2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

കുട്ടിസ്രാങ്കിന് സുവര്‍ണകമലം,പഴശ്ശിരാജയ്ക്ക് പുരസ്കാരങ്ങള്‍

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ മലയാള ചിത്രങ്ങള്‍ മിന്നുന്ന നേട്ടങ്ങള്‍ കൊയ്തു.ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് മികച്ച ചിത്രത്തിനുള്ള സുവര്‍ണകമലം കരസ്ഥമാക്കി.തിരക്കഥയ്ക്ക് ഹരികൃഷ്ണന്‍,പി എഫ് മാത്യൂസ് എന്നിവരും,ഛായാഗ്രഹണത്തിന് അഞ്ജലി ശുക്ലയും,വസ്ത്രാലങ്കാരത്തിന് ജയകുമാറും അവാര്‍ഡുകള്‍ നേടി കുട്ടിസ്രാങ്കിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചു.മികച്ച മലയാള ചിത്രമായി ഹരിഹരന്‍ സംവിധാന ചെയ്ത കേരളവര്‍മ്മ പഴശ്ശിരാജ തെരഞ്ഞെടുക്കപ്പെട്ടു.പഴശ്ശിരാജയ്ക്ക് മൂന്നു അവാര്‍ഡുകള്‍ കൂടിയുണ്ട്.ശബ്ദ സംവിധാനത്തിന് റസൂല്‍ പൂക്കുട്ടിക്കും,പശ്ചാത്തല സംഗീതത്തിന് ഇളയരാജക്കും,എഡിറ്റിങ്ങിന് ശ്രീകര്‍ പ്രസാദിനും കിട്ടിയ പുരസ്കാരങ്ങള്‍ പഴശ്ശിരാജയുടെ യശസ്സ് കൂട്ടി.നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഗീതു മോഹന്‍ദാസിന്റെ 'കേള്‍ക്കുന്നുണ്ടോ?'എന്ന ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും കിട്ടി . പാ എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. അനന്യ ചാറ്റര്‍ജി മികച്ച നടിയായും,ഋതുപര്‍ണ ഘോഷ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.ജനപ്രിയ ചിത്രമായി ത്രീ ഇഡിയറ്റ്സും കുട്ടികളുടെ വിഭാഗത്തില്‍ കേശുവും അവാര്‍ഡുകള്‍ നേടി. ദല്‍ഹി-6 ആണ് മികച്ച ദേശീയോദ്ഗ്രഥന ചിത്രം.രൂപ ഇസ്ലാം,നിലഞ്ജന സര്‍ക്കാര്‍ എന്നിവര്‍ക്ക് യഥാക്രമം മികച്ച ഗായകനും ഗായികയക്കും ഉള്ള അവാര്‍ഡുകള്‍ ലഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: