2009, മേയ് 31, ഞായറാഴ്‌ച

കമലാ സുരയ്യ അരങ്ങൊഴിഞ്ഞു

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ ഓര്‍മ്മയായി.പൂനയിലെ ജഹാന്ഗീര്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.പൂനയില്‍ മകന്‍ ജയസൂര്യയുടെ കൂടെ താമസിച്ചുരുന്ന കമലാ സുരയ്യ (മാധവിക്കുട്ടി)ന്യുമോണിയ രോഗബാധയെ തുടര്‍ന്നാണ്‌ അന്തരിച്ചത്‌.1932 മാര്‍ച്ച് 31 നു വി എം നായരുടെയും നാലപ്പാട്ട് ബാലാമണിയമ്മയുടെയും മകളായി പുന്നയൂര്‍ കുളത്ത് ജനിച്ച മാധവിക്കുട്ടി 1999 ല്‍ ഇസ്ലാം മതം സ്വീകരിച്ചു കമലാ സുരയ്യയായി.മലയാളത്തില്‍ കഥാരചനയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച കമലാ സുരയ്യ കമലാ ദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും കവിതകള്‍ എഴുതിയുരുന്നു.എഴുത്തശ്ചന്‍പുരസ്കാരം,ആശാന്‍ വേള്‍ഡ് പ്രൈസ്,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ തുടങ്ങി നിരവധി അവാര്‍ഡുകള്‍ അവരെ തേടി എത്തിയിരുന്നു.കമലാ സുരയ്യയുടെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ ജൂണ്‍ 2 നു രാവിലെ 8 മണിക്ക് തിരുവനനന്തപുരം പാളയം ജുമാമസ്ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്.

1 അഭിപ്രായം:

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

..പ്രിയപ്പെട്ട എഴുത്തുകാരിക്ക് .ആദരാഞ്ജലികള്‍...