മൂന്നാര്‍ ദൌത്യസംഘത്തിന്റെ പ്രവര്ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മൂന്നാറിലെത്തി.മന്ത്രിമാരായ ബിനോയ് വിശ്വം,എ.കെ.ബാലന്‍ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.
5 സെന്റില്‍ കുറവ് ഭൂമിയുള്ള കുടിയേറ്റ കര്‍ഷരുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കില്ലെന്ന് വിഎസ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.ദൌത്യ സംഘം നേരത്തെ ഏറ്റെടുത്ത 12000 ഏക്കര്‍ ഭൂമി പാവപ്പെട്ടവര്‍ക്കും ഭൂരഹിതരായ ആദിവാസികള്‍ക്കും മൂന്ന് മാസത്തിനകം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ചെക്കനാട് എസ്റ്റേറ്റില്‍ ടാറ്റ കയ്യേറിയ 90 ഏക്കര്‍ ഭൂമി ഉടനെ തിരിച്ച് പിടിയ്ക്കുമെന്നും വിഎസ് അറിയിച്ചു.ദൌത്യസംഘത്തില്‍ ഐജി
വിന്‍സന്‍റ് പോളിനെയും ഉള്‍പ്പെടുത്തും.ഭൂമി കയ്യേറ്റം നടന്ന ശാന്തമ്പാറ ഗ്ലോറിയ ഫാമും സംഘം സന്ദര്‍ശിച്ചു.
ഈ മാസം ഒമ്പതിന് മൂന്നാറുമായി ബന്ധ്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി മൂന്നാറില്‍ യോഗം ചേരും.അതിനിടെ നവമൂന്നാര്‍ പദ്ധതിയ്ക്കെതിരെയുള്ള സിപിഐ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും റവന്യൂവകുപ്പ് മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
3 അഭിപ്രായങ്ങൾ:
വി.എസ്സ്.ഇപ്പോഴും കേരള മുഖ്യമന്ത്രിയായി ജീവിച്ചിരിക്കുന്നുണ്ട് എന്നറിയിക്കാനായിരിക്കും!
രണ്ടില്‍ കൂടുതല്‍ അനുഭവമുണ്ടായിട്ടും നിങ്ങള്‍ നാട്ടുകാരിതില്‍ ഇടപെട്ട് എന്തു ചെയ്തു എന്നറിയാനും താത്പര്യമുണ്ട്..
മൂന്നും നാലും സെന്‍റെ ഭൂമിയുള്ള ചെറുകിട കയ്യേറ്റക്കാര്‍ക്ക് റവന്യൂ വകുപ്പിനെക്കൊണ്ട് ഒഴിപ്പിക്കല്‍ നോട്ടീസ് കൊടുപ്പിച്ച് മൂന്നാര്‍ പദ്ധതിയെ വീണ്ടും പൊളിക്കാന്‍ ആണ്‍ പ്രാദേശിക സി പി എം ഘടകവും സി പി ഐ ഘടകവും ശ്രമിക്കുന്നത്. മറ്റൊരു കാര്യം ഈ ഒഴിപ്പിക്കലിന്‍റെ ധാര്‍മ്മികത എന്താണ്? സി പി എമ്മും സി പി ഐയും അനധികൃതമായി ഭൂമി കയ്യേറി റിസോര്‍ട്ടുകളും ഓഫീസുകളും പണിത് നിയമത്തിനു നേരെ പല്ലിളിച്ചു കാട്ടി ഇന്നാട്ടിലെ ജനങ്ങളെ വഞ്ചിക്കുന്നു, അപ്പോള്‍ എങ്ങിനെയാണ്‍ ഇപ്പോഴത്തെ ഈ തട്ടിക്കൂട്ട് പ്രകടനം ആത്മാര്‍ത്ഥതയോടെയാണെന്ന് പറയുവാനാവുക? മൂന്നാമത്തെ പ്രശ്നം അവിടെ മുഖ്യമന്ത്രിയല്ല ഭൂമി പിടിച്ചെടുക്കുന്നത് ജില്ലാ ഭരണകൂടവും സംസ്ഥാന റവനുയ്യ് വകുപ്പും കൂടിയാണ്, അവിടെ മുഖ്യമന്ത്രി പോകുന്നതില്‍ ചില പ്രഹസനപരമായ കാര്യങ്ങളുണ്ട്, കൂടെ ഭൂമി പിടിച്ചെടുത്തു എന്ന് കഴിഞ്ഞ വട്ടംപ്രഖ്യാപിക്കപ്പെട്ടത് ഗവണ്മെന്‍റെ ഭൂമി തന്നെയാണ്, അത് കണ്ണന്‍ദേവന്‍ ഉപയോഗിച്ചു പോലുമിരുന്നിരുന്നില്ല, ഇപ്രാവശ്യവും അതു തന്നെയാണ്‍ സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ ഇതൊരു നല്ല ശ്രമമാണെങ്കിലും സ്വന്തം പാര്‍ട്ടിയില്‍ അസ്ഥിത്തം നഷ്ടപ്പെട്ട അച്ചുദാനന്ദന്‍റെ ഒരു പൊറാട്ടു നാടകമായി കടുത്ത അച്ചുദാനന്ദന്‍ ഫാന്‍സുകാരല്ലാത്തവര്‍ പറയുന്നതില്‍ തെറ്റുപറയാനാവില്ല.
"രണ്ടില്‍ കൂടുതല്‍ അനുഭവമുണ്ടായിട്ടും നിങ്ങള്‍ നാട്ടുകാരിതില്‍ ഇടപെട്ട് എന്തു ചെയ്തു എന്നറിയാനും താത്പര്യമുണ്ട്.." ഈ ഭാഗം ഒഴിവാക്കി വായിക്കുക, ഇത് മറ്റൊരു ബ്ലോഗിലിട്ട കമന്‍റെ അറിയാതെ പെട്ടുപോയതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ