2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം

2007 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ വകയേറെ.
മികച്ച സംവിധായകനുള്ള അവാര്‍ഡ് നാലുപെണ്ണുങ്ങള്‍ എന്ന സിനിമയുടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ചു.ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുള്ള അവാര്‍ഡ് ശ്യാമപ്രസാദിന്റെ ഒരേകടല്‍ കരസ്ഥമാക്കി.മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ഒരേകടലിന്റെ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ നേടിയെടുത്തു.ചിത്ര സംയോജനത്തിനു ബി.അജിത്തിനും (നാല്പെണ്ണുങ്ങള്‍) ചമയത്തിനു പട്ടണം റഷീദിനും(പരദേശി) ലഭിച്ചതോടെ ഇത്തവണ മലയാളത്തിനു മൊത്തം 5 അവാര്‍ഡുകള്‍ കിട്ടി.മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തിനു മാധുര്യമേകാന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചിത്രത്തിനാണ് ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം.മികച്ചനടനായി പ്രകാശ്‌ രാജും(കാഞ്ചീവരം)നടിയായി ഉമാശ്രീയും(ഗുലാബി ടാക്കീസ്‌-കന്നഡ)തെരഞ്ഞെടുക്കപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: