കര്‍ണ്ണാടകസംഗീത പ്രേമികള്‍ക്ക് 5 ദിവസത്തെ സംഗീത വിരുന്ന് ഒരുക്കികൊണ്ട് ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുപ്പതാമത് ത്യാഗരാജ ആരാധനാ ഉത്സവം ശെമ്മാങ്കുടി നഗറില്‍(തളി പത്മശ്രീ കല്യാണമണ്ഡപം)തുടക്കമായി.സീനിയര്‍ വിദുഷി ശ്രീമതി നീലാ രാംഗോപാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ആകാശവാണി കോഴിക്കോട് നിലയം ഡയരക്ടര്‍ കെ.രാജന്‍,സംഗീത ചികിത്സാ വിദഗ്ധന്‍ ഡോ.ടി.പി.മെഹറൂഫ് രാജ് എംഡി എന്നിവര്‍ സംസാരിച്ചു.മാനേജിങ്ങ് ട്രസ്റ്റി ഡോ.എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു.തുടര്‍ന്ന് സംഗീത പരിപാടികള്‍ അരങ്ങേറി.കുട്ടികളുടെ സംഗീതാര്‍ച്ചന,കുമാരി ശ്രീരഞ്ജിനി,സുമിത്ര നിധിന്‍,സുമിത്ര വാസുദേവ്,നീലാ രാംഗോപാല്‍,വിഷ്ണു ഭാട്ടിയ സഹോദരിമാര്‍ എന്നിവരുടെ കച്ചേരിയും, ചിത്ര നാരായണ സ്വാമിയുടെ വീണക്കച്ചേരിയും ആദ്യ ദിവസം തന്നെ അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത പ്രതിഭകളുടെ കച്ചേരികളും കുട്ടികളുടെ സംഗീതാര്‍ച്ചനയും ഉണ്ടാവും.സംഗീതോല്‍സവം ഫിബ്രവരി 3 ന് സമാപിക്കും.2010 ജനുവരി 30, ശനിയാഴ്‌ച
ത്യാഗരാജ ആരാധന ഉത്സവം കോഴിക്കോട്ട് തുടങ്ങി
കര്‍ണ്ണാടകസംഗീത പ്രേമികള്‍ക്ക് 5 ദിവസത്തെ സംഗീത വിരുന്ന് ഒരുക്കികൊണ്ട് ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുപ്പതാമത് ത്യാഗരാജ ആരാധനാ ഉത്സവം ശെമ്മാങ്കുടി നഗറില്‍(തളി പത്മശ്രീ കല്യാണമണ്ഡപം)തുടക്കമായി.സീനിയര്‍ വിദുഷി ശ്രീമതി നീലാ രാംഗോപാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ആകാശവാണി കോഴിക്കോട് നിലയം ഡയരക്ടര്‍ കെ.രാജന്‍,സംഗീത ചികിത്സാ വിദഗ്ധന്‍ ഡോ.ടി.പി.മെഹറൂഫ് രാജ് എംഡി എന്നിവര്‍ സംസാരിച്ചു.മാനേജിങ്ങ് ട്രസ്റ്റി ഡോ.എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു.തുടര്‍ന്ന് സംഗീത പരിപാടികള്‍ അരങ്ങേറി.കുട്ടികളുടെ സംഗീതാര്‍ച്ചന,കുമാരി ശ്രീരഞ്ജിനി,സുമിത്ര നിധിന്‍,സുമിത്ര വാസുദേവ്,നീലാ രാംഗോപാല്‍,വിഷ്ണു ഭാട്ടിയ സഹോദരിമാര്‍ എന്നിവരുടെ കച്ചേരിയും, ചിത്ര നാരായണ സ്വാമിയുടെ വീണക്കച്ചേരിയും ആദ്യ ദിവസം തന്നെ അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത പ്രതിഭകളുടെ കച്ചേരികളും കുട്ടികളുടെ സംഗീതാര്‍ച്ചനയും ഉണ്ടാവും.സംഗീതോല്‍സവം ഫിബ്രവരി 3 ന് സമാപിക്കും.2010 ജനുവരി 18, തിങ്കളാഴ്‌ച
ദേശാഭിമാനി മലപ്പുറം എഡിഷന്‍ തുടങ്ങി
ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളി വംഗനാടിന്‍റെ വീരപുത്രന്‍ ജ്യോതിബസുവിന്‍റെ വേര്‍പാട് സൃഷ്‌ടിച്ച ദുഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ദേശാഭിമാനിയുടെ മലപ്പുറം എഡിഷന് തുടക്കമായി.വെള്ളപ്പട്ടാളത്തിന്‍റെ നിറതോക്കുകള്‍ക്കു മുമ്പില്‍ വിരിമാറ് കാട്ടി വീരമൃത്യു വരിച്ച ധീരദേശാഭിമാനികളുടെ ചുടുചോര വീണു ചുവന്ന ഏറനാടിന്‍റെ മണ്ണില്‍ നിന്നും ,സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനുമെതിരെ സന്ധിയിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിപ്ലവപ്രസ്ഥാനത്തിന്‍റെ ജിഹ്വയായ ദേശാഭിമാനിയുടെ ഒമ്പതാമത്തെ എഡിഷന്‍ ഇനി ജനങ്ങളുടെ കൈകളിലേക്ക്.തന്‍റെ കുടുംബസ്വത്ത് വിറ്റു കിട്ടിയ തുക പാര്‍ട്ടിപത്രത്തിന് നല്‍കുകയും ,ആയുഷ്ക്കാലം മുഴുവന്‍ പ്രസ്ഥാനത്തിനും ദേശാഭിമാനിക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനായ ഇ എം എസ്സിന്‍റെ ജന്മനാട്ടില്‍ നിന്നും പത്രത്തിന്റെ പതിപ്പ് എന്ന ചിരകാലസ്വപ്നമാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്.മലപ്പുറം എം എസ് പി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ പിണറായി വിജയന്‍ എഡിഷന്‍ പുറത്തിറക്കി.ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ തദ്ദേശവകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി,ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി,എംപിമാരായ എ വിജയരാഘവന്‍,ഇ ടി മുഹമ്മദ് ബഷീര്‍,എംഎല്‍ എ മാരായ കെ ടി ജലീല്‍,മഞ്ഞളാംകുഴി അലി,പാര്‍ട്ടി ജില്ലാസെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍,മാധ്യമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സിനിമാ നടന്‍ കലാഭവന്‍ മണി ദേശാഭിമാനി മലപ്പുറം യൂനിറ്റ് സന്ദര്‍ശിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ ഹംസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂനിറ്റ് മാനേജര്‍ ഇ എന്‍ മോഹന്‍ദാസ് കൃതജ്ഞത പ്രകാശിപ്പിച്ചു.2010 ജനുവരി 15, വെള്ളിയാഴ്‌ച
സ്കൂള്‍ കലോത്സവം കോഴിക്കോട്ട് കൊടിയിറങ്ങി

കോഴിക്കോട്ടെ ജനാവലിക്ക് കലാമാമാങ്കത്തിന്റെ ഏഴു രാപ്പലുകള്‍ സമ്മാനിച്ച കേരള സ്കൂള്‍ കലോത്സവത്തിന്റെ സുവര്‍ണ്ണ ജൂബിലി നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ സമാപിച്ചു.790 പോയിന്‍റുകള്‍ നേടി തുടര്‍ച്ചയായി നാലാം തവണയും ആതിഥേയരായ കോഴിക്കോട് ജില്ല സ്വര്‍ണ്ണകപ്പ് കരസ്ഥമാക്കി കലോത്സവചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ത്തു.723 പോയിന്റുകളോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും,720 പോയിന്റുകള്‍ നേടിയ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട്ടെ സില്‍വര്‍ ഹില്‍സ് സ്കൂളും,ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇടുക്കിയിലെ കുമാരമംഗലം എം കെ എന്‍ എം സ്കൂളും ചാമ്പ്യന്മാരായി.മാനാഞ്ചിറ മൈതാനിയില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഗാനഗന്ധര്‍വന്‍ ഡോ .കെ.ജെ .യേശുദാസ് സമ്മാനദാനം നിര്‍വ്വഹിച്ചു.സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീം,എം പി മാരായ എം കെ രാഘവന്‍,എം ഐ ഷാനവാസ്,എം പി അച്യുതന്‍,മേയര്‍ എം ഭാസ്കരന്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സമ്മാനര്‍ഹമായ ഇനങ്ങള്‍ വേദിയില്‍ വീണ്ടും അവതരിപ്പിച്ചു.എം കെ രാഘവന്‍ എം പി ഒരു പാട്ട് പാടിയതും യേശുദാസും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കൂടെ ചേര്‍ന്നതും സദസ്സിന് ഹരം പകര്‍ന്നു.അടുത്ത വര്‍ഷത്തെ സ്കൂള്‍ കലോത്സവം നടക്കുന്ന കോട്ടയത്തിന് കലോത്സവപതാക കൈമാറി.
സ്വര്‍ണ്ണകപ്പ് ഉറപ്പുവരുത്തി കോഴിക്കോട് മുന്നേറ്റം തുടരുന്നു
സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആതിഥേയരായ കോഴിക്കോട് ജില്ല സ്വര്‍ണ്ണകപ്പ് ഉറപ്പിച്ചു കൊണ്ട് പോയിന്റ് നിലയില്‍ ബഹുദൂരം മുന്നില്‍.ഏറ്റവും ഒടുവിലെ നിലയനുസരിച്ച് ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും 7 വീതം ഇനങ്ങള്‍ മാത്രമേ ഇനി നടക്കാനുള്ളു.പോയിന്റ് നില ചുവടെ കൊടുക്കുന്നു.കോഴിക്കോട് -726 ,കണ്ണൂര്‍-669 ,തൃശൂര്‍-664 ,പാലക്കാട്-659 ,എറണാകുളം-630 ,മലപ്പുറം -623തിരുവനന്തപുരം-615 ,കൊല്ലം-606 ,കോട്ടയം-601 ,കാസര്‍ഗോഡ്-594 ,ആലപ്പുഴ-581 ,വയനാട്-527 ,പത്തനംതിട്ട-500 ,ഇടുക്കി -461 എന്നിങ്ങനെയാണ് ഏറ്റവും ഒടുവിലെ പോയിന്റ് നില.കലോത്സവം വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും.വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ ജെ.യേശുദാസ് സമ്മാന ദാനം നിര്‍വ്വഹിക്കും.വ്യവസായമന്ത്രി എളമരം കരീം സുവനീര്‍ പ്രകാശനം ചെയ്യും.എം പി മാര്‍, എം എ എല്‍ എ മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
2010 ജനുവരി 11, തിങ്കളാഴ്‌ച
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു
ഇന്ത്യന്‍ യുവത്വത്തിന്റെ വിപ്ലവപ്രസ്ഥാനവും സമരങ്ങളുടെ മുന്നണി പോരാളിയുമായ ഡി വൈ എഫ് ഐ യുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉജ്വല യുവജനറാലിയോടെ സമാപിച്ചു.ശംഖുമുഖം കടപ്പുറത്ത് മറ്റൊരു ശുഭ്രസാഗരം തീര്‍ത്ത മഹാസമ്മേളനം സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു.സി പി ഐ (എം ) മതവിശ്വാസത്തിന് എതിരല്ലെന്നും ജീവന്‍ നല്‍കിയും മതവിശ്വാസികളെ സംരക്ഷിച്ച പാര്‍ട്ടിയാണെന്നും പിണറായി തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പാര്‍ട്ടി എതിര്‍ക്കുന്നത് മതവിശ്വാസത്തെയല്ല ,മറിച്ച് മതമൌലികതാവാദത്തെയും വര്‍ഗ്ഗീയതയേയുമാണെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു.ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കോണ്‍ഗ്രസ് പലപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയെ തുണച്ചിട്ടുണ്ടെന്നും എന്‍ ഡി എഫിനെ സംരക്ഷിക്കുന്നത് മുസ്ലിംലീഗാണെന്നും പിണറായി പറഞ്ഞു.സക്കറിയാ സംഭവത്തെ പരാമര്‍ശിക്കവെ കമ്മ്യൂണിസ്റ്റ് നേതാക്കളെ അപകീര്‍ത്തിപെടുത്തുന്ന വാക്കുകള്‍ പയ്യന്നൂരില്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് പിണറായി അഭിപ്രായപ്പെട്ടു.പട്ടിക ജാതി പട്ടിക വര്‍ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന് കുറവ് വരുത്താതെ, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതില്‍ ഡി എഫ് ഐക്ക് എതിര്‍പ്പില്ലെന്നും,കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.റേഷന്‍ വിഹിതം വെട്ടിക്കുറച്ചും മറ്റും കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ വരും നാളുകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു.സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായി എം ബി രാജേഷ് എംപിയും, സെക്രട്ടറിയായി ടി വി രാജേഷും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.2010 ജനുവരി 10, ഞായറാഴ്‌ച
സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് തിളക്കമാര്‍ന്ന തുടക്കം
ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമെന്ന ഖ്യാതി സമ്പാദിച്ച കേരള സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് തിളക്കമാര്‍ന്ന തുടക്കമായി.നിരവധി നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും മിഴിവേകിയ, ആയിരങ്ങള്‍ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെയായിരുന്നു കലോത്സവത്തിന് നാന്ദി കുറിച്ചത്.വൈകുന്നേരം നാലുമണിക്ക് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് നഗരവീഥികളില്‍ വര്‍ണ്ണപ്പോലിമ വാരിവിതറി,റോഡിന്‍റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ ആശീര്‍വാദങ്ങളേറ്റുവാങ്ങി ഘോഷയാത്ര പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ എത്തിയപ്പോള്‍ അവിടം കോഴിക്കോട്ടെ കലാസ്നേഹികള്‍ കയ്യടക്കി കഴിഞ്ഞിരുന്നു.പ്രശസ്ത കവി പി കെ ഗോപി രചിച്ച് പ്രേംകുമാര്‍ വടകര ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടെയും അതിന്‍റെ ദൃശ്യാവിഷ്ക്കാരതോടെയുമായിരുന്നു ഉല്‍ഘാടനചടങ്ങുകള്‍ ആരംഭിച്ചത്.തുടര്‍ന്ന് ആകാശത്ത് പൊട്ടിവിടര്‍ന്ന വര്‍ണ്ണവിസ്മയത്തെ സാക്ഷി നിര്‍ത്തി വിദ്യാഭ്യാസ മന്ത്രി എം എ ബേബി കലോത്സവത്തിന്റെ അമ്പതാം വാര്‍ഷികത്തിന് തിരി തെളിയിച്ചു.വേദിയില്‍ സന്നിഹിതരായിരുന്ന മന്ത്രി ബിനോയ് വിശ്വം,എം കെ രാഘവന്‍ എംപി, മേയര്‍ എം ഭാസ്കരന്‍,പ്രശസ്ത കലാകാരനും ചടങ്ങിലെ മുഖ്യാതിഥിയുമായിരുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍,പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് എന്നിവരും ദീപം തെളിച്ചു.ഉല്‍ഘാടന ചടങ്ങിനു ശേഷം പ്രധാന വേദിയായ വേദി ഒന്നില്‍ മോഹിനിയാട്ടവും മറ്റു വേദികളില്‍ മൂകാഭിനയം,കേരളനടനം,ദേശഭക്തിഗാനം,ഓടക്കുഴല്‍,വീണ എന്നീ ഇനങ്ങളും അരങ്ങേറി.2010 ജനുവരി 9, ശനിയാഴ്‌ച
സ്കൂള്‍ കലോത്സവം അരങ്ങുകളുണരാന്‍ മണിക്കൂറുകള്‍ മാത്രം
സുവര്‍ണ്ണജൂബിലിയുടെ നിറവില്‍ കേരള സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് അരങ്ങുകളുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.കോഴിക്കോടന്‍ ഹലുവയുടെ മാധുര്യമൂറും മിഠായിത്തെരുവില്‍ നിന്നും ഒരു വിളിപ്പാടകലെ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ മൈതാനിയിലെ പ്രധാന പന്തലില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോല്‍സവത്തിന് ദീപം കൊളുത്തുന്നതോടെ ഏഴു ദിവസങ്ങള്‍ നീളുന്ന കലാമാമാങ്കത്തിന് തുടക്കമാവും.തുടര്‍ന്നുള്ള ഏഴു രാപ്പകലുകള്‍ കോഴിക്കോട്ടുകാരുടെ കണ്ണും കാതും മനസ്സും കുളിര്‍പ്പിക്കാന്‍ കലാവിരുന്ന്.ജനുവരി 9 മുതല്‍ 15 വരെ നഗരത്തിലെ 16 വേദികളില്‍ 8400 മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ മാറ്റുരയ്ക്കും.ഒമ്പതിന് രാവിലെ 9.30 ന് പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് പതാക ഉയര്‍ത്തും.തുടര്‍ന്ന് കലോത്സവത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തെ അനുസ്മരിച്ചു കൊണ്ട് 49 പ്രശസ്ത വ്യക്തികള്‍ കൂടി പതാകകള്‍ ഉയര്‍ത്തുന്നതാണ്.10 മണിക്ക് ബി ഇ എം ഗേള്‍സ് സ്കൂളില്‍ രജിസ്ട്റേഷന്‍ ആരംഭിക്കും.ഉച്ചയ്ക്ക് 2.30 ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന സാംസ്കാരിക ഘോഷയാത്ര പുറപ്പെടും.നിശ്ചല ദൃശ്യങ്ങള്‍,കലാപ്രകടനങ്ങള്‍, പെണ്‍കുട്ടികളുടെ കളരിപ്പയറ്റ് തുടങ്ങിയവ അകമ്പടി സേവിക്കുന്ന, ആയിരങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്ര മാവൂര്‍ റോഡു വഴി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിനു മുന്നിലൂടെ പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ പ്രവേശിക്കും.തുടര്‍ന്ന് 5 മണിക്ക് പ്രൌഢഗംഭീരമായ ഉല്‍ഘാടന ചടങ്ങുകള്‍.ജില്ലയിലെ അമ്പതു സംഗീതാധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന സ്വാഗത ഗാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോല്‍സവത്തിന് തിരികൊളുത്തും.മന്ത്രി ബിനോയ് വിശ്വം,മേയര്‍ എം ഭാസ്കരന്‍,എം കെ രാഘവന്‍ എം പി ,എം എല്‍ എ മാര്‍ തുടങ്ങിയവര്‍ സംസാരിക്കും.പ്രശസ്ത കലാകാരന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ സി പി ചിത്ര നന്ദിയും പറയും.ഉത്ഘാടനത്തിനു ശേഷം 6 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാവും.പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയിലെ വേദി 1 ല്‍ ഹൈസക്കൂള്‍ വിഭാഗം മോഹിനിയാട്ടം അരങ്ങേറും.ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടിലെ വേദി 2 ല്‍ കേരള നടനം വേദി 3 ല്‍ ദേശഭക്തിഗാനം എന്നിവയാണ് നടക്കുക.ടൌണ്‍ ഹാളില്‍ (വേദി 4 )മൂകാഭിനയം,സെന്‍റ് ജോസഫ് എച്ച് എസ് എസ് (വേദി 6 ) ഓടക്കുഴല്‍,ആംഗ്ലോ ഇന്ത്യന്‍ എച്ച് എസ് എസ് (വേദി 7 )വീണ എന്നിവയാണ് ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)