2009, മാർച്ച് 20, വെള്ളിയാഴ്‌ച

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കേരളത്തില്‍നിന്നും ലോകസഭയിലേക്ക് മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുവിവരം ഹൈക്കമാന്ഡ് പുറത്തിറക്കി.മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും താഴെ-
തിരുവനന്തപുരം-ശശി തരൂര്‍,ആറ്റിങ്ങല്‍-ജി.ബാലചന്ദ്രന്‍,കൊല്ലം-പീതാംബരക്കുരുപ്പ്,ആലപ്പുഴ-കെ.സി.വേണുഗോപാല്‍,മാവേലിക്കര.കൊടിക്കുന്നില്‍ സുരേഷ്,പത്തനംതിട്ട -ആന്‍റോ ആന്‍റണി,ഇടുക്കി-പി.ടി.തോമസ്,എറണാകുളം-കെ.വി.തോമസ്,ചാലക്കുടി-കെ.പി.ധനപാലന്‍,തൃശ്ശൂര്‍-പി.സി.ചാക്കോ,ആലത്തൂര്‍-എന്‍.കെ .സുധീര്‍,പാലക്കാട്-സതീശന്‍ പാച്ചേനി,കോഴിക്കോട്-എം.കെ.രാഘവന്‍,വയനാട്-എം.ഐ.ഷാനവാസ്,കണ്ണൂര്‍-കെ.സുധാകരന്‍,കാസര്‍കോട്-ഷാനിമോള്‍ ഉസ്മാന്‍.
വടകരയിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.
യുഡിഎഫ് ഘടകകക്ഷികള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മലപ്പുറത്ത് മുസ്ലിം ലീഗിലെ ഇ.അഹമ്മദും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും മല്‍സരിക്കും.കോട്ടയത്ത് കേരള കോണ്‍ഗ്രസ്(എം)ലെ ജോസ് കെ മാണി യായിരിക്കും മല്‍സരിക്കുന്നത്.
കാസര്‍ഗോഡ്‌ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കാതിരുന്നതിനാല്‍ പകരം ഷാഹിദാ കമാലിനേയും,വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും തീരുമാനിച്ചു.

1 അഭിപ്രായം:

Manoj മനോജ് പറഞ്ഞു...

എല്ലാവരും കാത്തിരുന്ന ആ ദിനമെത്തി.... കോണ്‍ഗ്രസ്സ് സ്ഥാനര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. ഇത് തന്നെയായിരിക്കുമോ അവസാനത്തേത്?

ഷാനി കാസര്‍ഗോഡ് മത്സരിക്കുന്നില്ലത്രേ, പ്രതിഷേധം അറീയിച്ചു കഴിഞ്ഞു പോലും. എറണാകുളത്ത് തോമസ്സിനെതിരെ ജാഥ, തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സ് വിരുതനല്ല സ്വതന്ത്രനാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് മുഖപത്രത്തില്‍/ചാനല്‍ നിന്ന് ഒരാള്‍ രംഗത്തെത്തി കഴിഞ്ഞു. ഇനി ആരല്ലാം വരാനിരിക്കുന്നു? ഇലക്ഷന് മുന്‍പെങ്കിലും “യഥാര്‍ത്ഥ” സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിയുമായിരിക്കും....