ഇ. എം .എസ് ജന്മ ശതാബ്ദിയുടെ ഭാഗമായി താനൂരില്‍ ഇ .എം .എസിന്‍റെ ലോകം സെമിനാര്‍ സി .പി .ഐ (എം) പി. ബി. മെമ്പര്‍ സീതാറാം യെച്ചൂരി ഉല്‍ഘാടനം ചെയ്തു .ഡോ.സുകുമാര്‍ അഴീക്കോട് ഇ .എം .എസ് സ്മാരക പ്രഭാഷണം നടത്തി .
സെമിനാറില്‍ ടി .കെ .ഹംസ എം.പി അദ്ധ്യക്ഷത വഹിച്ചു
ഇ .എം .എസ് ജന്മ ശതാബ്ദി ആഘോഷങ്ങള്‍ തിരുവനനതപുറത്ത് മുഖ്യമന്ത്രി
സ.വി .എസ് ഉല്‍ഘാടനം ചെയ്തു.ജനാധിപത്യ ധ്രുവീകരണം -ഇന്ത്യയുടെ അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ ലോകസഭ സ്പീക്കര്‍ സോമനാഥ ചാറ്റെര്‍ജി ഇ .എം .എസ് അനുസ്മരണ
പ്രഭാഷണം നടത്തി.നിയമ മന്ത്രി എം .വിജയകുമാര്‍ ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു .
സഭാഷ് മന്‍മോഹന്‍,സഭാഷ് -കഴിഞ്ഞ ഏഴ് വര്ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നാണയ പെരുപ്പ
നിരക്കില്‍ രാജ്യത്തെ എത്തിച്ചതില്‍ മന്‍മോഹന്‍ സിംഗും ചിദംബരവും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
മെയ് 31 നു അവസാനിച്ച ആഴ്ചയിലെ പണപെരുപ്പ നിരക്ക് 8.75 ആയി ഉയര്‍ന്നിരിക്കുന്നു.ഈയിടെ വര്‍ദ്ധിപ്പിച്ച പെട്രോളിയം വില വര്‍ധന കൂടി കണക്കിലെടുക്കുമ്പോള്‍ നിരക്ക് ഒന്‍പതു കവിയാനാണ് സാധ്യത .
കമല്‍ ഹാസന്‍റെ ദശാവതാരം സിനിമ റിലീസ് ചെയ്തു-
ഏറെ വിവാദങ്ങള്‍ക്കും കേസുകള്‍ക്കും ശേഷം കമല്‍ ഹാസന്‍റെ ദശാവതാരം വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിന് എത്തി.1000 പ്രിന്‍റുകള്‍ എടുത്ത ഈ സിനിമയില്‍ ആദ്യമായി ഒരേ നടന്‍ പത്ത് റോളില്‍ അഭിനയിക്കുന്നു .ടിക്കറ്റ് വില ബ്ളാക്കില്‍ 400 രൂപ വരെ ആയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ