2008, മേയ് 31, ശനിയാഴ്‌ച

പണപ്പെരുപ്പ നിരക്ക് താഴുന്നില്ല...

രാജ്യത്തെ നാണയ പെരുപ്പം ഭീതി ജനകമായി മുന്നോട്ടു കുതിക്കുന്നു.മെയ് 17നു അവസാനിച്ച ആഴ്ച ഇതു 8.1ആയി ഉയര്ന്നു.തോട്ടുമുന്നിലത്ത്തെ ആഴ്ച 7.82ആയിരുന്നു .നിരക്ക് വര്‍ധന കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും ആര്‍ ബി ഐ യും സ്വീകരിച്ച നടപടികളൊന്നും ഫലം കണ്ടില്ല.ഓയില്‍ കന്‍പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എണ്ണ വില വീണ്ടും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അണിയറ നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇപ്പോഴത്തെ വര്‍ധന .കേന്ദ്ര സര്‍ക്കാര്‍ മുതലാളിത്ത പ്രീണനം മാറ്റിവച്ചു തക്കതായ നടവടികള്‍ സ്വീകരിചില്ലെന്കില്‍ രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയെ നേരിടേണ്ടി വരും .
ആര്യാടന്‍ ഷൌക്കത്തിനു ഷോ കോസ് നോട്ടീസ് - പാണക്കാട്ശിഹാബ് തങ്ങളെ പറ്റി വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകനും സിനിമ സംവിധായകനുമായ ആര്യാടന്‍ ഷൌക്കത്തിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കെ പി സി സി തീരുമാനിച്ചു .കോണ്‍ഗ്രെസ്സിലെ സീനിയര്‍ നേതാവായ ആര്യാടനെതിരെ നടവടി എടുക്കാന്‍ നേതൃത്വത്തിന് ധൈര്യമുണ്‍ടായില്ല .ലീഗിന് നേരെയുള്ള തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നു ആര്യാടന്‍ ആവര്‍ത്തിച്ചു .
മാണി കൊതിച്ചതും സോണിയ വിധിച്ചതും -ആര്യാടന്‍-ലീഗ് തര്‍ക്കം കേരളാ കോണ്ഗ്രസ് നേതാവ് കെ എം മാനിക്കു‌ ആളാവാന്‍ അവസരമായി .ചുളുവില്‍ സോണിയയെ സന്ദര്‍ശിച്ചു യു ഡി എഫിന്റെ സമുന്നത നേതാവായി ചമഞ്ഞ മാണി പാണക്കാട്ടെത്തി ശിഹാബ് തങ്ങളെയും കണ്ടു .

അഭിപ്രായങ്ങളൊന്നുമില്ല: