
2011, ജനുവരി 23, ഞായറാഴ്‌ച
സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വീണ്ടും കിരീടം ചൂടി

2011, ജനുവരി 18, ചൊവ്വാഴ്ച
സ്കൂള്‍ കലോത്സവത്തിന് പ്രൌഢോജ്വലമായ തുടക്കം

' അക്ഷര നഗരിയിലുത്സവമായ്......'അന്പത്തിയൊന്നു നര്‍ത്തകിമാരുടെ ചുവടുകള്‍ക്കൊപ്പം, പൊന്‍കുന്നം വര്‍ക്കി നഗറിലെ പ്രധാന വേദിയില്‍ മുഴങ്ങിക്കേട്ട അഭിവാദന ഗാനത്തിന്റെ അകമ്പടിയോടെ, അന്പത്തിയൊന്നാം സ്കൂള്‍ കലോത്സവത്തിന് കോട്ടയത്ത് പ്രൌഢോജ്വലമായ തുടക്കമായി.ഇനി വരുന്ന ആറു ദിനരാത്രങ്ങള്‍ കൌമാര പ്രതിഭകളുടെ കലാവിരുന്നില്‍ അക്ഷരനഗരി പുളകമണിയും.നേരത്തെ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു.ജില്ലയിലെ എം പി മാര്‍,എം എല്‍ എ മാര്‍,മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി ഭദ്രദീപം കൊളുത്തി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.വി എന്‍ വാസവന്‍ എം എല്‍ എ അദ്ധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് സ്വാഗതവും എച്ച് എച്ച് എസ് ഡയരക്ടര്‍ ഡോ.വി എം സുനന്ദകുമാരി നന്ദിയും പറഞ്ഞു.തുടര്‍ന്ന് 17 വേദികളില്‍ കലാമത്സരങ്ങള്‍ അരങ്ങേറി.
2011, ജനുവരി 16, ഞായറാഴ്‌ച
സ്കൂള്‍ കലോത്സവം ചൊവ്വാഴ്ചത്തേക്ക് മാറ്റി

രജിസ്ട്രേ്ഷന്‍-17 /01 /2011/ 10 AM
പതാക ഉയര്‍ത്തല്‍ -18/01 /2011 8 AM
ഉത്ഘാടനം -18 /01/2011/ 10 AM
ഘോഷയാത്ര -23/01/2011 2.30 PM
സമാപന സമ്മേളനം -23/01/2011 4 PM
17 ന് നടത്താനിരുന്ന മത്സര ഇനങ്ങള്‍ 18 മുതല്‍ 23 വരെ നടത്തുന്നതാണ്.താമസ സൗകര്യം,ഭക്ഷണം എന്നിവ 17 ന് തിങ്കളാഴ്ച മുതല്‍ ലഭ്യമാണ്.
2011, ജനുവരി 14, വെള്ളിയാഴ്‌ച
സ്കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരി തെളിയും

17 ന് വൈകീട്ട് 4 മണിക്ക് ഉല്‍ഘാടന ചടങ്ങുകള്‍ ആരംഭിക്കും.സ്വാഗതഗാനത്തോടൊപ്പം നൃത്താവിഷ്കാരവും അരങ്ങേറും.വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കലോത്സവത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും.പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്‍ടി മുഖ്യപ്രഭാഷണം നടത്തും.കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.ഉല്‍ഘാടനത്തിനു ശേഷം വേദികളില്‍ മത്സര ഇനങ്ങള്‍ക്ക് തിരശ്ശീല ഉയരും.
2011, ജനുവരി 4, ചൊവ്വാഴ്ച
അന്താരാഷ്‌ട്ര കേരള പഠനകോണ്‍ഗ്രസ് സമാപിച്ചു

2011, ജനുവരി 1, ശനിയാഴ്‌ച
കേരള പഠനകോണ്ഗ്രസ്സിന് തുടക്കമായി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)