2008, ജൂലൈ 6, ഞായറാഴ്‌ച

ബ്ലോഗ് ശില്പശാല മലപ്പുറത്ത്‌


കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 2008 ജൂലൈ 13 നു ഞായറാഴ്ച മലപ്പുറം കോട്ടപ്പടിയിലുള്ള ഗ്രേസ് ഓഡിറ്റോറിയത്തില്‍ ബ്ലോഗ് ശില്പശാല നടത്തുന്നു.പന്‍കെടുക്കാന്‍ താല്പര്യമുള്ള ബ്ലോഗാര്‍ത്ഥികള്‍ 9249401004 എന്ന
ഫോണ്‍ നന്ബറില്‍ ബന്ധപ്പടേണ്‍ടതാണ് .ഗ്രേസ് ഓഡിറ്റോറിയം കോട്ടപ്പടി ബസ്സ് സ്റ്റോപ്പിനു അടുത്ത് തന്നെയാണ് .
അക്ഷര വിരോധികള്‍ക്ക് താക്കീതായി ജനകീയ കൂട്ടായ്മ
ഡി. വൈ. എഫ്. ഐ യുടെ നേത്റത്വത്തില്‍ മലപ്പുറം കലക്ട്റേറ്റ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ യില്‍, ഏഴാം ക്ലാസ്സ് പാഠ പുസ്തകത്തിന്‍റെ മറവില്‍ ലീഗ്-കോണ്ഗ്രസ്-ബിജെപി -മത മൌലികവാദ കൂട്ട്കെട്ട് നടത്തുന്ന അക്രമസമരത്തെ അപലപിച്ചു.മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉല്‍ഘാടനം ചെയ്ത കൂട്ടായ്മയില്‍ പ്രമുഖ സാഹിത്യ-സാംസ്കാരിക നായകന്മാര്‍ സംസാരിച്ചു.

ബേപൂര്‍ സുല്ത്താന്‍റെ വേര്‍പാടിന് 14 വര്ഷം -വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ നമ്മെ വിട്ടുപിരിഞിട്ടു ശനിയാഴ്ച പതിനാലു വര്ഷം പിന്നിട്ടു.സുല്ത്താന്‍റെ സ്മരണകളുറങ്ങുന്ന വൈലാലില്‍ വീട്ടിലെ മാന്കൊസ്ടിന്‍ ചുവട്ടില്‍ ഇന്നലെ സാഹിത്യകാരന്മാരും ആരാധകരും തദേശ വാസികളും ഒത്തുകൂടി ബഷീര്‍ സ്മരണ പുതുക്കി.സുഗതകുമാരി ജന്മശതാബ്ദി അനുസ്മരണവും ഡോ.ബി.ഇക്ബാല്‍ അനുസ്മരണ പ്രഭാഷണവും നടത്തി.പ്രിയ പത്നി ഫാബി ബഷീര്‍, മകന്‍ അനീസ് ബഷീര്‍ എന്നിവര്‍ ആദിഥ്യമരുളി.ചടങ്ങിനെത്തിയ സ്കൂള്‍ കുട്ടികള്ക്ക് വേണ്ടി സുഗതകുമാരി ബഷീര്‍ സ്മരണകള്‍ പങ്കു വെക്കുകയും കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തു.

കണ്ണൂര്‍ പള്ളിക്കുന്ന് പഞ്ചായത്തില്‍ ലീഗ്-കോണ്ഗ്രസ് ഭിന്നത

യു.ഡി .എഫ്.ഭരണം നടത്തുന്ന കണ്ണൂര്‍ പള്ളിക്കുന്ന് പഞ്ചായത്ത് ഭരണ സമിതിയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുറന്ന പോരാട്ടത്തിലേക്ക്.കോണ്‍ഗ്രസുകാരനായ പ്രസിഡന്‍റിനെതിരെ ലീഗിലെ വൈസ് പ്രസിഡന്‍റ് പ്രസ്താവനയുമായി രംഗത്തെത്തി. ഭരണസമിതിയോ, സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയോ അറിയാതെ പ്രസിഡന്‍റ് യു.ഡി.ക്ളര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തതായി ലീഗ് നേതാവ് ആരോപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: