കേരളത്തിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് എകജാലക സംവിധാനം നിലവില്‍ വന്നു.കഴിഞ്ഞ വര്ഷം തിവനന്തപുരം ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയതും, വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരവും, സുതാര്യവുമായ ഈ സംവിധാനം നടപ്പിലാക്കുന്നതിനെതിരെ ഒരുകൂട്ടം ക്രിസ്ത്യന്‍ മാനേജമെന്റുകളും, യു ഡി എഫ് നേതാക്കളും, അവരെ താങ്ങുന്ന ഏതാനും മാധ്യമങ്ങളും, രംഗത്ത് വന്നിരുന്നു .ചങ്ങനാശ്ശേരി അതിരൂപതയും മറ്റും ഹൈ കോടതിയില്‍ ഹരജി നല്കിയെന്കിലും കോടതി മാനേജര്‍ മാരുടെ വാദം തള്ളുകയാണുണ്‍ടായത് .വ്യാഴാഴ്ച മുതല്‍ പത്ത് രൂപ നിരക്കില്‍ ഹയര്‍ സെക്ക.സ്കൂളുകളില്‍ നിന്നുഫോറങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട് .ഒരുജില്ലയില്‍ പ്രവേശനം ആഗ്രഹിക്കുന്ന്ന കുട്ടികള്‍ ആ ജില്ലയിലെ ഏതെങ്കിലും സ്കൂളില്‍ നിന്നും ഫോറം വാങ്ങി ജൂണ്‍ പതിനേഴിനു മുമ്പ് ജില്ലയിലെ ഏതെങ്കിലും സ്കൂളില്‍ നല്‍കിയാല്‍ മതി .മാര്‍ക്കിന്‍റെയും മുന്‍ഗണനാക്രമത്തിന്‍റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സെലക്ഷന്‍ ലിസ്റ്റ് www.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍നിന്നും അറിയാന്‍ കഴിയും .
ഭൂമിയുടെ ന്യായ വില അറിയാന്‍ വെബ് സൈറ്റ് -ഈയിടെ പുതുക്കിയ ഭൂമിയുടെ ന്യായ വില പൊതു ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങി http://www.igr.kerala.gov.in/ എന്നതാണ് അഡ്രസ്സ് .പുതുക്കിയ ഭൂമി വിലയില്‍ ആക്ഷേപ മുള്ളവര്‍ക്ക് ആര്‍ ഡി ഓ വിനു പരാതി സമര്‍പ്പിക്കാവുന്നതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ