വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തുവാനും, കേന്ദ്രത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്ജിതപ്പെടുത്തുവാനും ഒന്‍പതു പാര്‍ട്ടികളുടെ കൂട്ടായ്മയായ മൂന്നാംബദല്‍ ദില്ലിയില്‍ യോഗം ചേര്ന്നു തീരുമാനിച്ചു.സിപിഐഎം,സിപിഐ,ആര്‍എസ് പി,ഫോര്‍വേഡ്ബ്ളോക്ക് എന്നീ ഇടതുപക്ഷ പാര്ട്ടികളുടേയും,ഐഐഎഡിഎംകെ,ജനതാദള്‍(എസ് ),ബിജുജനതാദള്‍,തെലുങ്ക് ദേശം,തെലുന്കാന രാഷ്ട്രസമിതി തുടങ്ങിയ പാര്‍ട്ടികളുടെയും നേതാക്കളാണ് സിപിഐഎം ആസ്ഥാനമായ എകെജി ഭവനില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ പന്കെടുത്തത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ യോജിച്ചു മല്‍സരിക്കാനും യോഗം തീരുമാനിച്ചു.തെരഞ്ഞെടുപ്പിനു മുന്പ് ഒരു പാര്‍ട്ടിയുമായും സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്കിലും കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തുമെന്നും,തെരഞ്ഞെടുപ്പിനു ശേഷം മൂന്നാംബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹകരിക്കാമെന്നും ബിഎസ്പി നേതാവ് കുമാരി മായാവതി ഉറപ്പ് നല്കി.മൂന്നാം ബദലുമായി സഹകരിക്കാന്‍ മറ്റു മതേതര പാര്‍ട്ടികളോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ