
മല്‍സര വേദികളുണര്‍ന്നത് മുതല്‍ പോയിന്റ് നിലയില്‍ ആധിപത്യം പുലര്‍ത്തിപ്പോന്ന കോഴിക്കോട് ജില്ല,പതിനേഴരപ്പവന്‍റെ സ്വര്‍ണക്കപ്പ് വീണ്ടും നേടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.കലോല്‍സവം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകളും ഒന്പതിനങ്ങളും ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ല മൊത്തം 712 പോയിന്റുമായി വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 332 ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 380 ഉം പോയിന്‍റുകളുമാണ് ജില്ല സ്വന്തമാക്കിയിരിക്കുന്നത്.682 പോയിന്റുമായി തൃശ്ശൂരും 663 പോയിന്റുമായി കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.ഹൈസ്കൂള്‍ വിഭാഗത്തില്‍ 71 പോയിന്റ് നേടി കണ്ണൂര്‍ സെന്റ് തെരേസസ് ഒന്നാം സ്ഥാനത്തും, 57 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ് എസ് രണ്ടാം സ്ഥാനത്തുമാണ്.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ് 91 പൊയിന്‍റുമായി ഒന്നാം സ്ഥാനത്തും,77 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുമാണ്.സംസ്കൃതോല്‍സവത്തില്‍ 89 പോയിന്‍റ് നേടി തൃശ്ശൂരും,അറബിക് കലോല്‍സവത്തില്‍ 90 പോയിന്‍റ് നേടി മലപ്പുറവും കിരീടം ചൂടി.അടുത്ത വര്ഷത്തെ സ്കൂള്‍ കലോല്‍സവം 2010 ജനുവരി 4 മുതല്‍ 10 വരെ കോഴിക്കോട്ട് നടത്താന്‍ തീരുമാനമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ