ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചൈനയെ പരാജയപ്പെടുത്തി വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ സുധ സിങ്ങ് സ്വര്‍ണം കൊയ്തു.ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്.9 മി 55.67 സെക്കണ്ട് കൊണ്ട് സുധ ഫിനിഷ് ചെയ്തപ്പോള്‍ 9 മി 55 .71 സെക്കണ്ട് കൊണ്ട് ഓടിയെത്തിയ ചൈനയുടെ യുവാന്‍ ജിന്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി.ജപ്പാന് താരം മിനോരി ഹയക്കാരി 10 മി 01.25 സെ സമയമെടുത്ത് വെങ്കലവും നേടി.നേരത്തെ വനിതകളുടെ 10000 മീറ്ററില്‍ ഇന്ത്യയുടെ പ്രീജ ശ്രീധരന് സ്വര്‍ണവും,കവിത റാവത്ത് വെള്ളിയും നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വര്‍ണമെഡലുകള്‍ 5 ആയി ഉയര്‍ന്നു.2010 നവംബർ 21, ഞായറാഴ്ച
ഏഷ്യന്‍ ഗെയിംസ്-സുധ സിങ്ങിന് സ്വര്‍ണം
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചൈനയെ പരാജയപ്പെടുത്തി വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ സുധ സിങ്ങ് സ്വര്‍ണം കൊയ്തു.ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്.9 മി 55.67 സെക്കണ്ട് കൊണ്ട് സുധ ഫിനിഷ് ചെയ്തപ്പോള്‍ 9 മി 55 .71 സെക്കണ്ട് കൊണ്ട് ഓടിയെത്തിയ ചൈനയുടെ യുവാന്‍ ജിന്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി.ജപ്പാന് താരം മിനോരി ഹയക്കാരി 10 മി 01.25 സെ സമയമെടുത്ത് വെങ്കലവും നേടി.നേരത്തെ വനിതകളുടെ 10000 മീറ്ററില്‍ ഇന്ത്യയുടെ പ്രീജ ശ്രീധരന് സ്വര്‍ണവും,കവിത റാവത്ത് വെള്ളിയും നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വര്‍ണമെഡലുകള്‍ 5 ആയി ഉയര്‍ന്നു.ഏഷ്യന്‍ ഗെയിംസ്-വനിതകളുടെ 10000 മീറ്ററില്‍ പ്രീജ ശ്രീധരന് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ട്രാക്കുകളണര്‍ന്നപ്പോള്‍ വനിതകളുടെ 10000 മീറ്ററില്‍ മലയാളി താരം പ്രീജ ശ്രീധരന് സ്വര്‍ണം നേടി ,ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് സ്വര്‍ണത്തിളക്കം സമ്മാനിച്ചു.31 മി 50 .4 7 സെക്കണ്ട് കൊണ്ടാണ് പ്രീജ ഫിനിഷ് ചെയ്തത്.തന്റെ 32 മി 04 .41സെ എന്ന മുന്‍കാലറിക്കാര്‍ഡാണ് പ്രീജ തിരുത്തിയത്.2006 ലെ ഏഷ്യന്‍ ഗെയിം സില് 5000 മീറ്ററിലും 10000 മീറ്ററിലും പ്രീജ അഞ്ചാം സ്ഥാനത്തായിരുന്നു.ഇതേ ഇനത്തില്‍ കവിതാ റാവത് നേടിയ വെള്ളി മെഡല്‍ ഇന്ത്യന്‍ വിജയത്തിന് മാറ്റ് വര്‍ദ്ധിപ്പിച്ചു.31 മി 51 .44 സെക്കണ്ട് കൊണ്ടാണ് കവിത ഓടിയത്തിയത്.തന്റെ 32 മി 41.31 സെ റെക്കോര്‍ഡ് കവിത ഇതിലൂടെ ഭേദിച്ചു.ഇന്ന് അതലറ്റിക്സില്‍ നേടിയ സ്വര്‍ണമടക്കം ഇന്ത്യക്ക് 4 സ്വര്‍ണമെഡല്‍ ലഭിച്ചു.
2010 നവംബർ 18, വ്യാഴാഴ്ച
ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ സ്വര്‍ണക്കൊയ്ത്ത് തുടരുന്നു
ചൈനയിലെ ഗ്വാങ്ഷൂവില്‍ ഏഷ്യന്‍ ഗെയിംസ് നാല് ദിവസങ്ങള്‍ പിന്നിടിമ്പോള്‍, ആതിഥേയരായ ചൈന ഇതര രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കികൊണ്ട് അതിന്റെ സ്വര്‍ണക്കൊയ്ത്ത് തുടരുകയാണ്.77 സ്വര്‍ണ്ണം, 28 വെള്ളി,28 വെങ്കലം ഉള്‍പ്പെടെ മൊത്തം 133 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത് നിലയുറപ്പിച്ചു.22 സ്വര്‍ണ്ണം,17 വെള്ളി,27 വെങ്കലം എന്നിവ നേടി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും, 15 സ്വര്‍ണ്ണം,34 വെള്ളി,29 വെങ്കലം എന്നിവ നേടി ജപ്പാന് മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്.ഒരു സ്വര്‍ണ്ണം,നാല് വെള്ളി,ഏഴു വെങ്കലം എന്നീ മെഡലുകള്‍ നേടിയ ഇന്ത്യ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.നീന്തല്‍ ഇനങ്ങളില്‍ നാലാം ദിവസം പ്രഖ്യാപിച്ച ഏഴ് സ്വര്‍ണമെഡലുകളില്‍ അഞ്ചും ചൈനയ്ക്കാണ് കിട്ടിയത്.ജിംനാസ്റ്റിക്കിലും ഭാരദ്വഹനത്തിലും ചൈനയ്ക്കു തന്നെയാണ് ആധിപത്യം.വനിതകുടെ സോഫ്റ്റ് ടെന്നീസില്‍ ചൈന സ്വര്‍ണ്ണം നേടി.
2010 നവംബർ 12, വെള്ളിയാഴ്ച
ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ വര്‍ണ്ണോജ്വലമായ തുടക്കം
വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ പതിനാറാമത് ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഗ്വങ്ഷോവില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന തുടക്കം.നവംബര്‍ 12 മുതല്‍ 27 വരെ നീളുന്ന 42 മത്സര ഇനങ്ങളില്‍ 53 വേദികളിലായി 45 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം കായിക പ്രതിഭകള്‍ മാറ്റുരയ്ക്കും.വര്‍ണ്ണ വിളക്കുകളാല്‍ അലങ്കരിക്കപ്പെട്ട ഗോപുരങ്ങളെ സാക്ഷി നിര്‍ത്തി, ചൈനക്ക് മാത്രം സ്വന്തമായ 40000 കരിമരുന്നുപ്രയോഗങ്ങളുടെ അകമ്പടിയോടെ 21 സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ, 190 മിനുട്ട് ദൈര്‍ഘ്യമേറിയ സംഗീത വിരുന്ന് ഒരുക്കിയ അന്തരീക്ഷത്തില്‍ ഉല്‍ഘാടന ചടങ്ങുകള്‍ വര്‍ണ്ണവിസ്മയമായി മാറി .ഹൈസിന്‍ഷ സ്ക്വയറിനെ തൊട്ടുരുമ്മി ഒഴുകുന്ന പേള്‍ നദിയിലാണ് ഉല്‍ഘാടന വേദി ഒരുക്കിയിരിക്കുന്നത്.45 അലംകൃത നൌകകളില്‍ കായിക താരങ്ങളെ കരയിലേക്ക് ആനയിച്ചു.നാന് ഹായ് ഗോഡ് എന്ന നൌക ഇവയുടെ മുന്നിലായി സഞ്ചരിച്ചു.മുന്‍പ് നടന്ന കായികമേളകളുടെ ഉല്‍ഘാടന ചടങ്ങുകള്‍ മുഖ്യ വേദിയിലാണ് നടത്തപ്പെട്ടിരുന്നത്.എന്നാല്‍ ഈ പതിവില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി ഉല്‍ഘാടന വേദി പേള്‍ നദിയിലേക്ക് മാറ്റുകയായിരുന്നു.മുഖ്യ സ്റ്റേഡിയത്തില്‍ കാണികള്‍ക്കായി 30000 ഇരിപ്പിടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ഇനിയുള്ള 15 ദിനരാത്രങ്ങള്‍ ലോകത്തെങ്ങുമുള്ള കായിക പ്രേമികളുടെ കണ്ണും കാതും പേള്‍ നദിക്കരയിലെ മനോഹര നഗരിയിലെ മത്സരവേദികളിലേക്ക്.മെഡല്‍ വേട്ടയില്‍ ആരായിരിക്കും മുന്നിലെത്തുകയെന്ന് നമുക്ക് കാത്തിരുന്നു കാണാം.2010 നവംബർ 2, ചൊവ്വാഴ്ച
ചെമ്പൈ സംഗീതോത്സവം ഇന്ന് തുടങ്ങും
ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച് നടത്തപ്പെടുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കമാവും.ഇന്ന് വൈകീട്ട് 6.30 ന് ദേവസ്വം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.കെ ജി ജയനുള്ള ഗുരുവായൂരപ്പന് പുരസ്കാരം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് സമ്മാനിക്കും.ചടങ്ങില്‍ ദേവസ്വം കമ്മീഷണര്‍ ഡോ.വി വേണു,നടന് മനോജ് കെ ജയന്,മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്,പി സി വാസുദേവന്‍ നമ്പൂതിരിപ്പാട്,പി കെ മാനവേദന് രാജ,ഡോ.കെ ഓമനക്കുട്ടി,തോട്ടത്തില്‍ രവീന്ദ്രന്,ഗോകുലം ഗോപാലന്,എ വി ചന്ദ്രന്,കെ വി ബാബു മുതലായവര്‍ സംബന്ധിക്കും.15 ദിനരാത്രങ്ങള്‍ നീളുന്ന നാദോപാസന നവംബര്‍ 3 ന് ബുധനാഴ്ച രാവിലെ ആരംഭിക്കും.നാദോപാസനയില്‍ ആയിരത്തിലേറെ സംഗീത പ്രതിഭകള്‍ പങ്കെടുക്കും.എല്ലാ ദിവസവും രാവിലെ കച്ചേരിയും വൈകീട്ട് പ്രത്യേക കച്ചേരിയും ഉണ്ടാവും.സുപ്രസിദ്ധ സംഗീതജ്ഞന് പണ്ഡിറ്റ് ജസ് രാജ്,ചേപ്പാട് എ ഇ വാമനന് നമ്പൂതിരി,ടി വി ഗോപാലകൃഷ്ണന്,സി എസ് അനുരൂപ്,ഗിരിജ വര്‍മ,മങ്ങാട് നടേശന്,അരൂര്‍ പി കെ മനോഹരന്,മധു ബാലകൃഷ്ണന്,രംഗനാഥ ശര്‍മ,ഡോ.അരുന്ധതി,ഡോ.ഭാവന രാധാകൃഷ്ണന്,തിരുവൈയാര്‍ ബി വി ജയശ്രി,അഭിഷേക് രഘുറാം തുടങ്ങിയ സംഗീതജ്ഞര്‍ പങ്കെടുക്കുന്നതാണ്.2010 ഒക്ടോബർ 6, ബുധനാഴ്ച
ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷങ്ങള്‍-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലയാളത്തിന്റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദേശമായ ഇടപ്പള്ളിയില്‍ പൂര്‍ത്തിയായി.സംസ്ഥാന സര്‍ക്കാര്‍,കേന്ദ്ര-കേരള സാഹിത്യ അക്കാദമികള്‍,കേരള ഗ്രന്ഥശാലാസംഘം എന്നിവയുടെ സഹകരണത്തോടെയാണ് എറണാകുളം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 7 മുതല്‍ 11 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ചര്‍ച്ചകള്‍,സെമിനാറുകള്‍,കവിരങ്ങ്,കലാപരിപാടികള്‍ എന്നിവ ഉണ്ടാവും.അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒമ്പതിന് വൈകീട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നിര്‍വ്വഹിക്കുന്നതാണ്.കേന്ദ്രസാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ 2011 ജനവരി 10 മുതല്‍ 12 വരെ സാഹിത്യ സെമിനാറും നടത്തുന്നതാണ്.2010 സെപ്റ്റംബർ 24, വെള്ളിയാഴ്ച
ഒ എന്‍ വിയ്ക്ക് ജ്ഞാനപീഠം അവാര്‍ഡ്
മലയാളത്തിന്റെ മഹാകവി ഒ എന്‍ വി കുറുപ്പിന് 2007 ലെ ജ്ഞാനപീഠം അവാര്‍ഡ് നല്കാന് അവാര്‍ഡ് നിര്‍ണ്ണയ സമിതി തീരുമാനിച്ചു.കവിത,നാടകം,ചലച്ചിത്രം തുടങ്ങിയവയിലെല്ലാം, തൊട്ടതെല്ലാം പൊന്നാക്കിയ ജനകീയ കവി കൂടിയാണ് മലയാളികള്‍ നെഞ്ചേറ്റിയ ഈ മഹാപ്രതിഭ.1931 ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ഒ എം കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും പുത്രനായി ജനിച്ച ഒ എന്‍ വി സാമ്പത്തിക ശാസ്ത്രത്തിലാണ് ബിരുദമെടുത്തതെന്കിലും മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന അദ്ദേഹം മലയാള ഭാഷയിലാണ് ബിരുദാനന്തര ബിരുദം നേടിയത്.1957 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1958 മുതല്‍ 25 വര്‍ഷം കേരളത്തിലെ വിവിധ കോളേജുകളിലും സര്‍വ്വകലാശാലകളിലും സേവനമനുഷ്ടിച്ചു.ജോലിയില്‍ നിന്നും വിരമിച്ച ശേഷം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസ്സറുമായിരുന്നു.കേന്ദ്രസാഹിത്യ അക്കാദമി അംഗമായും, കേരളകലാമണ്ഡലം ചെയര്‍മാനായും ഒ എന്‍ വി പ്രവര്‍ത്തിച്ചിട്ടുണ്ട്.താന്‍ ജനിച്ചു വളര്‍ന്ന ഭൂമിയേയും, തനിക്കു ചുറ്റും ജീവിക്കുന്ന ജനനങ്ങളെയും ഇത്രമാത്രം ഇഷ്ടപ്പെട്ട മറ്റൊരു കവി മലയാളത്തില്‍ ഉണ്ടായിട്ടില്ല.വിദ്യാര്‍ഥിയായിയിരിക്കുമ്പോള്‍ തന്നെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും,നിരവധി സമരപോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്ത ഒ എന്‍ വി കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് കനപ്പെട്ട സംഭാവനകള്‍ നല്കിയ കവിയാണ്.1949 ല്‍ പ്രസ്ദ്ധീകരിച്ച 'പൊരുതുന്ന സൌന്ദര്യം' എന്ന കവിതാസമാഹാരമാണ് ആദ്യകൃതി.ദാഹിക്കുന്ന പാനപാത്രം,ഭൂമിക്കൊരു ചരമഗീതം,ഉപ്പ്,തുടങ്ങിയ ഈടുറ്റ കൃതികള്‍ ഒ എന്‍ വി രചിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി,കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,ആശാന് പുരസ്കാരം,എഴുത്തഛന് പുരസ്കാരം,വയലാര്‍ അവാര്‍ഡ്,ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ അനേകം പുരസ്കാരങ്ങളും മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവിയെ തേടിയെത്തി.1998 ല്‍ ഭാരത സര്‍ക്കാരിന്റെ പദ്മശ്രീ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.നാടക-ചലച്ചിത്ര രംഗങ്ങളിലെ സംഭാവാനകളെ മുന്‍ നിര്‍ത്തിയും നിരവധി തവണ അദ്ദേഹം പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങുകയുണ്ടായി.ഇപ്പോള്‍ അര്‍ഹാനായിട്ടുള്ള പരമോന്നത ബഹുമതിയില്‍ മഹാകവിയെ നമുക്ക് മനം നിറയെ അനുമോദിക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)