2008, മേയ് 26, തിങ്കളാഴ്‌ച

കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍

കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനു മൂന്നു സീറ്റുകള്‍ കുറവാണെന്‍കിലും ബിജെപി ഭരണ ത്തിലെത്തുമെന്നുറപ്പായി .കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കും ദേവഗൌഡയുടേയും മക്കളുടെയും അവസരവാദ നിലപാടുകള്‍ക്ക് എതിരെ യുമുള്ള വിധി യെഴുത്തായി ഈ ഫലത്തെ കാണാവുന്നതാണ് .
സീറ്റ് നില
ആകെ സീറ്റുകള്‍ -224
ബിജെപി -110
ഐ എന്‍ സി (ഐ )-80
ജനത ദാല്‍ (എസ് )-28
മറ്റുള്ളവര്‍ -6
ഉപ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രെസ്സിനു കനത്ത പരാജയം കര്‍ണാടക തെരെഞ്ഞെടുപ്പിനോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ലോകസഭാ -നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസ് പരാജയപ്പെട്ടു.
ഹരിയാനയില്‍ രണ്ടു നിയമസഭാ സീറ്റുകള്‍ നിലനിര്‍ത്താനായത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആശ്വാസ ജയം .
ലീഗ് -കോണ്ഗ്രസ് തര്ക്കം തീര്‍ക്കാന്‍ ഹൈക്കമാണ്ട് ഇടപെടുന്നു
ആര്യാടന്‍ മുഹമ്മദിന്റെയും മകന്റെയും വിവാദ പ്രസ്താവന കൊണ്ടുണ്ടായ പ്രശ്നം പരിഹരിക്കാന്‍ കോണ്ഗ്രസ് ഹൈക്കമാന്‍റ്നിയോഗിച്ച കേന്ദ്ര മന്ത്രി വയലാര്‍ രവി ഇന്നു പാണക്കാട്ടെത്തി
ശിഹാബ്‌ തങ്ങളുമായി ചര്‍ച്ച നടത്തും



അഭിപ്രായങ്ങളൊന്നുമില്ല: