മലയാള ഭാഷാ സ്നേഹികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് കൊണ്ട് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇന്ത്യയിലെ ആദ്യത്തെ ഭാഷാ മ്യൂസിയമായ തുഞ്ചന്‍ സ്മാരക മലയാള സാഹിത്യ മ്യൂസിയം ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന് നാടിനു സമര്‍പ്പിച്ചു.കിളിപ്പാട്ടിലൂടെ മലയാള മാനസ്സുകളില്‍ ഓര്‍മ്മകളായി ഇന്നും നിലനില്‍ക്കുന്ന ഭഷാ പിതാവിന്റെ മായാത്ത സ്മരണകളുമായി തുഞ്ചന്‍ പറമ്പില്‍ അത്യാധുനിക സാങ്കേതിക സൌകര്യങ്ങളുമായി നിലവില്‍വന്ന ഭാഷാ മ്യൂസിയം വിദേശ മ്യൂസിയങ്ങളോട് കിടപിടിയ്ക്കുന്ന രീതിലാണ് ഒരുക്കിയിരിക്കുന്നത്.കമ്പ്യൂട്ടര്‍ ,മോണിട്ടര്‍ ,ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍ ,വസ്തുക്കള്‍,ചിത്രങ്ങള്‍,ലിഖിതങ്ങള്‍,ശബ്ദങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഭാഷാസ്നേഹികള്‍ക്കെന്ന പോലെ ഗവേഷകര്‍ക്കും അനുഗ്രഹമാവുകയാണ് .ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കും മലയാള ഭാഷയെയും അതിന്റെ ജനയിതാവായ തുഞ്ചത്താചാരൃനേയും നെഞ്ചിലേറ്റി സ്നേഹിയ്ക്കുന്നവര്‍ക്കും തീര്‍ഥാടന കേന്ദ്രമാവാന്‍ പോകുന്ന മ്യൂസിയം പൈത്രിക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ കോടിയേരി ഉറപ്പു നല്കി.
ദൈവികതയും മാനവികതയും മറ്റൊരു ഭാഷയിലുമില്ലാത്തവിധം തുഞ്ചന്റെ കൃതികളില്‍ സമ്മേളിച്ചിരിയ്ക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞു.തുഞ്ചന്‍ സ്മാരകം സന്ദര്‍ശിയ്ക്കുന്ന ഇളംതലമുറയെ കാണുന്പോഴാണ് മലയാളഭാഷ നിലനില്ക്കുന്നുവെന്ന തോന്നലുണ്ടാവുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എം.ടി.വാസുദേവന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.
3 അഭിപ്രായങ്ങൾ:
നല്ല തുടക്കത്തിന് ആശംസകള്‍..
വിശദവിവരങ്ങൾക്ക് നന്ദി
നല്ല കാര്യം..
അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ പോയി കാണണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ