രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാന്‍ തെരഞ്ഞെടുപ്പ് കാലത്തെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് അമേരിക്കന്‍ ജനതയാകെ ഒരുമിച്ച് നില്‍ക്കണമെന്ന് നിയുക്ത പ്രസി ഡന്‍റ് ബാറക് ഒബാമ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ഡമോക്റാറ്റിക് പാര്‍ട്ടിയുടെ പ്രതിവാര റേഡിയോ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും സാമ്പത്തിക പ്രയാസങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൊഴില്‍ നഷ്ട്ടപ്പെട്ടവര്‍ക്കും,വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വീട് ഒഴിയേണ്ടി വരുന്നവര്‍ക്കും വളരെ പെട്ടെന്ന് ആശ്വാസം നല്‍കണം .സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനുള്ള പാക്കേജ് തന്റെ അധികാരകൈമാറ്റത്തിന് മുന്പേ തന്നെ അമേരിക്കന്‍ കോണ്ഗ്രസ്സില്‍ അവതരിപ്പിച്ച് അംഗീകാരം നേടണമെന്നും ഒബാമ ഓര്‍മ്മിച്ചു. തന്റെ ഉപദേശ്ടാക്കളുമായും പാര്‍ട്ടിനേതാക്കള്‍ ,വ്യവസായപ്രമുഖര്‍ എന്നിവരുമായും അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.ബുഷും ഭാര്യയും തന്നെയും ഭാര്യയേയും വൈറ്റ്ഹൌസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഒബാമ അറിയിച്ചു.അധികാരകൈമാറ്റം എളുപ്പമാക്കാന്‍ ബുഷ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിനു ശേഷം അമേരിക്ക ഒറ്റക്കെട്ടാണെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ