ബംഗളൂരുവിലെ ലക്ഷക്കണക്കിന് മറുനാടന്‍ മലയാളികളുടെ സ്വപ്നസാക്ഷാല്‍ക്കാരമായി ദേശാഭിമാനിയുടെ ബംഗളൂരു എഡിഷന്‍ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ഇന്ദിരാ നഗറിലെ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ തിങ്കളാഴ്ച വൈകുന്നേരം ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ത എഴുത്തുകാരിയും ഉദയവാണിയുടെ പത്രാധിപയുമായ ഡോ.ആര്‍.പൂര്‍ണിമയ്ക്ക് ദേശാഭിമാനി പത്രം നല്‍കിക്കൊണ്ടാണ് പിണറായി ഈ ചരിത്ര ദൌത്യം നിറവേറ്റിയത്.പുതുവത്സരപ്പുലരി മുതല്‍ ഉദ്യാനനഗരിയിലെ പ്രഭാതങ്ങള്‍ക്ക് ചുവപ്പേകാന്‍ പാവപ്പെട്ടവന്റെ പടവാളായി മാറിക്കഴിഞ്ഞ നേരിന്‍റെ പത്രം ദേശാഭിമാനിയുമുണ്ടാവും.ഉല്‍ഘാടനം പ്രമാണിച്ച് തയ്യാറാക്കിയ പ്രത്യേക പതിപ്പ് ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി,ബംഗളൂരു പ്രസ് ക്ലബ് സെക്രടറി കെ സദാശിവ ഷേണായിക്ക് നല്‍കിക്കൊണ്ട് പുറത്തിറക്കി. സിപിഐ(എം)കര്‍ണാടക സംസ്ഥാന സെക്രടറി വി ജെ കെ നായര്‍ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങില്‍ ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതവും ദേശാഭിമാനി റീഡേഴ്സ് ഫോറം ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.പി. ജയരാജന്‍ എം എല്‍ എ,റസിഡന്‍റ് എഡിറ്റര്‍ പി .രാജീവ് എം പി,കെ. സദാശിവ ഷേണായി,ഡോ.ആര്‍.പൂര്‍ണിമ തുടങ്ങിയവര്‍ സംസാരിച്ചു.ഉല്‍ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ