അന്താരാഷ്‌ട്ര നിരീക്ഷണസംഘത്തിന്റെ മേല്‍നോട്ടത്തില്‍ തെക്കേ അമേരിക്കന്‍ രാജ്യമായ വെനേസ്വലേയില്‍ ഇന്നലെ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഹ്യൂഗോ ഷാവേസ് വീണ്ടും പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.വലതുപക്ഷ മാധ്യമങ്ങളുടെ കുപ്രചരണങ്ങളെയും സാമ്രാജ്യത്തശക്തികളുടെ കുത്തിത്തിരുപ്പുകളെയും അതിജീവിച്ച് തുടര്‍ച്ചയായി നാലാം തവണയാണ് ഷാവേസ് പ്രസിഡന്റ് ആയി അധികാരമേല്‍ക്കുന്നത്.എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രതിപക്ഷ നേതാവിനെ 54 % വോട്ടുകള്‍ നേടിയാണ് ഷാവേസ് പരാജയപ്പെടുത്തിയത്.മുതലാളിത്ത രാജ്യങ്ങളില്‍ നിന്നും ഭിന്നമായ ജനപക്ഷ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഇടതു പക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഷാവേസിന്റെ ഐതിഹാസികമായ ഈ വിജയം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ