2008, മേയ് 31, ശനിയാഴ്‌ച

കണ്ണൂര്‍ വിമാന താവളം ബി. ഓ. ഓ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കും


കണ്ണൂര്‍ വിമാന താവളം ബി. ഓ. ഓ (ബില്‍ഡ്‌ ഓപറേറ്റ് ആന്‍ഡ്‌ ഓണ്‍ )അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭ

തീരുമാനിച്ചു .സര്‍ക്കാരിന് 26 %ഓഹരി ഉണ്ടായിരിക്കുമെന്നും മന്ത്രി സഭാ യോഗത്തിനു ശേഷം മുഖ്യ മന്ത്രി വി എസ് തി‌വനന്തപുറത്ത് അറിയിച്ചു .
അഞ്ച് ജില്ലകളില്‍ ഐ ടി പാര്‍ക്കുകള്‍-കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പടെ അഞ്ച് ജില്ലകളില്‍ ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കാനും,പ്ലസ് 1നു 20 % സീറ്റുകള്‍ കൂട്ടാനും സര്‍ക്കാര്‍ തീരുമാനമായി .
വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള നിയമ പരിഷ്കരണ കമ്മീഷനില്‍ 4 പേരെ കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചതായി വി എസ് അറിയിച്ചു.
കെ പി സി സി തീരുമാനത്തില്‍ ലീഗിന് തൃപ്തിയില്ല
ആര്യാടന്‍-ലീഗ് പ്രശ്നത്തില്‍ കോണ്ഗ്രസ് നേതൃത്വം എടുത്ത നടവടികളില്‍ മുസ്ലിം ലീഗിന് തൃപ്തിയില്ലെന്നതാണ്
ലീഗ് നേതൃ യോഗത്തിനു ശേഷം കുഞ്ഞാലിക്കുട്ടി യില്‍നിന്നു ലഭിക്കുന്ന സൂചന .മലപ്പുറം ജില്ലയിലെ യു ഡി എഫ് സംവിധാനം മെച്ച പെടുത്തുന്നതില്‍ കുറഞ്ഞ ഒരു പ്രശ്ന പരിഹാരത്തിനും ലീഗ് തയ്യാറാവില്ല .
കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചു
തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി.അടുത്ത്ത 48 മണിക്കൂറില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.

പണപ്പെരുപ്പ നിരക്ക് താഴുന്നില്ല...

രാജ്യത്തെ നാണയ പെരുപ്പം ഭീതി ജനകമായി മുന്നോട്ടു കുതിക്കുന്നു.മെയ് 17നു അവസാനിച്ച ആഴ്ച ഇതു 8.1ആയി ഉയര്ന്നു.തോട്ടുമുന്നിലത്ത്തെ ആഴ്ച 7.82ആയിരുന്നു .നിരക്ക് വര്‍ധന കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും ആര്‍ ബി ഐ യും സ്വീകരിച്ച നടപടികളൊന്നും ഫലം കണ്ടില്ല.ഓയില്‍ കന്‍പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എണ്ണ വില വീണ്ടും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അണിയറ നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇപ്പോഴത്തെ വര്‍ധന .കേന്ദ്ര സര്‍ക്കാര്‍ മുതലാളിത്ത പ്രീണനം മാറ്റിവച്ചു തക്കതായ നടവടികള്‍ സ്വീകരിചില്ലെന്കില്‍ രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയെ നേരിടേണ്ടി വരും .
ആര്യാടന്‍ ഷൌക്കത്തിനു ഷോ കോസ് നോട്ടീസ് - പാണക്കാട്ശിഹാബ് തങ്ങളെ പറ്റി വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകനും സിനിമ സംവിധായകനുമായ ആര്യാടന്‍ ഷൌക്കത്തിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കെ പി സി സി തീരുമാനിച്ചു .കോണ്‍ഗ്രെസ്സിലെ സീനിയര്‍ നേതാവായ ആര്യാടനെതിരെ നടവടി എടുക്കാന്‍ നേതൃത്വത്തിന് ധൈര്യമുണ്‍ടായില്ല .ലീഗിന് നേരെയുള്ള തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നു ആര്യാടന്‍ ആവര്‍ത്തിച്ചു .
മാണി കൊതിച്ചതും സോണിയ വിധിച്ചതും -ആര്യാടന്‍-ലീഗ് തര്‍ക്കം കേരളാ കോണ്ഗ്രസ് നേതാവ് കെ എം മാനിക്കു‌ ആളാവാന്‍ അവസരമായി .ചുളുവില്‍ സോണിയയെ സന്ദര്‍ശിച്ചു യു ഡി എഫിന്റെ സമുന്നത നേതാവായി ചമഞ്ഞ മാണി പാണക്കാട്ടെത്തി ശിഹാബ് തങ്ങളെയും കണ്ടു .

2008, മേയ് 30, വെള്ളിയാഴ്‌ച

പ്ലസ് വണ്‍ പ്രവേശനത്തിന് ഏക ജാലക സംവിധാനം നിലവില്‍ വന്നു

കേരളത്തിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് എകജാലക സംവിധാനം നിലവില്‍ വന്നു.കഴിഞ്ഞ വര്ഷം തി‌വനന്തപുരം ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയതും, വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരവും, സുതാര്യവുമായ ഈ സംവിധാനം നടപ്പിലാക്കുന്നതിനെതിരെ ഒരുകൂട്ടം ക്രിസ്ത്യന്‍ മാനേജമെന്റുകളും, യു ഡി എഫ് നേതാക്കളും, അവരെ താങ്ങുന്ന ഏതാനും മാധ്യമങ്ങളും, രംഗത്ത് വന്നിരുന്നു .ചങ്ങനാശ്ശേരി അതിരൂപതയും മറ്റും ഹൈ കോടതിയില്‍ ഹരജി നല്കിയെന്കിലും കോടതി മാനേജര്‍ മാരുടെ വാദം തള്ളുകയാണുണ്‍ടായത് .വ്യാഴാഴ്ച മുതല്‍ പത്ത് രൂപ നിരക്കില്‍ ഹയര്‍ സെക്ക.സ്കൂളുകളില്‍ നിന്നുഫോറങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട് .ഒരുജില്ലയില്‍ പ്രവേശനം ആഗ്രഹിക്കുന്ന്ന കുട്ടികള്‍ ആ ജില്ലയിലെ ഏതെങ്കിലും സ്കൂളില്‍ നിന്നും ഫോറം വാങ്ങി ജൂണ്‍ പതിനേഴിനു മുമ്പ് ജില്ലയിലെ ഏതെങ്കിലും സ്കൂളില്‍ നല്‍കിയാല്‍ മതി .മാര്‍ക്കിന്‍റെയും മുന്‍ഗണനാക്രമത്തിന്‍റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സെലക്ഷന്‍ ലിസ്റ്റ് www.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍നിന്നും അറിയാന്‍ കഴിയും .
ഭൂമിയുടെ ന്യായ വില അറിയാന്‍ വെബ് സൈറ്റ് -ഈയിടെ പുതുക്കിയ ഭൂമിയുടെ ന്യായ വില പൊതു ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങി http://www.igr.kerala.gov.in/ എന്നതാണ് അഡ്രസ്സ് .പുതുക്കിയ ഭൂമി വിലയില്‍ ആക്ഷേപ മുള്ളവര്‍ക്ക് ആര്‍ ഡി ഓ വിനു പരാതി സമര്‍പ്പിക്കാവുന്നതാണ് .

2008, മേയ് 26, തിങ്കളാഴ്‌ച

കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍

കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനു മൂന്നു സീറ്റുകള്‍ കുറവാണെന്‍കിലും ബിജെപി ഭരണ ത്തിലെത്തുമെന്നുറപ്പായി .കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കും ദേവഗൌഡയുടേയും മക്കളുടെയും അവസരവാദ നിലപാടുകള്‍ക്ക് എതിരെ യുമുള്ള വിധി യെഴുത്തായി ഈ ഫലത്തെ കാണാവുന്നതാണ് .
സീറ്റ് നില
ആകെ സീറ്റുകള്‍ -224
ബിജെപി -110
ഐ എന്‍ സി (ഐ )-80
ജനത ദാല്‍ (എസ് )-28
മറ്റുള്ളവര്‍ -6
ഉപ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രെസ്സിനു കനത്ത പരാജയം കര്‍ണാടക തെരെഞ്ഞെടുപ്പിനോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ലോകസഭാ -നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസ് പരാജയപ്പെട്ടു.
ഹരിയാനയില്‍ രണ്ടു നിയമസഭാ സീറ്റുകള്‍ നിലനിര്‍ത്താനായത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആശ്വാസ ജയം .
ലീഗ് -കോണ്ഗ്രസ് തര്ക്കം തീര്‍ക്കാന്‍ ഹൈക്കമാണ്ട് ഇടപെടുന്നു
ആര്യാടന്‍ മുഹമ്മദിന്റെയും മകന്റെയും വിവാദ പ്രസ്താവന കൊണ്ടുണ്ടായ പ്രശ്നം പരിഹരിക്കാന്‍ കോണ്ഗ്രസ് ഹൈക്കമാന്‍റ്നിയോഗിച്ച കേന്ദ്ര മന്ത്രി വയലാര്‍ രവി ഇന്നു പാണക്കാട്ടെത്തി
ശിഹാബ്‌ തങ്ങളുമായി ചര്‍ച്ച നടത്തും



2008, മേയ് 25, ഞായറാഴ്‌ച

മലപ്പുറത്ത്‌ കോണ്‍ഗ്രസ്സും ലീഗും കൊമ്പു കോര്‍ക്കുന്നു



ആര്യാടന്‍ മുഹമ്മദിന്‍റെ വിവാദ പ്രസംഗങ്ങളില്‍ നിന്നു തിരികൊളുത്തിയ കോണ്ഗ്രസ് -മുസ്ലിം ലീഗ് പോരു ഒരു തുറന്ന യുദ്ധമായി മാറിയിരിക്കുന്നു .ഇന്നലെ ലീഗ് നേതാവ് കെ .പി .എ .മജീദും കുഞ്ഞാലിക്കുട്ടിയും നടത്തിയ പ്രസ്താവന കളും അതിനെതിരെ ആര്യാടന്‍റെ പെട്ടുന്നുള്ള പ്രതികരണങ്ങളും പ്രശ്നം കൂടുതല്‍ വഷളാക്കി .ആര്യടനെ തളയ്ക്കാമെന്നു കെ പി സി സി ഉറപ്പുനല്കിയതാണെന്‍കിലും എകെ ആന്‍റണിയുടെ സാന്നിധ്യത്തില്‍ ആര്യാടന്‍ വീണ്ടും ലീഗിനെ വിമര്‍ശിച്ചതുംആര്യാടന്‍ ഷൌക്കത്ത് മലപ്പുറത്തെ തങ്ങള്‍മാരെ പറ്റി നടത്തിയ പ്രകോപന പരമായ പ്രസ്താവന യുമാണ്‌ ലീഗിനെ പ്രതികരിക്കാന്‍ പ്രേരിപ്പച്ചത് .മലപ്പുറത്ത്‌ യു ഡി എഫ് വേണ്ടന്കില്‍ മറ്റുജില്ലകളില്‍ അത് തുടരണ മെന്നു ലീഗിന് നിര്‍ബന്ധ മില്ലെന്നു‌ മജീദുംഇന്നത്തെ നിലയില്‍ യു ഡി എഫില്‍ തുടരാന്‍ ആവില്ലെന്ന് കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു .നാദാപുരത്ത് ആര്യാടനെതിരെ പ്രകടനം നടത്തിയ ലീഗ് പ്രവര്‍ത്തകര്‍ ടൌണിലെ കോണ്ഗ്രസ് ആപ്പീസ് തീ വെച്ചു നശി പ്പിക്കുകയും ചെയ്തു .

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് കളില്‍ കഴിഞ്ഞ വര്ഷം മാനേജ്മെന്‍റുകള്‍ പ്രവേശനത്തില്‍ അഴിമതി കാട്ടിയതായി ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ കണ്ടെത്തി .മിനിമം മാര്‍ക്ക് യോഗ്യത യില്ലാത്ത കുട്ടികളെ പ്രവേശിപ്പിച്ചതായാണ് കണ്ടു പിടിച്ചിരിക്കുന്നത് .ഇവരെ പുറത്താക്കാന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു.

പ്രവേശന പരീക്ഷാ പരിഷ്ക്കരണത്തെ പറ്റി പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്ട്ട് സമര്‍പ്പിച്ചു .

2008, മേയ് 24, ശനിയാഴ്‌ച

വാര്‍ത്തകള്‍ ചുരുക്കത്തില്‍



വിഴിഞ്ഞം അന്താരാഷ്ട്ര ടെര്‍മിനല്‍ ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം നല്കി .മുഖ്യമന്ത്രി വി എസ് മന്ത്രിസഭ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

പി എസ് സി നിയമനത്തിലെ സംവരണ തത്വം പാലിക്കണമെന്ന് ഹൈക്കോടതി

വിധിച്ചു .പട്ടിക ജാതി -വര്‍ഗ ,പിന്നോക്ക വിഭാഗങ്ങള്‍ക്ക് മെറിറ്റില്‍ ജോലി ലഭിച്ചാല്‍ സംവരണ ക്വോട്ടയില്‍ കുറവ് വരുത്തരുതെന്ന കോടതി ഉത്തരവ് ഈ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും .

വസ്തു കരാര്‍ എഴുതുന്നതിനു സാധുത ഇല്ലാതാക്കുന്നതിന് കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും .ഭൂമി കച്ചവടത്തിലെ തട്ടിപ്പുകള്‍ തടയുന്നതിനാണിത് .

പെട്രോള്‍ ,ഡീസല്‍ വില ഉയര്‍ത്തിയേക്കും .അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിനാല്‍ എണ്ണ കമ്പനി കള്‍ക്കുള്ള നഷ്ടം നികത്തുന്നതിനാണിത് .തീരുമാനം ഉടനെയുന്ടാകും .

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം.ചാത്തമംഗലം പ്രദേശങ്ങളില്‍ ചിലര്‍ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്നതിനെ കുറിച്ചു സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗം അന്വേഷിക്കും '