2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം വിജയവാഡയില്‍ ആരംഭിച്ചു

സി പി ഐ എമ്മിന്റെ വിപുലീകൃത കേന്ദ്രകമ്മിറ്റിക്ക് വിജയവാഡയില്‍ ഉജ്ജ്വലമായ തുടക്കം.ആഗസ്ത് 7 മുതല്‍ 10 വരെയാണ് കേന്ദ്രകമ്മിറ്റി ചേരുന്നത്.കോയമ്പത്തൂരില്‍ നടന്ന പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച രാഷ്ട്രീയ നയം പുനരവലോകനം ചെയ്യുന്നതിനും, മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അടവുകള്‍ക്ക് രൂപം നല്കുന്നതിനുമാണ് കേന്ദ്രകമ്മിറ്റി വിളിച്ചു ചേര്‍ത്തിരിക്കുന്നത്.യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭ പരിപാടികളും യോഗം ആസൂത്രണം ചെയ്യും.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ യു പി എ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു.ഹിന്ദു വര്‍ഗീയതയേയും മുസ്ലിം വര്‍ഗീയതയേയും ഒരുപോലെ ചെറുത്തു തോല്പ്പിക്കുന്നതിനു മതേതര ബദല്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.നാല് ദിവസം നീളുന്ന കേന്ദ്രകമ്മിറ്റി യോഗം വന്പിച്ച റാലിയോടെ 10 ന് സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: