ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരുന്നു.ജില്ലയിലെ കോഴിക്കോട്,വടകര,താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ ഹൈസ്കൂള്‍ ലൈബ്രറികളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്.ജനപന്കാളിത്തത്തോടെ
മാതൃകാലൈബ്രറികളായി മാറിയ മേപ്പയൂര്‍ ജി വിഎച്ച് എസ് എസ് ,അത്തോളി ജി വിഎച്ച് എസ് എസ് എന്നീ സ്കൂള്‍ ലൈബ്രറികളില്‍ നിന്നു ആവേശമുള്‍ക്കൊണ്ട് ഡി ഡി ഇ കെ.വി.വിനോദ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ പി.പി.വേണുഗോപാലന്‍ മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.പുസ്തകങ്ങളെ കഥ,കവിത,നോവല്‍.ജീവചരിത്രം എന്നിങ്ങനെ വിവിധ ഇനങ്ങളായി തരംതിരിക്കുന്ന കാറ്റലോഗിങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ പുസ്തകങ്ങള്‍ മിക്ക വിദ്യാലയങ്ങളിലും ഉണ്ടെന്‍കിലും, സ്ഥലപരിമിതിയും സ്ഥിരം ലൈബ്രേറിയന്‍മാരുടെ അഭാവവും കാരണം പുസ്തക വിതരണം പോലും ശരിയായ രീതിയില്‍ നടക്കാറില്ല.കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടാല്‍ അത് കേരളത്തിനാകെ മാതൃകയാവുമെന്നതില്‍ തര്‍ക്കമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ