2010, മേയ് 17, തിങ്കളാഴ്‌ച

ട്വന്‍റി 20 ലോകകപ്പ്‌-ഇംഗ്ലണ്ട് കിരീടം ചൂടി




ബാര്‍ബഡോസിലെ കെന്സിങ്ങ് ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തില്‍ തങ്ങളുടെ പരമ്പരാഗത വൈരികളായ ഓസ്ട്രേലിയയുടെ കിരീടമോഹത്തെ നിലംപരിശാക്കി ഇംഗണ്ട് 7 വിക്കറ്റിനു വിജയം സ്വന്തമാക്കി ,2010 ലെ ചാമ്പ്യന്‍മാരായി.ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത ക്യാപ്ടന്‍ കോളിങ്ങ് വുഡിന്‍റെ തീരുമാനം ശരിയായിരുന്നെന്ന് തുടര്‍ന്നുള്ള കളി സാക്ഷൃപ്പെടുത്തി.8 റണ്‍സ് എടുക്കുന്നിതിനിടയില്‍ എതിരാളികളുടെ വിലപ്പെട്ട 3 വിക്കറ്റുകള്‍ വീണു. ബാറ്റിംഗ് തകര്‍ച്ചയോടെ ആരംഭിച്ച ഓസ്ട്രല്യന്‍ ഇന്നിംഗ്സ് ഡേവിഡ്‌ ഹസി (59/54),കാമറൂണ്‍ വൈറ്റ് (30/19 )എന്നിവരുടെ രക്ഷപ്പെടുത്തലുകളിലൂടെ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു.ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സിലാവട്ട ക്രെയ്ഗ് കിസ് വെറ്റെറും(63/49 )കെവിന്‍ പീറ്റേഴ്സണും (47/31 ) കൂടി വ്യക്തമായ കണക്കുകൂട്ടലുകളിലൂടെ കങ്കാരുക്കളുടെ ശവപ്പെട്ടിയില്‍ ആണികള്‍ അടിച്ചു കൊണ്ടേയിരുന്നു.ക്യാപ്ടന്‍ കോളിംഗ് വുഡും എവിന്‍ മോര്‍ഗനും കൂടി ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്‍റെ വിജയം സുനിശ്ചിതമായി.3 ഓവറുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു ഇംഗ്ലണ്ട് ഓസ്ട്രേലിയയോടു മധുരമായി പകരം വീട്ടി,ഐ സി സി ലോകകപ്പ് സ്വന്തമാക്കി.ഇംഗ്ലണ്ട് ഇതാദ്യമായാണ് ലോകകപ്പ് നേടുന്നത്.കിസ് വെറ്റെര്‍ മാന്‍ ഓഫ് ദി മാച്ച് ആയും, പീറ്റേഴ്സണ്‍ മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.അങ്ങിനെ കരീബിയന്‍ മണ്ണില്‍ രണ്ടാഴ്ച നീണ്ടു നിന്ന ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീണു.


അഭിപ്രായങ്ങളൊന്നുമില്ല: