2009, മേയ് 29, വെള്ളിയാഴ്‌ച

ഇ എം എസ് സ്മൃതി തൃശൂരില്‍ ജൂണ്‍ 13-14

നവകേരളശില്‍പ്പിയും നവോത്ഥാന നായകനുമായിരുന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസിന്റെ ജന്മശതാബ്ദി പ്രമാണിച്ചു തൃശ്ശൂരില്‍ ജൂണ്‍ 13,14 തിയ്യതികളില്‍ ഇ എം എസ് സ്മൃതി സംഘടിപ്പിക്കുന്നു.ജൂണ്‍ 13 നാണ് സഖാവിന്റെ നൂറാം പിറന്നാള്‍.കോസ്റ്റ്‌ ഫോര്‍ഡ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അനുസ്മരണ സമ്മേളനത്തിനു പുറമെ ഇ എം എസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകളും നടക്കും.സി പി ഐ (എം )ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് പങ്കെടുക്കും.നവകേരള നിര്‍മ്മിതിയും ഇ എം എസും,ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം,കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സമകാലിക സമസ്യകള്‍,സാഹിത്യ.സാംസ്കാരിക മേഖലകളിലെ ഇ എം എസ് സാന്നിദ്ധ്യം,അധികാര വികേന്ദ്രീകരണവും ഇ എം എസും,സാമ്പത്തിക പ്രതിസന്ധിയുടെ രാഷ്ട്രീയമാനങ്ങള്‍,ഇ എം എസിന്റെ ചരിത്രരചനാരീതികള്‍ എന്നീ വിഷയങ്ങളാണ് സെമിനാറുകളില്‍ ചര്‍ച്ചചെയ്യപ്പെടുക.പിണറായി വിജയന്‍,പാലൊളി മുഹമ്മദ്‌ കുട്ടി,എം എ ബേബി,ഡോ.തോമസ്‌ ഐസക്‌,ഡോ.സുകുമാര്‍ അഴീക്കോട്,പ്രഭാത് പട്നായിക്,വെങ്കിടേഷ് ആത്രേയ,സി പി ചന്ദ്രശേഖരന്‍,ജയതിഘോഷ്,എ വിജയരാഘവന്‍,എം മുകുന്ദന്‍,കെ എന്‍ പണിക്കര്‍,രാജന്‍ ഗുരുക്കള്‍,കെ എന്‍ ഗണേഷ്‌,സി പി നാരായണന്‍,എസ് എം വിജയാനന്ദ്‌,ബേബി ജോണ്‍,കെ ഇ എന്‍ ,പി ടി കുഞ്ഞിമുഹമ്മദ് തുടങ്ങിയര്‍ വിവിധ സെമിനാറുകളില്‍ സംബന്ധിക്കും.സെമിനാറുകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0487-2355988,2360786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

അഭിപ്രായങ്ങളൊന്നുമില്ല: