കോഴിക്കോട് ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന ത്യാഗരാജാരാധനോല്സവത്തിനു തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറില്‍ തുടക്കമായി.ഫിബ്രവരി 8 മുതല്‍ 12 വരെ അഞ്ച് നാളുകള്‍ നീണ്ടു നില്‍ക്കുന്ന സംഗീതോത്സവം സീനിയര്‍ വീണ വിദ്വാന്‍ എ അനന്തപദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എം ഡി ചന്ദ്രശേഖരന്‍,കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് കെ എന്‍ നരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ വിക്രമന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.മാനേജിംഗ് ട്രസ്റ്റി എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞ ഉത്ഘാടന സമ്മേളനത്തില്‍ കുമാരി ദീപ്തി ദാസ് പ്രാര്‍ഥനാ ഗാനം ആലപിച്ചു.ഉല്‍ഘാടന ചടങ്ങിനു ശേഷം ത്യാഗരാജ ദിവ്യനാമ കൃതികളുടെ ആലാപനം,ഭക്തഗായകരുടെ സംഗീതാര്‍ച്ചന,കേരളത്തിനകത്തും പുറത്തുമുള്ള സംഗീതജ്ഞരുടെ കച്ചേരികള്‍ മുതലായവ അരങ്ങേറി.സംഗീതോത്സവം ഞായറാഴ്ച സമാപിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ