
വിദേശത്ത് ഷോറൂം തുറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പുസ്തക പ്രസാധകരെന്ന ബഹുമതി സ്വന്തമാക്കി ഡി സി ബുക്സിന്റെ ഷോറൂം ദുബായിലെ കരാമയില്‍ തുടങ്ങി.മണലാരണ്യത്തിന്‍റെ നാട്ടിലും മാലയാളിക്ക് പ്രിയപ്പെട്ട പ്രസാധകരുടെ പുസ്തകങ്ങള്‍ ഇനി കൈയ്യെത്തുംദൂരത്ത് ലഭിക്കും.നിരവധി മാധ്യമ പ്രവര്‍ത്തകര്‍,അക്ഷരസ്നേഹികള്‍,അഭ്യുദയകാംക്ഷികള്‍ മുതലായവരെ സാക്ഷി നിര്‍ത്തി പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ ഷോറൂം ഉല്‍ഘാടനം ചെയ്തു.രവി ഡി സി യും സന്നിഹിതനായിരുന്നു.കരാമയിലെ ഡേ ടു ഡേ സെന്ററിനു പിന്‍ വശമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹ്യുമാനിറ്റേറിയന്‍ ചാരിറ്റി ഫണ്ട് ബില്‍ഡിങ്ങില്‍ ഷോപ്പ് നമ്പര്‍ 14 ലാണ് ഷോറൂം ആരംഭിച്ചിരിക്കുന്നത്.മലയാളം-ഇംഗ്ലീഷ് ഭാഷകളിലെ ഏറ്റവും പുതിയവ ഉള്‍പ്പെടെ വിപുലമായ ഒരു പുസ്തകശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.ബന്ധപ്പെടാനുള്ള നമ്പറുകള്‍-04-
3979467, 0501669547,0558918292,04-3979468.