ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ താഴെ പറയുന്നവ നടപ്പിലാക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.
1.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോഗ്രാമിന് 2 രൂപ നിരക്കില്‍ അരി വിതരണം ചെയ്യും.2.മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും,കര്‍ഷകര്‍ക്ക് 4%പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.3.ഗ്രാമങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടും.ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കും.ഗ്രാമീണ ഐ ടി മേഖലയില്‍ 1.2 കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.നദീസംയോജനം നടപ്പിലാക്കും.4.ഇന്ത്യക്കാര്‍ക്ക് വിദേശ ബേന്കുകളിലുള്ള അനധികൃത സമ്പാദ്യം തിരിച്ചു കൊണ്ടുവരാന്‍ നപടികള്‍ സ്വീകരിക്കും.5.ആദായ നികുതി പരിധി 3ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.6.അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്.ക്ഷേത്ര നിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായും.രാമസേതു തകര്‍ക്കാന്‍ അനുവദിയ്ക്കില്ല.7.തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പോട്ട പോലുള്ള നിയമങ്ങള്‍ നടപ്പാക്കും.കാശ്മീരിന് പ്രത്യേക ഭരണഘടനാപദവി ഉണ്ടാവില്ല.4000 കിലോമീറ്റര്‍ തീരദേശത്തിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.8.പാര്‍ലിമെന്റില്‍ വനിതാ സംവരണം നടപ്പാക്കും .9.രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.
പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും പ്രതിപക്ഷ നേതാവും, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ എല്‍ കെ അദ്വാനിയും ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ