കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും യുപിഎ അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയും ചേര്ന്നു ഡല്‍ഹിയില്‍ പുറത്തിറക്കി.യുപിഎ യുടെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് തന്നെയായിരിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രകടന പത്രികയില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.വാഗ്ദാനങ്ങള്‍ ചുവടെ കൊടുക്കുന്നു.
1.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോഗ്രാമിന് 3 രൂപ നിരക്കില്‍ പ്രതിമാസം 25 കിലോ അരിയോ ഗോതമ്പോ നല്കും.2.ഭവന രഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രധാന നഗരങ്ങളില്‍ സാമ്പത്തിക ആനുകൂല്യങ്ങളോടെ പൊതു അടുക്കളകള്‍ സ്ഥാപിക്കും.3.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയും വളര്‍ച്ചാനിരക്ക് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ നാല് വര്‍ഷമുണ്ടായിരുന്ന നിരക്കിലേക്ക് കൊണ്ടുവരുകയും ചെയ്യും.4.എല്ലാ പൌരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കുകയും,ഭക്ഷൃ സുരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരികയും ചെയ്യും5 .കൃഷി ലാഭകരമായ തൊഴിലാക്കും.ചെറുകിട കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.വായ്പ മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശയില്‍ ഇളവ് നല്കും.6 .അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ആവിശ്യാനുസരണം വായ്പകള്‍ ലഭ്യമാക്കും.ആദിവാസികള്‍ക്ക് എല്ലാതലങ്ങളിലും വിട്യാഭ്യാസം സൗജന്യമാക്കും.7.സ്ത്രീകള്‍ക്ക് ലോകസഭയിലും നിയമ സഭകളിലും 33 % സവരണം ഏര്‍പ്പെടുത്തുന്നതിന് പതിനഞ്ചാം ലോകസഭയില്‍ തന്നെ നിയമം കൊണ്ടുവരും.കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ മൂന്നിലൊന്നു സ്ത്രീകള്‍ക്ക് നീക്കിവയ്ക്കും.പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സാമ്പത്തിക സഹായം നടപ്പിലാക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ