്‍.പൂര്‍ണിമ തുടങ്ങിയവര്‍ സംസാരിച്ചു.ഉല്‍ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാവുന്നു
2010 ജനവരി 3 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന തൊണ്ണൂറ്റിയേഴാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കാര്യവട്ടത്തുള്ള കേരള സര്‍വകലാശാലാ കാമ്പസ്സില്‍ പൂര്‍ത്തിയായി വരുന്നു.രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനു വേദിയൊരുങ്ങുന്നത്.ഇതിനു മുമ്പ് 1990 ല്‍ കൊച്ചിയിലാണ് ശാസ്ത്ര കോണ്‍ഗ്രസ് നടന്നത്.12 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശാസ്ത്ര കോണ്ഗ്രസ്സിന്റെ സംഘാടനം ഐ എസ് ആര്‍ ഓയും കേരള സര്‍വകലാശാലയും സംയുക്തമായാണ് നിര്‍വ്വഹിക്കുന്നത്.20 വേദികളിലായി നടക്കുന്ന കോണ്‍ഗ്രസ്സില്‍ 7000 ത്തില്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു.നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ മുതല്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ വരെ കോണ്‍ഗ്രസില്‍ എത്തുന്നു.14 വേദികളില്‍ ഒരേ സമയം ചര്‍ച്ചകള്‍ നടക്കും.പ്രശസ്ത ശാസ്ത്രജ്ഞന്മാര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും.'ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളി ദേശീയ കാഴ്ചപ്പാടില്‍' എന്നതാണ് കോണ്‍ഗ്രസ്സില്‍ മുഖ്യ വിഷയമായി എടുത്തിരിക്കുന്നത്.പ്രധാന മന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് ജനവരി 3 ന് ഞായറാഴ്ച രാവിലെ 10.15 ന് ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്,ശാസ്ത്ര പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.ഡിസംബര്‍ 31 വ്യാഴാഴ്ച മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങും.പ്രധാനമന്ത്രിയും പ്രമുഖ ശാസ്ത്രജ്ഞന്മാരും പങ്കെടുക്കുന്നതിനാല്‍ തലസ്ഥാനത്ത് കനത്ത സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)