കോഴിക്കോട്ട് മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കം ഷോപ്പിങ്ങ് കോംപ്ളക്സിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ടു.ഇപ്പോഴത്തെ ബസ് സ്റ്റാന്‍ഡ് പൂര്‍ണ്ണമായും പൊളിച്ചു മാറ്റി 52 കോടി രൂപ ചെലവില്‍ പത്തു നില ഇരട്ട ടവറിന്റെ നിമ്മാണം ബി ഓ ടി അടിസ്ഥാനത്തില്‍ ഒന്നര വര്ഷം കൊണ്ടു പൂര്‍ത്തിയാകും.ബസ് സ്റ്റാന്‍ഡ്,ഷോപ്പിങ്ങ് കോംപ്ലക്സ്,ഹോട്ടലുകള്‍,താമസ സോകര്യം എന്നിവ ഈ കെട്ടിട സമുച്ചയത്തില്‍ ഉണ്ടാവും.നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 110 ഷോപ്പുകളും 58 സ്റ്റാളുകളും വലിയ മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമാണ്.പൊതുമേഖലാ സ്ഥാപനമായ കെ ടി ഡി എഫ് സി യ്ക്കാണ് നിര്‍മ്മാണചുമതല.ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി മാത്യു ടി തോമാസ് അദ്ധ്യക്ഷനായി.മേയര്‍ എം ഭാസ്കരന്‍,എം പി വീരേന്ദ്രകുമാര്‍ എം പി,എം എല്‍ എ മാര്‍,ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,വ്യാപാര പ്രമുഖര്‍ മുതലായവര്‍ സംസാരിച്ചു.പ്രശസ്ത ആര്‍ടിടെക്ട് ആര്‍ കെ രമേഷ്,കെ എസ് ആര്‍ ടി സി എം ഡി സെന്‍ കുമാര്‍,കെ ടി ഡിഎഫ് സി എം ഡി ഡോ.ജേക്കബ് തോമാസ് എന്നിവരും സംസാരിച്ചു.എ പ്രദീപ് കുമാര്‍ എം എല്‍ എ സ്വാഗതവും എസ് ആര്‍ ജെ നവകുമാര്‍ നന്ദിയും പറഞ്ഞു.ബസ് സ്റ്റാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ ദേശീയ പാതയില്‍ പാവങ്ങാട്ടുള്ള പ്രീമോ പൈപ്പ് ഫാക്ടറി വളപ്പിലേക്ക് മാറ്റും.50 ബസ്സുകളാണ് ഇവിടേയ്ക്ക് മാറ്റുന്നത്.ബാക്കി വടകര,താമരശ്ശേരി ഡിപ്പോകളിലായിരിക്കും നിര്‍ത്തുക. മാവൂര്‍ റോഡില്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ കയറാനുള്ള സൌകര്യം ഒരുക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ