ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇനി ഉത്സാഹത്തിന്‍റേയും ഉല്‍ക്കണ്ഠയുടേയും ദിനരാത്രങ്ങള്‍. ഐ സി സി വേള്‍ഡ് കപ്പിനുള്ള ട്വന്‍റി 20 മത്സരങ്ങള്‍ ഇന്നുരാത്രി ഇന്ത്യന്‍ സമയം 9 മണിയ്ക്ക് ഇംഗ്ളണ്ടിലെ ലോര്‍ഡ്സില്‍ ഉദ്ഘാടനം ചെയ്യപ്പെടും.ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലാണ് ആദ്യ മത്സരം.നിലവിലുള്ള ചാമ്പ്യന്‍ മാരായ ഇന്ത്യയുടെ ചുണക്കുട്ടികള്‍ കാപ്ടന്‍ എം എസ് ധോണിയുടെ നേതൃത്വത്തില്‍ കപ്പ് ആര്‍ക്കും വിട്ടുകൊടിക്കില്ലെന്ന വാശിയിലാണ്. സന്നാഹ മത്സരത്തില്‍ ന്യുസീലാണ്ടിനോട് അടിയറവു പറയേണ്ടി വന്നെങ്കിലും പാക്കിസ്ഥാനെ 9 വിക്കറ്റിനു തരിപ്പണമാക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ കളിക്കാര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.ഇന്നു തുടങ്ങുന്ന മത്സരങ്ങള്‍ ജൂണ്‍ 21 നു ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തോടെ തിരശ്ശീല താഴ്ത്തും.ആദ്യറൌണ്ടില്‍ 12 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടുന്ന രണ്ടു ടീമുകള്‍ വീതം അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടും.ഈ എട്ട് ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിക്കും.ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം മത്സരിച്ച ശേഷം രണ്ടു വീതം ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടും. 12 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 4 ഗ്രൂപ്പുകളുടെ വിവരങ്ങള്‍ താഴെ
ഗ്രൂപ് എ ഇന്ത്യ ബംഗ്ലാദേശ് അയര്‍ലന്‍ഡ് ഗ്രൂപ് ബി ഇംഗ്ളണ്ട് പാക്കിസ്ഥാന്‍ ഹോളണ്ട്
ഗ്രൂപ് സി ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് ശ്രീലങ്ക ഗ്രൂപ് ഡി ദക്ഷിണാഫ്രിക്ക ന്യുസീലാന്‍ഡ് സ്കോട്ട്ലന്‍ഡ്.
1 അഭിപ്രായം:
സമയം കൊല്ലാന്‍ വീണ്ടും വഴി ആയി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ