'മതനിരപേക്ഷ ഇന്ത്യ,വികസിത കേരളം' എന്ന മുദ്രാവാക്യമുയർത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന കേരളരക്ഷാമാർച്ച് നാളെ പ്രയാണം ആരംഭിക്കും.നാളെ വൈകീട്ട് 3 മണിയ്ക്ക് വിപ്ലവകേരളത്തിന്റെ ഇതിഹാസ ഭൂമിയായ വയലാറിന്റെ മണ്ണിൽ പാർട്ടി പി ബി മെമ്പർ എസ് രാമചന്ദ്രൻ പിള്ള മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും.മാർച്ചിൽ പിണറായിക്ക് പുറമേ കേന്ദ്രകമ്മറ്റി അംഗങ്ങളായ എ വിജയരാഘവൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയെറ്റ് അംഗങ്ങളായ എ കെ ബാലൻ,എം വി ഗോവിന്ദൻ,എളമരം കരീം,ബേബി ജോണ്‍ എന്നീ നേതാക്കളും അണിനിരക്കും.ജാഥ 14 ജില്ലകളിലെ 124 കേന്ദ്രങ്ങളിലെയും സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഫിബ്രവരി 26 ന് ബുധനാഴ്ച വൈകുന്നേരം 5.30 ന് കോഴിക്കോട്ട് സമാപിക്കും.കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവാകാൻ പോകുന്ന മാർച്ച് വൻവിജയമാക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നുവരുന്നു.മാർച്ചിന്റെ വിശദവിവരങ്ങളും സ്വീകരണകേന്ദ്രങ്ങളിൽ നിന്നുള്ള തത്സമയദൃശ്യങ്ങളും ഉൾക്കൊള്ളുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം പാർട്ടി പി ബി മെമ്പറും പ്രതിപക്ഷ ഉപനാതാവും കൂടിയായ കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിച്ചു.ഫേസ്ബുക്കിലും കേരളരക്ഷാ മാർച്ചിന്റെ പേജ് ലഭ്യമാണ്.വെബ് വിലാസങ്ങൾ താഴെ കൊടുക്കുന്നു...
www.keralarakshamarchlive.in
Facebook/Keralarakshamarch
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ