ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി തീരുമാനിച്ചതോടെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെയ്യാറെടുപ്പ് തുടങ്ങി.ഏപ്രില്‍ 16 നാണ് കേരളത്തില്‍ വോട്ടെടുപ്പ്.തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന എതിരാളികളായ എല്‍ ഡി എഫും യു ഡി എഫും തെരഞ്ഞടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്കി തുടങ്ങി.യു ഡി എഫ് സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലേക്ക് കടന്നു കഴിഞ്ഞു . എന്നാല്‍ എല്‍ ഡി എഫിലാകട്ടെ പൊന്നാനി,കോഴിക്കോട് സീറ്റുകളെ ചൊല്ലി ചര്‍ച്ചകള്‍ വഴി മുട്ടി. കോണ്‍ഗ്രസ് മല്‍സരിക്കുന്ന 17 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാലിസ്റ്റ് തയ്യാറാക്കുന്നതിന് കെപിസിസി ഉപസമിതിയെ ചുമതലപ്പെടുത്തി.മലപ്പുറം,പൊന്നാനി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്തികളെ മുസ്ലിം ലീഗ് ഇന്നു പ്രഖ്യാപിക്കും.കോട്ടയത്ത് ജോസ് കെ മാണി മത്സരിക്കാനാണ് സാധ്യത. വടകരയില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിലും അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു.കൂടാതെ സ്ഥാനാര്‍ഥി മോഹികളുടെ ബാഹുല്യം കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമിപ്പിക്കുന്നു.എന്നാല്‍ സീറ്റ് വിഭജനം എളുപ്പത്തില്‍ നടത്താറുള്ള എല്‍ഡിഎഫ് ഇത്തവണ പൊന്നാനി സീറ്റിനെ ചൊല്ലി എങ്ങുമെത്താതെ നില്ക്കുന്നു.വിജയ സാധ്യത മുന്‍നിര്‍ത്തി പൊന്നാനിയില്‍ പൊതുസമ്മതനെ നിര്‍ത്താന്‍ ധാരണയായെന്‍കിലും സിപീഐ യുടെ പിടിവാശി കാരണം സി പി എം-സി പി ഐ തര്‍ക്കത്തിന് വഴി മരുന്നിട്ടിരിക്കുന്നു. കോഴിക്കോട് സീറ്റിനെചൊല്ലി ജനതാദളും സി പി എമ്മും തമ്മില്‍ തര്‍ക്കം നിലവിലുണ്ട്.തെരഞ്ഞെട്ുപ്പ് യോഗങ്ങളുടെ ദിവസങ്ങള്‍ തീരുമാനിച്ചെന്കിലും മുന്നണിയിലെ തര്‍ക്കങ്ങള്‍ എല്‍ ഡി എഫിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.ബിജെപി യാവട്ടെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ണ്ണമാക്കിയിട്ടില്ലെന്‍കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയം നടന്ന മണ്ഡലങ്ങളില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു .
2 അഭിപ്രായങ്ങൾ:
ഒക്കെ ശരി ആവും മാഷേ ഒന്ന് ക്ഷമിക്കു
ഇനി കണാം കവലകൾ തോറും പ്രഛന്ന വേഷ മത്സരങ്ങൾ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ