2008, മേയ് 24, ശനിയാഴ്‌ച

വാര്‍ത്തകള്‍ ചുരുക്കത്തില്‍



വിഴിഞ്ഞം അന്താരാഷ്ട്ര ടെര്‍മിനല്‍ ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം നല്കി .മുഖ്യമന്ത്രി വി എസ് മന്ത്രിസഭ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

പി എസ് സി നിയമനത്തിലെ സംവരണ തത്വം പാലിക്കണമെന്ന് ഹൈക്കോടതി

വിധിച്ചു .പട്ടിക ജാതി -വര്‍ഗ ,പിന്നോക്ക വിഭാഗങ്ങള്‍ക്ക് മെറിറ്റില്‍ ജോലി ലഭിച്ചാല്‍ സംവരണ ക്വോട്ടയില്‍ കുറവ് വരുത്തരുതെന്ന കോടതി ഉത്തരവ് ഈ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും .

വസ്തു കരാര്‍ എഴുതുന്നതിനു സാധുത ഇല്ലാതാക്കുന്നതിന് കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും .ഭൂമി കച്ചവടത്തിലെ തട്ടിപ്പുകള്‍ തടയുന്നതിനാണിത് .

പെട്രോള്‍ ,ഡീസല്‍ വില ഉയര്‍ത്തിയേക്കും .അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിനാല്‍ എണ്ണ കമ്പനി കള്‍ക്കുള്ള നഷ്ടം നികത്തുന്നതിനാണിത് .തീരുമാനം ഉടനെയുന്ടാകും .

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം.ചാത്തമംഗലം പ്രദേശങ്ങളില്‍ ചിലര്‍ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്നതിനെ കുറിച്ചു സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗം അന്വേഷിക്കും '

1 അഭിപ്രായം:

cp aboobacker പറഞ്ഞു...

വാര്‍ത്താ ബ്ലോഗ്‌ ഉഷാറ്‌ തന്നെ. നുമ്മടെ ബ്ലോഗ്‌
ഒന്ന്‌ നോക്കപ്പാ.
http://iringappara.blogspot.com/
പിന്നെ നുമ്മടെ സൈറ്റില്‌ ഒന്ന്‌ കയറ്‌.
www.thanalonline.com
ന്നിട്ട്‌ അതിന്റെ ഗസ്‌റ്റ്‌ ബുക്കില്‌ എന്തെങ്കിലുമൊന്ന്‌ കാച്ച്‌.
റെഡ്‌സ്‌റ്റാറില്‌ ഞാനൊരു പാട്ട്‌ ചേര്‍ത്തത്‌ കണ്ടോ?
ഓര്‍ക്കുട്ടില്‌ ചേര്‍ന്നോ?
www.orkut.com ല്‍പോയി ബെറുതെ ഒന്ന്‌ ചേര്‌. ബേണ്ടാന്ന്‌ തോന്നുമ്പം നിര്‍ത്താലോ. അതില്‌ എന്റെ മൂന്ന്‌ കമ്യൂണിറ്റികളുണ്ട്‌. 1. മലയാളം ഗസല്‍ 2. മലയാളം-ഇംഗ്ലീഷ്‌ കവിതകള്‍3. ഇംഗ്ലീഷ്‌ കവിതകള്‍.
സി.പി.