2008, ജൂൺ 29, ഞായറാഴ്‌ച

കരാറുമായി മുന്നോട്ടു പോയാല്‍ പിന്തുണ പിന്‍വലിക്കും-സി.പി.ഐ.എം.

ആണവ കരാറുമായി യുപിസര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സിപിഐഎം തീരുമാനിച്ചു.പി ബി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്ര സമ്മേളനത്തില്‍ അറിയിച്ചതാണിത്.സര്‍ക്കാരിന് ബുഷിനോടാണ് വിധേയത്വമെന്നും അദ്ദേഹം പറഞ്ഞു.സാഹചര്യം വര്‍ഗ്ഗീയ ശക്തികള്‍ മുതലെടുക്കുമെന്നു യുപിഎ ഘടക കക്ഷികളെ കാരാട്ട് ഓര്‍മ്മിപ്പിച്ചു.രാജ്യത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ മറ്റു ഇടതു പക്ഷ പാര്‍ട്ടികളുമായി യോജിച്ചു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പള്ളികള്‍ സമര വേദിയാക്കരുത് -കാന്തപുരം

പാഠ പുസ്തകവിവാദത്തിന്റെ പേരില്‍ പള്ളികള്‍ സമരവേദി ആക്കെരുതെന്നും, പുസ്തകങ്ങള്‍ കത്തിച്ചു സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും സുന്നി നേതാവ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ജൂലൈ 4 നു പള്ളികളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള ഏതാനും മുസ്ലിം സംഘടനകള്‍ എടുത്ത തീരുമാനത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതു.

ഇടയ ലേഖനവും എതിര്‍ ലേഖനവും

പാഠ പുസ്തക വിരുദ്ധ സമരത്തിന്റെ ഭാഗമായി സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ ഇന്നു കമ്മ്യൂണിസ്റ്റ് വിരുദ്ധ ഇടയ ലേഖനം വായിച്ചു.ഇതിനെതിരെ കൊല്ലം ജില്ലയിലെ ചില പള്ളികളില്‍ വിശ്വാസികള്‍ എതിര്‍ ലേഖനം വിതരണം ചെയ്യുകയും ബിഷപ്പ് ഹൌസിന് മുന്നില്‍ ഉപരോധം നടത്തുകയും ചെയ്തു.ലത്തീന്‍ കത്തോലിക്കര്‍ക്കുള്ള സംവരണത്തെ എതിര്‍ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി യുമായി ഈ വിഷയത്തില്‍ ബിഷപ്പ് സഖ്യമുണ്ടാക്കിയെന്നു എതിര്‍ ലേഖനത്തില്‍ ആരോപിച്ചു.കോണ്ഗ്രസ്-ബി.ജെ.പി-രൂപത കൂട്ടുകെട്ടിന് ബിഷപ്പ് ശ്രമിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
യുറോ കപ്പ്‌ '08 ഫൈനല്‍ ഇന്നു ജര്‍മ്മനിയും സ്പയിനും ഏറ്റുമുട്ടും

ജര്‍മ്മനിയും സ്പയിനും തമ്മിലുള്ള യുറോ കപ്പ്‌ ഫൈനലില്‍ സ്പെയിന്‍ അട്ടിമറി വിജയം നേടുമോ എന്നാണു ഫുട്ബോള്‍ പ്രേമികള്‍ ഉറ്റു നോക്കുന്നത്.

2008, ജൂൺ 28, ശനിയാഴ്‌ച

ആണവകരാര്‍ പ്രതിസന്ധിയ്ക്ക് കാരണം പ്രധാനമന്ത്രി-പ്രകാശ് കാരാട്ട്

ഇടതു പക്ഷ പാര്‍ടികള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാതെ ആണവ കരാറുമായി മുന്നോട്ടു പോകാന്‍ യു.പി.എ സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് കാരണമാണെന്ന് സി. പി. ഐ (എം )ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.പാര്‍ടി മുഖ പത്രമായ പീപ്പിള്‍സ്‌ ഡെമോക്രസി യില്‍ എഴുതിയ ലേഖനത്തിലാണ് ഈ പ്രകാശ് പ്രധാന മന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചത്.കരാറുമായി ഒരടി മുന്നോട്ടു പോകരുതെന്ന് ഇടതു പക്ഷ പാര്‍ട്ടികളും സര്‍ക്കാരിന് അന്ത്യ ശാസനം നല്കി കഴിഞ്ഞു.
വിവാദ പാഠ പുസ്തകത്തില്‍ ദൈവ നിഷേധമില്ലെന്നു കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്
ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ ദൈവ നിന്ദയോ ദൈവ നിഷേധമോ ഇല്ലെന്നു 13
സഭകളുടെയും 19 ക്രിസ്തീയ സംഘടനകളുടെയും ഐക്യ വേദിയായ കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് അഭിപ്രായപ്പെട്ടു.പുസ്തകത്തില്‍ മതങ്ങല്‍ക്കെതിരെ യാതൊന്നുമില്ലെന്നു പ്രശസ്ത കവി വ്ഷ്ണു നാരായണന്‍ നമ്പൂതിരിയും സി.എം.പി നേതാവ് എം.വി.രാഘവനും പറഞ്ഞു.
വെട്ടിക്കുറച്ച വൈദ്യുതി പുനസ്ഥാപിക്കില്ല-കേന്ദ്രസര്‍ക്കാര്‍
കേന്ദ്ര പൂളില്‍ നിന്നും കേരളത്തിന് കിട്ടേണ്ട വൈദ്യുതി വിഹിതം പുനസ്ഥാപിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ജയറാം രമേഷിനെ കണ്ട സംസ്ഥാന വൈദ്യുത മന്ത്രി എ.കെ.ബാലനെ അറിയിച്ചതാണിത്.അരിയുടെ കാര്യത്തിലെന്ന പോലെ വൈദ്യുതി വിഷയത്തിലും കേന്ദ്രം കേരളത്തോട് രാഷ്ട്രീയ പക പോക്കല്‍ നടത്തുകയാണെന്ന് ന്യായമായും സംശയിക്കേണ്‍ടിയിരിക്കുന്നു.
പണപ്പെരുപ്പം വീണ്ടും കുതിക്കുന്നു !
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായി വീണ്ടും വര്‍ദ്ധിച്ചു .ജൂണ്‍ 14 നു അവസാനിച്ച ആഴ്ച നാണയ പെരുപ്പ നിരക്ക് 11.42 % മായി ഉയര്‍ന്നു .കഴിഞ്ഞ വര്ഷം ഇതേ ആഴ്ച ഇതു 4.13 %മാത്രമായിരുന്നു.ചിദംബരത്തിന്‍റെയും റിസര്‍വ്‌ ബാങ്കിന്‍റെയും ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും നാണയപെരുപ്പ നിരക്ക് കുറയ്ക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.

2008, ജൂൺ 13, വെള്ളിയാഴ്‌ച

ഇ.എം.എസിന്‍റെ ലോകം സെമിനാര്‍

ഇ. എം .എസ് ജന്മ ശതാബ്ദിയുടെ ഭാഗമായി താനൂരില്‍ ഇ .എം .എസിന്‍റെ ലോകം സെമിനാര്‍ സി .പി .ഐ (എം) പി. ബി. മെമ്പര്‍ സീതാറാം യെച്ചൂരി ഉല്‍ഘാടനം ചെയ്തു .ഡോ.സുകുമാര്‍ അഴീക്കോട് ഇ .എം .എസ് സ്മാരക പ്രഭാഷണം നടത്തി .
സെമിനാറില്‍ ടി .കെ .ഹംസ എം.പി അദ്ധ്യക്ഷത വഹിച്ചു
ഇ .എം .എസ് ജന്മ ശതാബ്ദി ആഘോഷങ്ങള്‍ തിരുവനനതപുറത്ത് മുഖ്യമന്ത്രി
സ.വി .എസ് ഉല്‍ഘാടനം ചെയ്തു.ജനാധിപത്യ ധ്രുവീകരണം -ഇന്ത്യയുടെ അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ ലോകസഭ സ്പീക്കര്‍ സോമനാഥ ചാറ്റെര്‍ജി ഇ .എം .എസ് അനുസ്മരണ
പ്രഭാഷണം നടത്തി.നിയമ മന്ത്രി എം .വിജയകുമാര്‍ ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു .
സഭാഷ് മന്‍മോഹന്‍,സഭാഷ് -കഴിഞ്ഞ ഏഴ് വര്ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നാണയ പെരുപ്പ
നിരക്കില്‍ രാജ്യത്തെ എത്തിച്ചതില്‍ മന്‍മോഹന്‍ സിംഗും ചിദംബരവും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
മെയ് 31 നു അവസാനിച്ച ആഴ്ചയിലെ പണപെരുപ്പ നിരക്ക് 8.75 ആയി ഉയര്‍ന്നിരിക്കുന്നു.ഈയിടെ വര്‍ദ്ധിപ്പിച്ച പെട്രോളിയം വില വര്‍ധന കൂടി കണക്കിലെടുക്കുമ്പോള്‍ നിരക്ക് ഒന്‍പതു കവിയാനാണ് സാധ്യത .
കമല്‍ ഹാസന്‍റെ ദശാവതാരം സിനിമ റിലീസ് ചെയ്തു-
ഏറെ വിവാദങ്ങള്‍ക്കും കേസുകള്‍ക്കും ശേഷം കമല്‍ ഹാസന്‍റെ ദശാവതാരം വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിന് എത്തി.1000 പ്രിന്‍റുകള്‍ എടുത്ത ഈ സിനിമയില്‍ ആദ്യമായി ഒരേ നടന്‍ പത്ത് റോളില്‍ അഭിനയിക്കുന്നു .ടിക്കറ്റ് വില ബ്ളാക്കില്‍ 400 രൂപ വരെ ആയിട്ടുണ്ട്‌.

2008, ജൂൺ 12, വ്യാഴാഴ്‌ച

ഇഎംഎസ് ജന്മ ശതാബ്ദി

മാര്‍ക്സിസ്റ്റ് ആചാര്യന്‍ സ:ഇഎംഎസിന്‍റെ ജന്മ ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാവും .പഴയ നിയമസഭ മന്ദിരത്തില്‍ നടക്കുന്ന പരിപാടികള്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യും.ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റെര്‍ജി ഇ .എം .എസ് അനുസ്മരണ പ്രഭാഷണം നടത്തുന്നതാണ് .
നെല്ലിന്‍റെ താങ്ങുവില വര്‍ധിപ്പിച്ചു -നെല്ലിന്‍റെ താങ്ങുവില ക്വിന്‍റലിന് 745 രൂപയില്‍ നിന്നു 850രൂപ യായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.കേരളം ഇപ്പോള്‍ത്തന്നെ ക്വിന്‍റലിന് 1000 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നുണ്ട്.
ക്രീമി ലെയര്‍ വരുമാന പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ -വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റുമുള്ള ക്രീമി ലെയര്‍ വരുമാന പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടു.പരിധി 5 ലക്ഷം രൂപ യെന്കിലും ആക്കണമ്മെന്നു കേരളം നിര്‍ദ്ദേശിച്ചു.ശുപാര്‍ശയില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ് .
ജൂണ്‍ 24 മുതല്‍ കേരളത്തില്‍ ബസ്സ് സമരം -ബസ്സ് ചാര്‍ജ്ജ് വര്‍ധന ഉള്‍പ്പടെ യുള്ള ആവശ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഈ മാസം 24 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങാന്‍ ബസ്സ് ഓപ്പറേറ്റര്‍മാര്‍ തീരുമാനിച്ചു .