ആഗസ്ത് 8 നു ആരംഭിച്ച ലോക കായിക മാമാന്കത്തിനു ബീജിങ്ങില്‍ തിരശ്ശീല വീണപ്പോള്‍ 51 സ്വര്‍ണ്ണവും 21 വെള്ളിയും 28 ഓടും മൊത്തം 100 മെഡല്‍ നേടി ജനകീയ ചൈന കായിക രംഗത്തെ മികവ് തെളിയിച്ചു.
ഏഥന്‍സില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന അമേരിക്ക 37 സ്വര്‍ണ്ണ മുള്‍പ്പെടെ 110 മെഡലുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.റഷ്യ 23 സ്വര്‍ണ്ണമടക്കം 72 മെഡലുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തി.
ലോകറിക്കാര്‍ഡിന്‍റെ അകമ്പടിയോടെ നീന്തല്‍ മല്‍സരങ്ങളില്‍ 8 സ്വര്‍ണ്ണം മുങ്ങിയെടുത്ത അമേരിക്കയുടെ മൈക്കേല്‍ ഫെല്‍പ്സ് ആണ് ഈ ഒളിമ്പിക്സിലെ താരം.ഇന്ത്യയിലെ 112 കോടി ജനതയുടെ അഭിമാനമായി മാറിയ ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്ര നേടിത്തന്ന വ്യക്തി ഗത സ്വര്‍ണ്ണമടക്കം ഏറ്റവും കൂടുതല്‍ മെഡലുകള്‍ ഇന്ത്യക്ക് കിട്ടിയ ഒളിമ്പിക്സ് ആയിരുന്നു ഇത്. വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനില്‍ വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ കായിക താരങ്ങള്‍ ബീജിങ്ങില്‍ നിന്നു വിട വാങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ