കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളാഘടകം പിറന്നു വീണ പിണറായി ഗ്രാമം സ്ഥിതിചെയ്യുന്ന ജില്ല,കയ്യൂര്‍ സഖാക്കള്‍ നെഞ്ചില്‍ നിന്നും ചുടുചോര വാര്‍ന്നു നല്‍കി ചുവപ്പിച്ച മണ്ണ്,പാവങ്ങളുടെ പടത്തലവന്‍ എകെജി യും, മലയാളിമനസ്സുകളില്‍ ഇന്നും ജീവിക്കുന്ന ജനനായകന്‍ ഇ കെ നായനാരും തങ്ങളുടെ കര്‍മ്മരംഗമായി ആദ്യം തെരഞ്ഞെടുത്ത പ്രദേശം ,തെയ്യവും തിറയും ചരിത്രം കുറിച്ച കോലത്തുനാട്- കണ്ണൂര്‍. ആ ഇതിഹാസഭൂമിയിതാ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം നെഞ്ചേറ്റിയ സിഐടിയു വിന്റെ പതിനാലാം അഖിലേന്ത്യാ സമ്മേളനത്തിനു വേദിയാകുന്നു. 2013 ഏപ്രില്‍ 4 മുതല്‍ 8 വരെ തിയ്യതികളില്‍ നടക്കാനിരിക്കുന്ന മഹാസമ്മേളനത്തിന്റെ കേളികൊട്ട് എങ്ങും മുഴങ്ങി തുടങ്ങി..... സമ്മേളനവും അനുബന്ധ പരിപാടികളും വന്‍ വിജയമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സംഘാടകസമിതിയും പാര്‍ട്ടിപ്രവര്‍ത്തകരും. സ്വാഗതസംഘം ആപ്പീസ് സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ സിപിഐഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണനും,സമ്മേളന വെബ്സൈറ്റ് പാര്‍ട്ടി കേന്ദ്രകമ്മറ്റി മെമ്പര്‍ ഇ പി ജയരാജനും ഉദ്ഘാടനം ചെയ്തു. www.cituconference.org എന്നതാണ് വെബ്സൈറ്റ് മേല്‍വിലാസം. സമ്മേളനം സംബന്ധിച്ച വിശദവിരങ്ങള്‍ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.
ദേശീയ വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദേശീയ വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2013 മാർച്ച് 2, ശനിയാഴ്‌ച
2013 ഫെബ്രുവരി 19, ചൊവ്വാഴ്ച
ദേശീയ പണിമുടക്കില്‍ ഇന്ത്യ രണ്ടുനാള്‍ നിശ്ചലമാകും...
ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചരിത്രത്തില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടാനിടയുള്ള ഐതിഹാസികമായ ദ്വിദിന പണിമുടക്കിന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തുടക്കമാവും.ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഐ എന്‍ ടി യു സി,ബി എം എസ്,സി ഐ ടി യു,എ ഐ ടി യു സി,എച്ച് എം എസ്,യു ടി യുസി തുടങ്ങിയ 11 കേന്ദ്ര ട്രേഡ് യൂനിയനുകളാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഫിബ്രവരി 20,21 തിയ്യതികളിലെ ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.വ്യവസായശാലകള്‍ മുതല്‍ വയലേലകള്‍ വരെയുള്ള പണിയിടങ്ങളില്‍ തൊഴിലെടുക്കുന്ന 10 കോടിയിലേറ തൊഴിലാളികള്‍ സമരത്തില്‍ അണിചേരുന്നതാണ്.വിലക്കയറ്റം നിയന്ത്രിക്കുക,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക,
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക,ഓഹരിവില്‍പ്പന തടയുക,കരാര്‍വല്‍ക്കരണം തടയുക,മിനിമം കൂലി 10000 രൂപയായി നിശ്ചയിക്കുക തുടങ്ങിയ 10 ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.ജാതിമതവ്യത്യാസങ്ങള്‍ മറന്ന് ഒറ്റ മനസ്സോടെയുള്ള ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യപ്പെടല്‍ ഈ പണിമുടക്കിന്റെ മുതല്‍ക്കൂട്ടായി കരുതാം.ഐതിഹാസികമായ ഈ പണിമുടക്ക് കണ്ടില്ലെന്നു നടിക്കാന്‍ ഭരണാധികാരിവര്‌ഗ്ഗത്തിനോ അവര്‍ തീറ്റിപ്പോറ്റുന്ന കോര്‍പറേറ്റുകള്‍ക്കോ മാധ്യമങ്ങള്‍ക്കോ കഴിയില്ല.
കേരളത്തിലും പണിമുടക്ക് വന്‍ വിജയമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക,ഓഹരിവില്‍പ്പന തടയുക,കരാര്‍വല്‍ക്കരണം തടയുക,മിനിമം കൂലി 10000 രൂപയായി നിശ്ചയിക്കുക തുടങ്ങിയ 10 ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.ജാതിമതവ്യത്യാസങ്ങള്‍ മറന്ന് ഒറ്റ മനസ്സോടെയുള്ള ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യപ്പെടല്‍ ഈ പണിമുടക്കിന്റെ മുതല്‍ക്കൂട്ടായി കരുതാം.ഐതിഹാസികമായ ഈ പണിമുടക്ക് കണ്ടില്ലെന്നു നടിക്കാന്‍ ഭരണാധികാരിവര്‌ഗ്ഗത്തിനോ അവര്‍ തീറ്റിപ്പോറ്റുന്ന കോര്‍പറേറ്റുകള്‍ക്കോ മാധ്യമങ്ങള്‍ക്കോ കഴിയില്ല.
കേരളത്തിലും പണിമുടക്ക് വന്‍ വിജയമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
2008 ഡിസംബർ 21, ഞായറാഴ്‌ച
ജീവനക്കാരുടെ ദേശീയസമ്മേളനം ആരംഭിച്ചു
ജീവനക്കാരുടെ അഖിലേന്ത്യാസംഘടനയായ ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ:എംപ്ലോയീസ് ഫെഡറേഷന്റെദേശീയസമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജെ.കാര്‍ണിക് പതാക ഉയര്‍ത്തി. കേന്ദ്ര സര്ക്കാരിന്റെ ജനദ്രോഹ നയങ്ങളെ ചെറുക്കാന്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ബഹുജനങ്ങളുടെയും ഐക്യനിര കെട്ടിപ്പടുക്കാനുള്ള ആഹ്വാനവുമായാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.കെ.എന്‍.പണിക്കര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ വൈക്കം വിശ്വന്‍ സ്വാഗതം പറഞ്ഞു.ആര്‍ .ജെ കാര്‍ണിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്ന്ന ഉല്‍ഘാടന സമ്മേളനത്തില്‍ എഫ് എസ് ഇടി ഓ ഗായക സംഘം സ്വാഗതഗാനമാലപിച്ചു.സി ഐ ടി യു ദേശീയപ്രസിഡന്‍റ് എംകെ.പാന്ഥെ മുതലായവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 1500 ഓളം പ്രതിനിധികള്‍ പന്കെടുക്കുന്നു.ഞായറാഴ്ച വൈകീട്ട് നാലിന് ധനമന്ത്രി ഡോ.തോമാസ് ഐസക്ക് പ്രഭാഷണം നടത്തും.തിങ്കളാഴ്ച ഉച്ച കഴിഞ്ഞു മൂന്നിന് നടക്കുന്ന വനിതാസമ്മേളനം ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയാണ് ഉല്‍ഘാടനം ചെയ്യുന്നത്.ചൊവ്വാഴ്ച വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ അരലക്ഷം പേരാണ് പന്കെടുക്കുന്നത്.ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്.
2008 ഡിസംബർ 16, ചൊവ്വാഴ്ച
സൌജന്യ വിദ്യാഭ്യാസം- ബില്‍ അവതരിപ്പിച്ചു
രാജ്യത്ത് 6 നും14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്ക്ക് സൌജന്യ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനും സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കര്‍ശനമായ പ്രവര്‍ത്തന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചതുമായ ബില്‍, മാനവശേഷിമന്ത്രി അര്‍ജുന്‍ സിങ്ങ്രാജ്യസഭയില് അവതരിപ്പിച്ചു. സര്‍ക്കാര്‍,എയിഡഡ് സ്കൂളുകളില്‍ പഞ്ചായത്ത്,മുന്സിപ്പാല്‍ കൌണ്‍സില്‍ അംഗങ്ങളും രക്ഷിതാക്കളും ചേര്ന്ന മാനേജ്മെന്റ് സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെക്കാണ് സൌജന്യ വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നത്.ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ആരെയും തോല്‍പ്പിക്കാനോ സ്കൂളില്‍ നിന്നും പുറത്താക്കാനോ പാടില്ല. പ്രവേശനത്തിന് സ്ക്രീനിങ്ങ് നടത്തുന്നതും തലവരി വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.തലവരിപ്പണം വാങ്ങിയാല്‍ പത്തിരട്ടിയാരിക്കും പിഴ.വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ പാടില്ല.സൌജന്യ വിദ്യാഭ്യാസത്തിനു വരുന്നചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. അധ്യാപകര്‍ സ്വകാര്യട്യൂഷന്‍ എടുക്കരുതന്നും,അവരെ സെന്‍സസ്,ദുരിതാശ്വാസം,പൊതുതെരഞ്ഞെടുപ്പ് എന്നിവയ്ക്കല്ലാതെ ഇതര ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.സര്‍ക്കാരില്‍ നിന്നു യാതൊരു സഹായവും കിട്ടാത്ത സ്കൂളുകളും ഒന്നാം ക്ലാസ് മുതല്‍ സീറ്റിന്റെ 25% താഴ്ന്നവരുമാനക്കാരായവരുടെയും പട്ടികജാതി പിന്നോക്കവിഭാഗത്തില്‍പെട്ടവരുടേയും മക്കള്‍ക്ക് വേണ്ടി നീക്കിവെക്കണം.ഇതിനുള്ള ചെലവ് സര്‍ക്കാര്‍ നല്കും.സര്‍ക്കാരില്‍ നിന്നും സൌജന്യ നിരക്കില്‍ ഭൂമി ഉള്‍പ്പടെ ലഭിച്ച വിദ്യാലയങ്ങള്‍ 25% സീറ്റില്‍ കുട്ടികളെ സൗജന്യമായി പഠിപ്പിക്കണം.എല്ലാ തരം സ്കൂളുകളിലെയും അധ്യാപക-വിദ്യാര്ത്ഥി അനുപാതവും എത്രയായിരിക്കണമെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
2008 മേയ് 26, തിങ്കളാഴ്‌ച
കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍
കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനു മൂന്നു സീറ്റുകള്‍ കുറവാണെന്‍കിലും ബിജെപി ഭരണ ത്തിലെത്തുമെന്നുറപ്പായി .കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കും ദേവഗൌഡയുടേയും മക്കളുടെയും അവസരവാദ നിലപാടുകള്‍ക്ക് എതിരെ യുമുള്ള വിധി യെഴുത്തായി ഈ ഫലത്തെ കാണാവുന്നതാണ് .സീറ്റ് നില
ആകെ സീറ്റുകള്‍ -224
ബിജെപി -110
ഐ എന്‍ സി (ഐ )-80
ജനത ദാല്‍ (എസ് )-28
മറ്റുള്ളവര്‍ -6
ഉപ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രെസ്സിനു കനത്ത പരാജയം കര്‍ണാടക തെരെഞ്ഞെടുപ്പിനോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ലോകസഭാ -നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസ് പരാജയപ്പെട്ടു.
ഹരിയാനയില്‍ രണ്ടു നിയമസഭാ സീറ്റുകള്‍ നിലനിര്‍ത്താനായത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആശ്വാസ ജയം .
ലീഗ് -കോണ്ഗ്രസ് തര്ക്കം തീര്‍ക്കാന്‍ ഹൈക്കമാണ്ട് ഇടപെടുന്നു
ആര്യാടന്‍ മുഹമ്മദിന്റെയും മകന്റെയും വിവാദ പ്രസ്താവന കൊണ്ടുണ്ടായ പ്രശ്നം പരിഹരിക്കാന്‍ കോണ്ഗ്രസ് ഹൈക്കമാന്‍റ്നിയോഗിച്ച കേന്ദ്ര മന്ത്രി വയലാര്‍ രവി ഇന്നു പാണക്കാട്ടെത്തി
ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

