പതിനാലാമത് രജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് ദീപം തെളിഞ്ഞു .നിശാഗന്ധി ഓപണ്‍ എയര്‍ സ്റ്റേജില്‍ പ്രശസ്ത സംവിധായകന്‍ മൃണാള്‍ സെന്‍, നിരവധി സിനിമാ പ്രവര്‍ത്തകരെയും ചലച്ചിത്രാസ്വാദകരേയും സാക്ഷി നിര്‍ത്തി മേളയ്ക്ക് തുടക്കം കുറിച്ചു.ലോക സിനിമയ്ക്ക് മൃണാള്‍ സെന്‍ നല്കിയ സംഭാവനയെ മുന്‍നിര്‍ത്തി മൂന്നു ലക്ഷം രൂപയുടെ പുരസ്കാരം അദ്ദേഹത്തിന് സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി സമ്മാനിച്ചു.പഴയ തലമുറയിലെ പ്രസിദ്ധ നടി ശര്‍മ്മിളാ ടാഗോറിനെ കേന്ദ്ര മന്ത്രി ശശി തരൂരും ഫ്രഞ്ച് അംബാസഡര്‍ ജറോം ബോണോഫെന്റിനെ മേയര്‍ സി ജയന്‍ ബാബുവും ചടങ്ങില്‍ വച്ചു പൊന്നാട അണിയിച്ചു.കേരളത്തിന്റെ അഭിമാനമായ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയ്ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.ഉത്ഘാടന ചിത്രങ്ങളായ അവസാനത്തെ അത്താഴവും, ഇരുളിലേക്കൊരു ചുവടും കാണികള്‍ക്ക് വേറിട്ടൊരു ചലച്ചിത്രാനുഭവമായി മാറി.മത്സര വിഭാഗം ചിത്രങ്ങളുടെ സ്ക്രീനിംഗ് ശനിയാഴ്ച ആരംഭിക്കും.ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയുംലോകസിനിമാ വിഭാഗത്തില്‍ പഴശ്ശിരാജയും പ്രദര്‍ശിപ്പിക്കും.11 വിഭാഗങ്ങളിലായി 164 ചിത്രങ്ങള്‍ മേളയില്‍ കാണിക്കുന്നുണ്ട്.ഏഴായിരത്തിലേറെ ഡലിഗേറ്റുകള്‍ പങ്കെടുക്കുന്ന മേള 18 ന് സമാപിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ