കോഴിക്കോട് ജില്ലയില്‍ ഇ -മണിയോര്ഡര്‍ സംവിധാനം നിലവില്‍ വന്നു.വളരെ പെട്ടെന്ന് മണി ഓര്‍ഡര്‍ തുക ലഭ്യമാക്കുന്ന തപാല്‍ വകുപ്പിന്റെ നൂതന സംവിധാനമാണിത്. ഇലക്ട്രോണിക് ട്രാന്സ്മിഷന്‍ ഓഫ് ഡൊമസ്റ്റിക് മണി ഓര്‍ഡേര്‍സ്(ഇ -എംഓ )കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണ്‍ ഉല്‍ഘാടനം ചെയ്തു.ഇവിടെ പ്രത്യേക ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ ഇന്റര്‍നെറ്റ് വഴി നിമിഷങ്ങക്കുള്ളില്‍ ബന്ധ്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ കിട്ടുന്ന സന്ദേശത്തിന്റെ പ്രിന്‍റ് എടുത്ത് പണം പോസ്റ്മേന്‍ വീട്ടിലെത്തിക്കും.തല്ക്കാലം കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലും ,സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസിലും മാത്രമാണ് ഈ സേവനമുള്ളതെന്‍കിലും താമസിയാതെ കമ്പ്യൂട്ടര്‍ സംവിധാനമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇത് വ്യാപിപ്പിക്കും.ഇങ്ങനെ പണമയക്കുന്നതിന് പ്രത്യേകം ചാര്‍ജ്ജൊന്നും നല്‍കേണ്ടതില്ല. മണി ഓര്‍ഡര്‍ അയച്ചാല്‍ പണം ലഭിക്കുന്നതിനുള്ള കാലതാമസം ഇതോടെ ഒഴിവാകും.
1 അഭിപ്രായം:
കോഴിക്കോടിനു അഭിമാനിക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ