ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകനപത്രിക സിപിഐഎം പുറത്തിറക്കി.പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ വലിയൊരു മാധ്യമപ്പടയുടെ സാന്നിധ്യത്തില്‍ സിപിഐഎം ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട്,പിബി അംഗങ്ങളായ സീതാറാം യെച്ചൂരി,എംകെ പാന്ഥെ,വൃന്ദ കാരാട്ട്,മുഹമ്മദ് അമീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അമേരിക്കയുമായുള്ള തന്ത്രപ്രധാനമായ കരാര്‍ റദ്ദാക്കുമെന്നും,ആണവക്കരാര്‍ പുനഃപരിശോധിക്കുമെന്നും പത്രികയില്‍ പറയുന്നു.പത്രികയില്‍ മുന്നോട്ടു വച്ചിട്ടുള്ള വാഗ്ദാനങ്ങളില്‍ ചിലത് ചുവടെ കൊടുക്കുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ കുറക്കും. ഭൂപരിഷ്ക്കരണത്തിന് സമഗ്രമായ നിയമം കൊണ്ടു വരും.മൊത്തം അഭ്യന്തരോല്‍പ്പാദനത്തിന്‍റെ 10%പദ്ധതി വിഹിതമായി നല്കും.ഇപ്പോള്‍ ഇത് 5% മാണ്.
ന്യൂനപക്ഷസംരക്ഷണത്തിന് തുല്യാവകാശ കമ്മീഷനെ നിയമിക്കും.വര്‍ഗീയ കലാപങ്ങല്‍ക്കിരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കും.വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്നവരെ കര്‍ശനമായി നേരിടും.പാഠപുസ്തകങ്ങളില്‍ നിന്നും വര്‍ഗ്ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യും.കാര്‍ഷിക മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കും തൊഴില്‍ ശാലകള്‍ അടച്ചുപൂട്ടുന്നതും തൊഴിലാളികളെ പിരിച്ചു വിടുന്നതും നിര്‍ത്തലാക്കും.വേതനത്തില്‍ കുറവ് വരുത്തുന്നത് അവസാനിപ്പിക്കും.കള്ളപ്പണം കണ്ടെത്തും.അതിസന്ബന്നരുടെ വരുമാന നികുതി വര്‍ദ്ധിപ്പിക്കും.സ്വതന്ത്ര വിദേശനയം നടപ്പിലാക്കും.തീവ്രവാദത്തെ ചെറുക്കാന്‍ ഫലപ്രദമായ നിയമം കൊണ്ടുവരും.
യുപിഎ സര്‍ക്കാര്‍ ധനികരെ കൂടുതല്‍ ധനികരാക്കുന്ന നയമാണ് നടപ്പിലാക്കിയതെന്നും ഇതു ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.മൂന്നാം മുന്നണി അധികാരത്തില്‍ വരികയാണെന്കില്‍ പാര്‍ട്ടി അതില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ