കോഴിക്കോട് ത്യാഗരാജാരാധനാട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന ത്യാഗരാജോല്‍സവത്തിന് തളി പദ്മശ്രീ കല്യാണമണ്ഡപത്തില്‍ ഫിബ്രവരി 18 ന് വെള്ളിയാഴ്ച തുടക്കമാവും.കര്‍ണ്ണാടക സംഗീതലോകത്തിലെ പ്രശസ്ത സംഗീതജ്ഞരും ആരാധകരും ഫിബ്രവരി 22 വരെ നടക്കുന്ന കച്ചേരികളിലും സംഗീതാരാധനയിലും പങ്കെടുക്കുന്നതാണ്.പതിനെട്ടാം തിയ്യതി രാവിലെ 9.30 ന് സീനിയര്‍ വിദ്വാന്‍ എന്‍ പി രാമസ്വാമി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ കോഴിക്കോട് സാമൂതിരി മഹാമഹിമശ്രീ പി കെ എസ് രാജ മുഖ്യാതിഥിയായിരിക്കും.എല്‍ ഐ സി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ആര്‍ സുധാകര്‍,മലയാള മനോരമ റസിഡന്‍റ് എഡിറ്റര്‍ കെ അബൂബക്കര്‍,ശ്രീമതി രാധാ മാധവന്‍ എന്നിവര്‍ ആശംസകള്‍ നേരും.മാനേജിംഗ് ട്രസ്റ്റി ഡോ.എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറയും.തുടര്‍ന്ന് പുഷ്പാ രാമകൃഷ്ണനും സംഘവും ത്യാഗരാജ ദിവ്യനാമകൃതികള്‍ അവതരിപ്പിക്കും.എല്ലാ ദിവസവും വൈകീട്ട് 3 മണി വരെ ത്യാഗരാജാരാധനയും തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമുള്ള സംഗീത പ്രതിഭകളുടെ കച്ചേരികളും അരങ്ങേറുന്നതാണ്.സമാപന ദിവസം രാവിലെ 10 മണിക്ക് പഞ്ചരത്ന കൃതികളുടെ ആലാപനം ഉണ്ടായിരിക്കും.ഫിബ്രവരി 22 ന് ചൊവ്വാഴ്ച രാത്രി 9.30 ന് അഞ്ജനേയോല്‍സവം, മംഗളം എന്നിവയോടെ പരിപാടികള്‍ സമാപിക്കുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ