വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു.യൂനിവേഴ്സിറ്റി കോളേജില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നിരവധി നിശ്ചലദൃശ്യങ്ങളും തനിമയാര്‍ന്ന കേരളീയ കലാരൂപങ്ങളും അകമ്പടി സേവിച്ചു. ഘോഷയാത്ര പ്രധാന വേദി ഒരുക്കിയിരിക്കുന്ന പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു.പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് കലോലോസവം ഉല്‍ഘാടനം ചെയ്തു.ഓഎന്‍വി -എംകെ അര്ജുനന് ടീം ഒരുക്കിയ മുദ്രാ ഗാനത്തിന്റെ നൃത്താവിഷ്ക്കാരത്തോടെയാണ് ഉല്‍ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആധ്യക്ഷം വഹിച്ച ചടങ്ങില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഓഎന്‍വി കുറുപ്പ് മുഖ്യാഥിതിയായി.മേയര്‍ സി.ജയന്‍ബാബു,മന്ത്രിമാരായ എം.വിജയകുമാര്‍,സി.ദിവാകരന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും ഡിപിഐ എ പി എം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.ഉള്ഘാടനതിനു ശേഷം വിവിധ വേദികളിലായി ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടം, ചെണ്ടമേളം, ദേശഭക്തിഗാനം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കേരളനടനം,മൂകാഭിനയം,ദേശഭക്തിഗാനം എന്നീ മല്‍സരങ്ങള്‍ നടന്നു. 16 വേദികളിലായി നടക്കുന്ന കലോല്‍സവം ജനുവരി 5 ന് സമാപിക്കും.2008 ഡിസംബർ 31, ബുധനാഴ്ച
സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു
വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു.യൂനിവേഴ്സിറ്റി കോളേജില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നിരവധി നിശ്ചലദൃശ്യങ്ങളും തനിമയാര്‍ന്ന കേരളീയ കലാരൂപങ്ങളും അകമ്പടി സേവിച്ചു. ഘോഷയാത്ര പ്രധാന വേദി ഒരുക്കിയിരിക്കുന്ന പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു.പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് കലോലോസവം ഉല്‍ഘാടനം ചെയ്തു.ഓഎന്‍വി -എംകെ അര്ജുനന് ടീം ഒരുക്കിയ മുദ്രാ ഗാനത്തിന്റെ നൃത്താവിഷ്ക്കാരത്തോടെയാണ് ഉല്‍ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആധ്യക്ഷം വഹിച്ച ചടങ്ങില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഓഎന്‍വി കുറുപ്പ് മുഖ്യാഥിതിയായി.മേയര്‍ സി.ജയന്‍ബാബു,മന്ത്രിമാരായ എം.വിജയകുമാര്‍,സി.ദിവാകരന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും ഡിപിഐ എ പി എം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.ഉള്ഘാടനതിനു ശേഷം വിവിധ വേദികളിലായി ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടം, ചെണ്ടമേളം, ദേശഭക്തിഗാനം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കേരളനടനം,മൂകാഭിനയം,ദേശഭക്തിഗാനം എന്നീ മല്‍സരങ്ങള്‍ നടന്നു. 16 വേദികളിലായി നടക്കുന്ന കലോല്‍സവം ജനുവരി 5 ന് സമാപിക്കും.2008 ഡിസംബർ 30, ചൊവ്വാഴ്ച
സംസ്ഥാന സ്കൂള്‍ കലോല്‍സവം ഇന്ന് തുടങ്ങും
പന്കാളിത്തം കൊണ്ടു ലോകത്തിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും.ഇനിയുള്ള ഏഴ് ദിനരാത്രങ്ങള്‍ അനന്തപുരിയില്‍ ചിലങ്കയണിഞ്ഞ ചുവടുവെപ്പുകളുടെയും സംഗീതത്തിന്റെയും മറ്റു കലാരൂപങ്ങളുടേയും വിരുന്നൂട്ട്.സ്കൂള്‍,ഹയര്‍ സെക്കന്‍ഡറി,വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മേളകള്‍ സംയോജിപ്പിച്ച് ഒറ്റ കലോല്സവമാക്കിയത്തിനു ശേഷമുള്ള ആദ്യ കലമാമാങ്കത്തിനാണ് ഇന്നു തിരുവനന്തപുറത്ത് തിരശ്ശീല ഉയരുന്നത്.കലോലസവത്തിന്റെ മാന്വല്‍ പരിഷ്കരിച്ചതിന് ശേഷം നടക്കുന്ന കലോല്സവമെന്ന പ്രത്യേകതയും ഇതിനുണ്ട്.മാറിയ നിയമാവലി പ്രകാരം വിധിനിര്‍ണ്ണയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഇന്നുച്ചയ്ക്ക് കേരള സര്‍വ്വകലാശാലാമൈതാനിയില്‍ നിന്നാരംഭിക്കുന്ന വര്‍ണ്ണപ്പകിട്ടേറിയതും, എഴായിരത്തില്‍ പരം കലാകാരന്മാര് അണിനിരക്കുന്നതുമായ സാംസ്കാരിക ഘോഷയാത്രയോടെ കലോല്‍സവത്തിനു തുടക്കമാവും.കലോല്‍സവത്തിന്റെ ഉല്‍ഘാടനം വൈകുന്നേരം അഞ്ചു മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് നിര്‍വ്വഹിക്കും.16 വേദികളിലായി 216 ഇനങ്ങളില്‍ 7624 കുട്ടികള്‍ കഴിവിന്റെ മേനി തെളിയിക്കും.കലോല്‍സവ വേദികളുള്‍പ്പെടുന്ന പ്രദേശങ്ങളെ ലോഡ് ഷെഡ്ഡിങ്ങില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.17 സ്കൂളുകളിലാണ് മേളയില്‍ പന്കെടുക്കുന്നവര്‍ക്ക് താമസ സൌകര്യം ഒരുക്കിയിരിക്കുന്നത്.സെന്‍ട്രല്‍ സ്റ്റേഡിയത്തിലും, അട്ടക്കുളങ്ങര സ്കൂളിലുമാണ് ഭക്ഷണശാല.ക്രമസമാധാനത്തിന് പ്രത്യേക പോലീസിനേയും, ആരോഗ്യ പരിപാലനത്തിന് മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.താമസ സ്ഥലങ്ങളില്‍ നിന്ന് വേദികളിലേക്ക് ബസ് സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.2008 ഡിസംബർ 29, തിങ്കളാഴ്ച
കശ്മീര്‍ വിധിയുടെ ബാക്കിപത്രം
ജമ്മു-കശ്മീരിലെ 87 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി സൈന്യത്തിന്റെ സംരക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍,ഒരു തൂക്കുസഭയാണ് സമ്മതിദായകര്‍ സമ്മാനിച്ചത്.ഗുലാം നബി ആസാദിന്റെ മുന്നണി സര്‍ക്കാര്‍ വോട്ടു ബേങ്കില്‍ കണ്ണും നട്ട് നടത്തിയ വര്‍ഗീയ പ്രീണന മലക്കം മറിയലിന്റെ പരിണിതഫലമായി അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ നടന്നത്.അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഭൂമി വിവാദമാണ് ഗുലാം നബി മന്ത്രിസഭയെ താഴെയിറക്കിയത്. ഉര്‍വ്വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞതു പോലെ സംസ്ഥാനത്ത് പറയത്തക്ക സ്വാധീനമൊന്നും ഇല്ലാതിരുന്ന ഹിന്ദു വര്‍ഗീയതക്ക് വേരുറപ്പിക്കാനും അതുവഴി ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം കൊയ്യാനും സാധിച്ചു. ഒരു സീറ്റില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ബിജെപി അമര്‍നാഥ് പ്രശ്നം മുതലാക്കി ജമ്മു മേഖലയില്‍ 11 സീറ്റുകള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.കോണ്‍ഗ്രസിനാവട്ടെ മുന്‍ ഉപമുഖ്യമന്ത്രി മംഗത് റാം ശര്‍മ്മയടക്കം ആറു മന്ത്രിമാരുടെ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു. അല്ലെങ്കിലും ബിജെപിക്ക് ക്ഷീണമുള്ളിടത്തെല്ലാം അവരെ ഉത്തേജിപ്പിക്കുക എന്ന ചരിത്ര ദൌത്യമാണല്ലോ കോണ്‍ഗ്രസ് നിര്‍വ്വഹിച്ചു പോരുന്നത്.ഏതായാലും മുഫ്തി മുഹമ്മദിന്റെ പി ഡി പിയെ വിട്ടു അധികാരത്തിന്റെ മധുരം നുണയാന്‍ ഫാറൂക്ക് അബ്ദുള്ളയെ പുണരാന്‍ തന്നെയാണ് അവരുടെ നീക്കം.എത്ര കാലത്തേക്ക് എന്നത് മാത്രമാണ് ചോദ്യം.കാശ്മീര്‍ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സൂചന ഈയിടെ രാജസ്ഥാനിലും മാറ്റും ഉണ്ടായ അന്കൂല വിധി പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍, ഇന്ത്യയിലാകെ ആവര്‍ത്തിക്കാന്‍ പോവുന്നു എന്ന കോണ്‍ഗ്രസ് വീരവാദം പൊള്ളയാണെന്നതാണ്.2008 ഡിസംബർ 21, ഞായറാഴ്ച
ജീവനക്കാരുടെ ദേശീയസമ്മേളനം ആരംഭിച്ചു
ജീവനക്കാരുടെ അഖിലേന്ത്യാസംഘടനയായ ഓള് ഇന്ത്യാ സ്റ്റേറ്റ് ഗവ:എംപ്ലോയീസ് ഫെഡറേഷന്റെദേശീയസമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫെഡറേഷന് ചെയര്മാന് ആര്.ജെ.കാര്‍ണിക് പതാക ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെ ചെറുക്കാന്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ബഹുജനങ്ങളുടെയും ഐക്യനിര കെട്ടിപ്പടുക്കാനുള്ള ആഹ്വാനവുമായാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്മാന് ഡോ.കെ.എന്‍.പണിക്കര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്മാന് വൈക്കം വിശ്വന് സ്വാഗതം പറഞ്ഞു.ആര് .ജെ കാര്‍ണിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘാടന സമ്മേളനത്തില്‍ എഫ് എസ് ഇടി ഓ ഗായക സംഘം സ്വാഗതഗാനമാലപിച്ചു.സി ഐ ടി യു ദേശീയപ്രസിഡന്റ് എംകെ.പാന്ഥെ മുതലായവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 1500 ഓളം പ്രതിനിധികള്‍ പന്കെടുക്കുന്നു.ഞായറാഴ്ച വൈകീട്ട് നാലിന് ധനമന്ത്രി ഡോ.തോമാസ് ഐസക്ക് പ്രഭാഷണം നടത്തും.തിങ്കളാഴ്ച ഉച്ച കഴിഞ്ഞു മൂന്നിന് നടക്കുന്ന വനിതാസമ്മേളനം ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയാണ് ഉല്‍ഘാടനം ചെയ്യുന്നത്.ചൊവ്വാഴ്ച വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ അരലക്ഷം പേരാണ് പന്കെടുക്കുന്നത്.ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് ഉല്‍ഘാടനം ചെയ്യുന്നതാണ്.
സ്കൂള്‍ കലോല്‍സവം സിറ്റി ഉപജില്ലയ്ക്ക് ഇരട്ടകിരീടം
കോഴിക്കോട് റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവം കൊടുവള്ളിയില്‍ സമാപിച്ചപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും,ഹൈ സ്കൂള്‍ വിഭാഗത്തിലും സിറ്റി ഉപജില്ല കലാകിരീടം നേടി ചരിത്രം കുറിച്ചു.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 319 പോയിന്റ് നേടി സിറ്റി ഒന്നാം സ്ഥാനവും,278 പോയയിന്റോടെ ചേവായൂര്‍ രണ്ടാം സ്ഥാനവും,221 പോയിന്റുള്ള പേരാമ്പ്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂള്‍ വിഭാഗത്തില്‍ സിറ്റി 287 ഉം,ചേവായൂര്‍ 226 ഉംപോയിന്റ് നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി.കൊയിലാണ്ടി ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം.യു പി വ്ഭാഗത്തില്‍ 115 പോയിന്റോടെ ചേവായൂരും , 114 പോയയിന്റോടെ പേരാന്‍ബറയും, 110 പോയിന്റോടെ സിറ്റിയും വിജയകിരീടമണിഞ്ഞു.സമാപനസമ്മേളനം വ്യവസായമന്ത്രി എളമരം കരീം ഉല്‍ഘാടനം ചെയ്തു.പി.ടി.എ.റഹീം എം. എല്‍ .എ അദ്ധ്യക്ഷനായി .ജോര്‍ജ്ജ് എം തോമാസ് എം. എല്‍. എ സമ്മാനനങ്ങള്‍ വിതരണം ചെയ്തു.2008 ഡിസംബർ 19, വെള്ളിയാഴ്ച
രാജ്യാന്തര ചലച്ചിത്രോല്സവത്തിനു തിരശ്ശീല വീണു

ഒരാഴ്ചയായി സിനിമാപ്രേമികള്‍ക്ക് പുതിയ ചലച്ചിത്ര അനുഭവങ്ങള്‍ സമ്മാനിച്ച കേരള രാജ്യാന്തര ചലച്ചിത്രോല്‍സവം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ സമാപിച്ചു .മെക്സിക്കന്‍ ചിത്രമായ പാര്‍ക്ക് വിയ സുവര്‍ണ ചകോരം കരസ്ഥമാക്കി.എന്റിക് റിവോറോയാണ് ഈ ചിത്രത്തിന്റെ സംവിധായകന്.മികച്ച സവിധായകാനുള്ള രജത ചകോരം വെനൂസ്വലന്‍
ചിത്രമായ പോസ്റ്റ് കാര്‍ഡ് ഫ്രം ദ ലെനിന്ഗ്രാഡിന്റെ സംവിധായിക മരിയാനാ രോണ്‍ഡന് ലഭിച്ചു.മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് നന്ദിതാ ദാസ് നേടി.ഫിറാഖ് എന്ന ചിത്രത്തിനാണ് അവാര്‍ഡ്.മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു നേടി.നാറ്റ്പാക്കിന്റെ മികച്ച മലയാള ചിത്രമായി എം ജി ശശിയുടെ അടയാളങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ചിത്രത്തിനുള്ള പ്രേക്ഷക അവാര്‍ഡ് ശ്രീലങ്കന്‍ ചിത്രമായ മച്ചാന്
നേടി .ഉപര്‍ട്ടൊ പസോളിനിയുടെതാണ് ഈ ചിത്രം. നവാഗത സംവിധായകനുള്ള രജത ചകോരം മൈ മെര്ലിന് ആന്‍ഡ് ബ്രാന്‍ഡോ എന്ന ചിത്രം സംവിധാനം ചെയ്ത ഹുസൈന് കരബക്കിനു(തുര്‍ക്കി ) ലഭിച്ചു.അവാര്‍ഡുകള്‍ വിദ്യാഭ്യാസ-സാംസ്കാരികവകുപ്പ് മന്ത്രി എം എ ബേബി സമ്മാനിച്ചു.അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗനണനയിലാണെന്ന് മന്ത്രി അറിയിച്ചു.
സ്കൂള്‍ കലോല്‍സവം കൊടുവള്ളിയില്‍ തുടങ്ങി
കോഴിക്കോട് ജില്ലാ സ്കൂള്‍ കലോല്‍സവം കൊടുവള്ളി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രശസ്ത നടന് മാമുക്കോയ ഉല്‍ഘാടനം ചെയ്തു.കലയുള്ളിടത്ത് കലഹമില്ലെന്നും കലയുന്ടെങ്കില്‍ ഉള്ളില്‍ വിഷം കുറയുമെന്നും,ഭീകരവാദത്തിനൊ തീവ്രവാദത്തിനൊ അവിടെ സ്ഥാനമില്ലെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ മാമുക്കോയ ഓര്‍മ്മിപ്പിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .പി .കുഞ്ഞമ്മദ് കുട്ടിമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ഡി. ഡി. ഇ. കെ. വി. വിനോദ് ബാബു സ്വാഗതവും കെ. കെ. ഭാസ്കരന് നന്ദിയും പറഞ്ഞു. കലോല്‍സവത്തോടനുബന്ധിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണപ്പകിട്ടേറിയ ഘോഷയാത്രയും നടന്നു.പെട്രോള്‍ പമ്പ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് നിശ്ചലദൃശ്യങ്ങള്‍, തെയ്യം, കോല്‍ക്കളി,ഒപ്പന മുതലായ കലാരൂപങ്ങളും മാറ്റ് കൂട്ടി.ഇനിയുള്ള രണ്ടു രാപ്പലുകള്‍ കൊടുവള്ളിക്കാര്‍ക്ക് സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിരുന്നുണ്ണാനുള്ളവയാണ്. കണ്ണുകളും കാതുകളും കലോല്‍സവ വേദികളിലേക്ക്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)