ജനകീയ കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരിലെ പറശ്ശിനിക്കടവില്‍ സ്ഥാപിച്ച വിസ്മയ അമ്യൂസ്മെന്‍റ് പാര്‍ക്ക് സിപിഐ (എം) സംസ്ഥാന സെക്റട്ടറിപിണറായി വിജയന്‍ വന്‍പിച്ച ജനാവലിയെ സാക്ഷി നിര്ത്തി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. വിസ്മയക്കെതിരെ കള്ളപ്രചാരണം നടത്തിയവര്‍ തെറ്റ് തിരുത്തണമെന്ന് പിണറായി തന്‍റെ ഉല്‍ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.ഭൂഗര്‍ഭ ജലം ഉപയോഗിച്ചാണ് പാര്‍ക്ക് നടത്തുന്നത് എന്നാണ് എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നത്.എന്നാല്‍ പാര്‍ക്കില്‍ മഴവെള്ള സംഭരണിയില്‍ നിന്നാണ് മുഴുവന്‍ വെള്ളവുമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.30 ഏക്കര്‍ സ്ഥലത്ത് 30 കോടി രൂപ ചിലവിലാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.ചടങ്ങില്‍ പി.കരുണാകരന്‍ എം .പി.അധ്യക്ഷത വഹിച്ചു.വാട്ടര്‍ഫാള്‍ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനും, വേവ്പൂള്‍ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതിയും ഉല്‍ഘാടനം ചെയ്തു.എംപിമാര്‍,എംഎല്‍എ മാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.എംടിഡിസി ചെയര്‍മാന്‍ കെ.കെ.നാരായണന്‍ സ്വാഗതവും ഡയരക്ടര്‍ പി.വാസുദേവന്‍ നന്ദിയും പറഞ്ഞു.
2008, ഓഗസ്റ്റ് 31, ഞായറാഴ്ച
അന്താരാഷ്ട്ര പുസ്തകോത്സവം കോഴിക്കോട്ട് ആരംഭിച്ചു
ഡിസി ബുക്സിന്റെ വാര്ഷികത്തോടനുബന്ധിച്ച് കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് 12 ദിവസം നീളുന്ന ലോകോത്തര പുസ്തക മേള ആരംഭിച്ചു.മേള കര്‍ണാടക മുന്‍ മുഖ്യമന്ത്രി വീരപ്പമൌലി ഉല്‍ഘാടനം ചെയ്തു.പ്രശസ്ത മനോവിശകലന വിദഗ്ദ്ധനും, കര്‍ണാടക സാഹിത്യകാരനുമായ സുധീര്‍ കക്കര്‍ പത്താമത് ഡിസി കിഴക്കേമുറി സ്മാരക പ്രഭാഷണം നടത്തി.കഥാകൃത്ത് ടി.പത്മനാഭന്‍ നോവലിസ്റ്റ് പി.വല്‍സല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പുസ്തക പ്രകാശനവും നടന്നു.ഇന്ത്യയിലും വിദേശത്തുമുള്ള 300 ഓളം പ്രസാധകരുടെ 10 ലക്ഷത്തോളം പുസ്തകങ്ങള്‍ മേളയില്‍ വില്‍പ്പനയ്ക്കുണ്ട്.ദിവസവും പുസ്തകപ്രകാശനങ്ങള്‍ ,കലാപരിപാടികള്‍,അന്തര്‍ ദേശീയ പ്രശസ്തരായ അതിഥികളുടെ സാന്നിദ്ധ്യം,കുട്ടികള്‍ക്കായി കലാമല്‍സരങ്ങള്‍ എന്നിവയും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.പുസ്തകോത്സവം സെപ്റ്റംബര്‍ 9 നു സമാപിക്കും.
2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച
ഫാറൂഖ് കോളേജ് ജൂബിലി തിളക്കത്തില്‍
1948 ല്‍ സ്ഥാപിതമായ മലബാറിലെ പ്രശസ്ത കലാലയ മായ ഫാറൂഖ് കോളേജിന് ഈ വര്ഷം വജ്ര ജൂബിലി വര്‍ഷം.2008 ആഗസ്ത് 10 നു വിവിധ പരിപാടികളോടെ നടന്ന പൂര്‍വ വിദ്യാര്ത്ഥി സംഗമത്തില്‍ ആയിരക്കണക്കിന് പൂര്‍വ വിദ്യാര്‍തികള്‍ ഗത കാല സ്മരണകളയവിറക്കാന്‍ കലലാലയത്തില്‍ ഒത്തുകൂടി. പൂര്‍വ വിദ്യാര്‍തികളുടെ വിവരങ്ങള്‍ അടങ്ങിയ വിശദമായ ഡയറക്ടറി മുന്‍ പ്രിന്‍സിപ്പലും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വീസി യുമായ പ്രൊഫ.കെ.എ.ജലീല്‍ പ്രകാശനം ചെയ്തു.തുടര്‍ന്ന് വിവിധ ബേച്ചുകളായി തിരിഞ്ഞുള്ള സംഗമമാണ് നടന്നത്.സംഗമത്തില്‍ കലാലയ സ്മരണകള്‍ പുതുക്കി. തങ്ങളുടെ കലാലയ ജീവിതത്തിനു പൂര്‍ണ്ണത യേകിയ ക്ലാസ് മുറികളിലും വരാന്തകളിലുമെല്ലാം അവര്‍ ഒരിയ്ക്കല്‍ കൂടി ചുറ്റി നടക്കുന്നത് കാണാമായിരുന്നു . ഉച്ചയ്ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതു സമ്മേളനം നടന്നു.കോളേജിലെ മുന്‍ വിദ്യാര്ത്ഥി കൂടിയായ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.കെ .വി .സലാഹുദ്ദീന്‍ പരിപാടികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ പൂര്‍വവിദ്യാര്‍ത്ഥികളായ ടി. കെ.ഹംസ(എം.പി ),അബ്ദുല്‍സമദ് സമദാനി(മുന്‍ എം.പി) എന്നിവര്‍ വിതരണം ചെയ്തു.കലാപരിപാടികള്‍ പൂര്‍വ വിദ്യാര്ത്ഥി കൂടിയായ പ്രശസ്ത സിനിമാ സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്ത്ഥി സംഘടനയുടെ പ്രവാസി യുണിറ്റുകള്‍ ഈവര്‍ഷം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന മെഗാ പ്രോജെക്ട് കളായ ഓപ്പണ്‍ എയര്‍ തിയേറ്റര്‍,ബാസ്കെറ്റ് ബോള്‍ കോര്‍ട്ട്,പാര്‍ക്കിങ്ങ് സൌകര്യമുള്‍പ്പടെയുള്ള സൌന്ദര്യ വല്‍ക്കരണം മുതലായവയ്ക്ക് ബന്ധപ്പെട്ട യൂണിറ്റുകളുടെ ഭാരവാഹികള്‍ തുടക്കം കുറിച്ചു.പൂര്‍വ വിദ്യാര്ത്ഥിയും പാരിസണ്‍സ് -ലിബര്‍ട്ടി ഉടമയുമായ മുഹമ്മദാലി സ്പോണ്‍സര്‍ ചെയ്ത കൊച്ചിന്‍ കലാഭവന്‍റെ കലാപരിപാടികളും അരങ്ങേറി.
2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച
ചൈനയുടെ വന്‍ മുന്നേറ്റത്തോടെ ബീജിങ്ങ് ഒളിമ്പിക്സ് സമാപിച്ചു
ആഗസ്ത് 8 നു ആരംഭിച്ച ലോക കായിക മാമാന്കത്തിനു ബീജിങ്ങില്‍ തിരശ്ശീല വീണപ്പോള്‍ 51 സ്വര്‍ണ്ണവും 21 വെള്ളിയും 28 ഓടും മൊത്തം 100 മെഡല്‍ നേടി ജനകീയ ചൈന കായിക രംഗത്തെ മികവ് തെളിയിച്ചു.
ഏഥന്‍സില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന അമേരിക്ക 37 സ്വര്‍ണ്ണ മുള്‍പ്പെടെ 110 മെഡലുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.റഷ്യ 23 സ്വര്‍ണ്ണമടക്കം 72 മെഡലുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തി.
ലോകറിക്കാര്‍ഡിന്‍റെ അകമ്പടിയോടെ നീന്തല്‍ മല്‍സരങ്ങളില്‍ 8 സ്വര്‍ണ്ണം മുങ്ങിയെടുത്ത അമേരിക്കയുടെ മൈക്കേല്‍ ഫെല്‍പ്സ് ആണ് ഈ ഒളിമ്പിക്സിലെ താരം.ഇന്ത്യയിലെ 112 കോടി ജനതയുടെ അഭിമാനമായി മാറിയ ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്ര നേടിത്തന്ന വ്യക്തി ഗത സ്വര്‍ണ്ണമടക്കം ഏറ്റവും കൂടുതല്‍ മെഡലുകള്‍ ഇന്ത്യക്ക് കിട്ടിയ ഒളിമ്പിക്സ് ആയിരുന്നു ഇത്. വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനില്‍ വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ കായിക താരങ്ങള്‍ ബീജിങ്ങില്‍ നിന്നു വിട വാങ്ങി.

2008, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച
പെരുവണ്ണാമൂഴിയില്‍ ഇക്കോ ടൂറിസം കേന്ദ്രം തുറന്നു
ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വിനോദ സഞ്ചാര കേന്ദ്രം ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.
13.70 ലക്ഷം രൂപ ചെലവില്‍ നിര്മ്മിച്ച കേന്ദ്രം മലബാറിലെ ടൂറിസം പദ്ധതികള്‍ക്ക് നവോന്മേഷം പകരും.നിത്യ ഹരിത വനങ്ങള്‍ ഉള്‍പെട്ട കേന്ദ്രം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും.
തലശ്ശേരിയില്‍ ദേശീയ ചലചിത്ര മേള -മലയാള സിനിമയുടെ ഭാഷ തന്നെ മാറ്റിയെഴുതിയ ശ്രീനിവാസന്‍റെ തട്ടകമായ തലശ്ശേരി ദേശീയ ചലച്ചിത്ര മേളയ്ക്ക് വേദിയാവുന്നു .നാലുദിവസം നീണ്ടു നില്ക്കുന്ന ചലച്ചിത്രോത്സവം സിനിമാ പ്രേമികള്‍ക്ക് അനുഗ്രഹമാകും.
മലപ്പുറത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ തരിശു നിലങ്ങളില്‍ പൊന്നു വിളയിക്കുന്നു
മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലെ സ്നേഹ കുടുംബശ്രീ അംഗങ്ങള്‍ മൊട്ടപറന്‍പില്‍ പച്ചക്കറി കൃഷിയിറക്കി നല്ലവിളവെടുത്തു ശ്രദ്ധേയരാവുന്നു . പത്തു ഏക്കര്‍ തരിശു ഭൂമിയില്‍ നെല്‍കൃഷി ചെയ്തും ഇവര്‍ മാതൃക കാണിച്ചു.

2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച
ഫാറൂക്ക് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ദക്ഷിണേന്ത്യയിലെ അലീഗര്‍ എന്ന് വിശേഷിപ്പിക്കാറുള്ള കോഴിക്കോട് ഫാറൂക്ക് കോളേജില്‍, ഫാറൂക്ക് കോളേജ് ഓള്‍ഡ് സ്ടൂഡന്ട്സ് അസോസിയേഷന്‍റെ (f0sa) ആഭിമുഖ്യത്തില്‍ 2008 ആഗസ്ത് 10 നു ഞായറാഴ്ച പൂര്‍വ വിദ്യാര്ത്ഥി സംഗമം സംഘടിപ്പിക്കുന്നു.ഈ വര്ഷം വജ്ര ജൂബിലി ആഘോഷിക്കുന്നതിനാല്‍ വിപുലമായ രീതിയിലാണ് സംഗമം നടക്കുന്നത്.അന്ന് രാവിലെ 10 മണിക്കാണ് രജിസ്ട്രേഷന്‍ (100 രൂപ ).ഉച്ചയ്ക്ക് മുമ്പ് ബേച്ചുകളടിസ്ഥാനത്തിലും,ഉച്ചയ്ക്ക് ശേഷം പൊതുയോഗവുമായാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് .പൂര്‍വ്വാധാപകരും സംഗമത്തിനെത്തുന്നതാണ് .പൂര്‍വ വിദ്യാര്ത്ഥികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഹൂ ഈസ് ഹൂ അന്ന് പ്രകാശനം ചെയ്യുന്നതാണ് (150 രൂപ ).ഫോസയുടെ പ്രവാസി യൂനിറ്റുകള്‍ നടപ്പിലാക്കുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് തുടക്കമാവുന്നതാണ്.വൈകുന്നേരം കലാപരിപാടികള്‍ അരങ്ങേറുന്നതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)