2008, ജൂൺ 28, ശനിയാഴ്‌ച

ആണവകരാര്‍ പ്രതിസന്ധിയ്ക്ക് കാരണം പ്രധാനമന്ത്രി-പ്രകാശ് കാരാട്ട്

ഇടതു പക്ഷ പാര്‍ടികള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാതെ ആണവ കരാറുമായി മുന്നോട്ടു പോകാന്‍ യു.പി.എ സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് കാരണമാണെന്ന് സി. പി. ഐ (എം )ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.പാര്‍ടി മുഖ പത്രമായ പീപ്പിള്‍സ്‌ ഡെമോക്രസി യില്‍ എഴുതിയ ലേഖനത്തിലാണ് ഈ പ്രകാശ് പ്രധാന മന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചത്.കരാറുമായി ഒരടി മുന്നോട്ടു പോകരുതെന്ന് ഇടതു പക്ഷ പാര്‍ട്ടികളും സര്‍ക്കാരിന് അന്ത്യ ശാസനം നല്കി കഴിഞ്ഞു.
വിവാദ പാഠ പുസ്തകത്തില്‍ ദൈവ നിഷേധമില്ലെന്നു കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്
ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ ദൈവ നിന്ദയോ ദൈവ നിഷേധമോ ഇല്ലെന്നു 13
സഭകളുടെയും 19 ക്രിസ്തീയ സംഘടനകളുടെയും ഐക്യ വേദിയായ കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് അഭിപ്രായപ്പെട്ടു.പുസ്തകത്തില്‍ മതങ്ങല്‍ക്കെതിരെ യാതൊന്നുമില്ലെന്നു പ്രശസ്ത കവി വ്ഷ്ണു നാരായണന്‍ നമ്പൂതിരിയും സി.എം.പി നേതാവ് എം.വി.രാഘവനും പറഞ്ഞു.
വെട്ടിക്കുറച്ച വൈദ്യുതി പുനസ്ഥാപിക്കില്ല-കേന്ദ്രസര്‍ക്കാര്‍
കേന്ദ്ര പൂളില്‍ നിന്നും കേരളത്തിന് കിട്ടേണ്ട വൈദ്യുതി വിഹിതം പുനസ്ഥാപിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ജയറാം രമേഷിനെ കണ്ട സംസ്ഥാന വൈദ്യുത മന്ത്രി എ.കെ.ബാലനെ അറിയിച്ചതാണിത്.അരിയുടെ കാര്യത്തിലെന്ന പോലെ വൈദ്യുതി വിഷയത്തിലും കേന്ദ്രം കേരളത്തോട് രാഷ്ട്രീയ പക പോക്കല്‍ നടത്തുകയാണെന്ന് ന്യായമായും സംശയിക്കേണ്‍ടിയിരിക്കുന്നു.
പണപ്പെരുപ്പം വീണ്ടും കുതിക്കുന്നു !
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായി വീണ്ടും വര്‍ദ്ധിച്ചു .ജൂണ്‍ 14 നു അവസാനിച്ച ആഴ്ച നാണയ പെരുപ്പ നിരക്ക് 11.42 % മായി ഉയര്‍ന്നു .കഴിഞ്ഞ വര്ഷം ഇതേ ആഴ്ച ഇതു 4.13 %മാത്രമായിരുന്നു.ചിദംബരത്തിന്‍റെയും റിസര്‍വ്‌ ബാങ്കിന്‍റെയും ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും നാണയപെരുപ്പ നിരക്ക് കുറയ്ക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.