2008, ജൂൺ 29, ഞായറാഴ്‌ച

കരാറുമായി മുന്നോട്ടു പോയാല്‍ പിന്തുണ പിന്‍വലിക്കും-സി.പി.ഐ.എം.

ആണവ കരാറുമായി യുപിസര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സിപിഐഎം തീരുമാനിച്ചു.പി ബി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്ര സമ്മേളനത്തില്‍ അറിയിച്ചതാണിത്.സര്‍ക്കാരിന് ബുഷിനോടാണ് വിധേയത്വമെന്നും അദ്ദേഹം പറഞ്ഞു.സാഹചര്യം വര്‍ഗ്ഗീയ ശക്തികള്‍ മുതലെടുക്കുമെന്നു യുപിഎ ഘടക കക്ഷികളെ കാരാട്ട് ഓര്‍മ്മിപ്പിച്ചു.രാജ്യത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ മറ്റു ഇടതു പക്ഷ പാര്‍ട്ടികളുമായി യോജിച്ചു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പള്ളികള്‍ സമര വേദിയാക്കരുത് -കാന്തപുരം

പാഠ പുസ്തകവിവാദത്തിന്റെ പേരില്‍ പള്ളികള്‍ സമരവേദി ആക്കെരുതെന്നും, പുസ്തകങ്ങള്‍ കത്തിച്ചു സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും സുന്നി നേതാവ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ജൂലൈ 4 നു പള്ളികളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള ഏതാനും മുസ്ലിം സംഘടനകള്‍ എടുത്ത തീരുമാനത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതു.

ഇടയ ലേഖനവും എതിര്‍ ലേഖനവും

പാഠ പുസ്തക വിരുദ്ധ സമരത്തിന്റെ ഭാഗമായി സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ ഇന്നു കമ്മ്യൂണിസ്റ്റ് വിരുദ്ധ ഇടയ ലേഖനം വായിച്ചു.ഇതിനെതിരെ കൊല്ലം ജില്ലയിലെ ചില പള്ളികളില്‍ വിശ്വാസികള്‍ എതിര്‍ ലേഖനം വിതരണം ചെയ്യുകയും ബിഷപ്പ് ഹൌസിന് മുന്നില്‍ ഉപരോധം നടത്തുകയും ചെയ്തു.ലത്തീന്‍ കത്തോലിക്കര്‍ക്കുള്ള സംവരണത്തെ എതിര്‍ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി യുമായി ഈ വിഷയത്തില്‍ ബിഷപ്പ് സഖ്യമുണ്ടാക്കിയെന്നു എതിര്‍ ലേഖനത്തില്‍ ആരോപിച്ചു.കോണ്ഗ്രസ്-ബി.ജെ.പി-രൂപത കൂട്ടുകെട്ടിന് ബിഷപ്പ് ശ്രമിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
യുറോ കപ്പ്‌ '08 ഫൈനല്‍ ഇന്നു ജര്‍മ്മനിയും സ്പയിനും ഏറ്റുമുട്ടും

ജര്‍മ്മനിയും സ്പയിനും തമ്മിലുള്ള യുറോ കപ്പ്‌ ഫൈനലില്‍ സ്പെയിന്‍ അട്ടിമറി വിജയം നേടുമോ എന്നാണു ഫുട്ബോള്‍ പ്രേമികള്‍ ഉറ്റു നോക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: