ഇരുപത്തിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് ക്രിക്കറ്റിനെ വരവേൽക്കാൻ ഓസ്ട്രേലിയയിലെയും ന്യൂസീലന്ഡിലെയും ഓവലുകൾ എന്ന് കൂടി വിളിക്കുന്ന ക്രിക്കറ്റ്മൈതാനങ്ങളിലെ പിച്ചുകൾ സജീവമാകാൻ ഇനി മൂന്ന് ദിനരാത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു...1992 ൽ ഓസ്ട്രേലിയ അവസാനമായി വേദിയായതിന് ശേഷം ക്രിക്കറ്റ് കളിയിലും മത്സരങ്ങളുടെ നടത്തിപ്പിലും സാരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.1975 ൽ ജന്മമെടുത്ത ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് നാൽപ്പത് വയസ്സ് പൂർത്തിയാകുമ്പോൾ, അതിന്റെ പത്താമത് പതിപ്പാണ് ഫിബ്രവരി 14 ന് പുലർച്ചെ ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മുമ്പിലെത്തുന്നത്. ഓസ്ട്രേലിയയിൽ ക്രിക്കറ്റ് ദേശീയ വിനോദമായി പ്രഖ്യാപിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാൻ അവിടത്തെ പ്രാദേശിക സർക്കാരുകൾ കഴിവതെല്ലാം ചെയ്യുന്നുമുണ്ട്.വർഷങ്ങൾക്ക് മുമ്പ് ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ നിന്നും ഒരു കൂട്ടം കുറ്റവാളികളുമായി സിഡ്നിയിൽ കപ്പലിറങ്ങിയ ക്യാപ്റ്റൻ ജയിംസ് കുക്ക് ആണ് ഓസ്ട്രേലിയയിൽ ക്രിക്കറ്റ് പറിച്ച് നട്ടത്.ഇന്നിപ്പോൾ ആ കളിയുടെ നെറുകയിൽ വിജയ പതാക വീശി വിരാജിക്കുന്ന ഓസീസിന്റെ കരങ്ങളിൽ മത്സര നടത്തിപ്പ് ഏൽപ്പിച്ചതിൽ ഐ സി സി യ്ക്ക് പിഴവൊന്നും പറ്റിയിട്ടില്ല.ഐസിസി യുടെ ആഭിമുഖ്യത്തിൽ 4 വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കുന്ന ടീമുകളിൽ കരുത്തരായ ഇന്ത്യ,ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക,ന്യൂസീലാന്ഡ് എന്നീ ടീമുകളും താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാൻ,സ്കോട്ട്ലാന്ഡ്,യു എ ഇ എന്നിവയും ഉൾപ്പെടുന്നു.14 രാജ്യങ്ങളിൽ നിന്നുള്ള 14 ടീമുകൾ ഓസ്ട്രേലിയയിലെയും ന്യൂസീലാന് ഡിലെയും 7 വീതം ഓവലുകളിലാണ് 49 കളികളിലായി മാറ്റുരയ്ക്കുന്നത്.പ്രാഥമിക റൌണ്ട് മത്സരങ്ങൾക്കായി 14 ടീമുകളെ എ എന്നും ബി എന്നും രണ്ട് പൂളുകളിൽ പെടുത്തിയിരിക്കുന്നു.പൂൾ എ യിൽ ഓസ്ട്രേലിയ,ശ്രീലങ്ക,ഇംഗ്ലണ്ട്,ന്യൂസീലാന്ഡ്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ,സ്കോട്ട്ലാന്ഡ് എന്നീ ടീമുകളും പൂൾ ബിയിൽ ഇന്ത്യ,ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ,വെസ്റ്റ് ഇൻഡീസ്,സിംബാബ്‌വെ,അയർലാന്ഡ്,യു എ ഇ എന്നീ ടീമുകളും അണിനിരക്കും. പ്രാഥമിക മത്സരങ്ങൾ റൌണ്ട് റോബിൻ ഫോർമാറ്റിൽ നടത്തുന്നത് കൊണ്ട് ഒരു പൂളിലെ എല്ലാ ടീമുകളും പരസ്പരം മത്സരിക്കണം.ഫിബ്രവരി 14 മുതൽ മാർച്ച് 15 വരെ നടക്കുന്ന ഈ മത്സരങ്ങളിൽ ഓരോ പൂളിൽ നിന്നും പോയിന്റ് അടിസ്ഥാനത്തിൽ 4 ടീമുകൾ വീതം സൂപ്പർ 8 ൽ പ്രവേശിക്കും.ഈ ടീമുകൾ തമ്മിൽ മാർച്ച് 18 മുതൽ 21 വരെ നടക്കുന്ന ക്വാർട്ടർ ഫൈനലുകളിൽ ഏറ്റുമുട്ടും.ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ്. ഇതിലെ ജേതാക്കൾ മാർച്ച് 24,26 തിയ്യതികളിൽ നടക്കുന്ന സെമിഫൈനലുകളിലേക്ക് യോഗ്യത നേടും.മാർച്ച് 29 ന് രാവിലെ 9 മണിക്ക് ഓസ്ട്രേലിയയിലെ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോക ചാമ്പ്യന്മാരെ തീരുമാനിക്കുന്നതിനുള്ള കലാശപ്പോരാട്ടം നടക്കും.ആദ്യദിവസമായ ഫിബ്രവരി 14 ന് പുലർച്ചെ 3.30 ന് ന്യൂസിലാന്ഡിലെ ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലിഓവലിൽ നടക്കുന്ന ഉദ്ഘാടനമത്സരം ന്യൂസീലാൻഡും ശ്രീലങ്കയും തമ്മിലാണ്.അന്ന് രാവിലെ ഒരു ലക്ഷം കാണികൾക്ക് കളി കാണാവുന്ന ഓസ്ട്രേലിയയിലെ ചരിത്രപ്രധാനമായ മെൽബണിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ എതിരിടും.നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യമത്സരം പിറ്റേ ദിവസം രാവിലെ 9 മണിക്ക് പാക്കിസ്ഥാനുമായി അഡലെയ്ഡ് ഓവലിലാണ്.കളിയിലെ ജയപരാജയങ്ങളെ കുറിച്ചുള്ള പ്രവചനം ഇപ്പോൾ നടത്തുന്നില്ല.ഈയിടെ ഓസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്രടെസ്റ്റിൽ ഇന്ത്യയുടെ മോശമായ പ്രകടനം വെച്ച് നോക്കുമ്പോൾ കപ്പ് നില നിർത്തുവാൻ ഇന്ത്യ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ലോകകപ്പ് ഉയർത്തിപ്പിടിക്കാൻ ഓസീസിന് കഴിയുമോ എന്നതും കാത്തിരുന്ന് കാണാം.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുല്ക്കർ ഇത്തവണയും ലോകകപ്പ്ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസിഡറാണ്. ലോകമെമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് മത്സരങ്ങൾ ലൈവ് ടെലി കാസ്റ്റിങ്ങിലൂടെ അവരുടെ സ്വീകരണ മുറികളിലെത്തിക്കാൻ സംഘാടകർ വിപുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.ഇ എസ പി എന്നും സ്റ്റാർ സ്പോർട്സും ചേർന്നാണ് ബ്രോഡ്കാസ്റ്റിങ്ങിനുള്ള അവകാശം ഐ സി സി യിൽ നിന്നും വിലയ്ക്ക് വാങ്ങിയിട്ടുള്ളത്.ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് ചാനൽ 3 ൽ കളി കാണാവുന്നതാണ്.ഐ സി സി യുടെ വെബ്സൈറ്റിൽ നിന്നും യാഹൂ ക്രിക്കറ്റ്,ഇ എസ് പി എൻ ക്രിസ് ഇൻഫോ എന്നീ സൈറ്റുകളിൽ നിന്നും സ്കോർ നില അപ്പപ്പോൾ ലഭ്യമായിരിക്കും.
2015 ഫെബ്രുവരി 11, ബുധനാഴ്‌ച
ലോകകപ്പ് ക്രിക്കറ്റ്-ഓവലുകൾ ഒരുങ്ങി,ക്രിക്കറ്റാരാധകർ ആഹ്ലാദത്തിമർപ്പിൽ...

2015 ഫെബ്രുവരി 10, ചൊവ്വാഴ്ച
കോഴിക്കോട്ട് ത്യഗരാജോൽസവം സമാപിച്ചു
കോഴിക്കോട് ത്യാഗരാജാരാധനാ ട്രസ്റ്റ് 'മാതൃഭൂമി'യുടെ സഹകരണത്തോടെ കഴിഞ്ഞ 5 ദിവസമായി പദ്മശ്രീ കല്യാണമണ്ഡപത്തിലെ 'ശെമ്മാങ്കുടിനഗറിൽ' സംഘടിപ്പിച്ച മുപ്പത്തിയഞ്ചാമത് ത്യാഗരാജോൽസവം ഇന്നലെ സമാപിച്ചു.ഫിബ്രവരി 5 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ത്യാഗരാജോത്സവത്തിൽ തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 8 മണിമുതൽ ഉച്ചക്ക് 2 മണിവരെ സംഗീത പ്രതിഭകളുടെ സംഗീതാരാധനയും ആലാപനവും ഉണ്ടായിരുന്നു.വൈകീട്ട് 3 മണിമുതൽ അറിയപ്പെടുന്ന സംഗീതജ്ഞരുടെ കച്ചേരികളും അവതരിപ്പിക്കപ്പെട്ടു.നാലാം ദിവസമായ ഞായറാഴ്ച്ച രാവിലെ 8 മണി മുതൽ നഗരം ചുറ്റിയുള്ള 'ഊഞ്ചാവൃതി' യ്ക്ക് ശേഷം സ്വാതിദാസിന്റെ നാദസ്വരമേളം അരങ്ങേറി.10 മണി മുതൽ പ്രശസ്ത സംഗീതജ്ഞന്മാരായ പാലാ സി കെ രാമചന്ദ്രൻ,ഹരിപ്പാട് കെ പി എൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ത്യാഗരാജസ്വാമികളുടെ പഞ്ചരത്നകൃതികളുടെ ആലാപനവും നിറഞ്ഞ സദസ്സിൽ നടന്നു.അന്ന് വൈകീട്ട് 4 മണിക്ക് സുപ്രസിദ്ധ സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അവതരിപ്പിച്ച വായ്പ്പാട്ട് ശ്രദ്ധേയമായി.സമാപന ദിവസമായ തിങ്കളാഴ്ച്ച പതിവ് പോലെയുള്ള സംഗീതാരാധനയ്ക്കും കച്ചേരികൾക്കും ശേഷം രാത്രി 9.30 ന് ആഞ്ജനേയുൽസവവും കഴിഞ്ഞ് മംഗളം പാടിയതോടെ ഈ വർഷത്തെ ത്യാഗരാജോൽസവത്തിന് തിരശ്ശീല വീണു.
2014 സെപ്റ്റംബർ 30, ചൊവ്വാഴ്ച
സിപിഐഎം പാർട്ടി സമ്മേളനങ്ങൾക്ക് ഉജ്വലമായ തുടക്കം
2015 ഏപ്രിൽ മാസത്തിൽ സീമാന്ധ്രയിലെ വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന സി പി ഐ എം ഇരുപത്തിയൊന്നാം പാർട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സമ്മേളങ്ങൾക്ക് ആവേശകരമായ തുടക്കം.ഇരുപതാം പാർട്ടി കോണ്‍ഗ്രസ് കോഴിക്കോട്ട് അംഗീകരിച്ച ഭരണഘടനാഭേദഗതി അനുസരിച്ചുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്കാണ് തുടക്കമായത്.29,841 ബ്രാഞ്ച് സമ്മേളങ്ങൾ 2014 ഒക്ടോബറിലും,2026 ലോക്കൽ സമ്മേളനങ്ങൾ നവംബറിലും,206 ഏരിയ സമ്മേളനങ്ങൾ ഡിസംബറിലും പൂർത്തിയാകും.ജില്ലാസമ്മേളനങ്ങൾ 2015 ജനുവരിയിൽ നടത്താനാണ് തീരുമാനം.സംസ്ഥാനസമ്മേളനം 2015 ഫിബ്രവരി 20 മുതൽ 23 വരെ ആലപ്പുഴയിൽ നടക്കും.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ പതനത്തിന് ശേഷം അധികാരം കയ്യാളുന്ന സംഘപരിവാറിന്റെ വർഗ്ഗീയ അജണ്ടകളേയും കോണ്‍ഗ്രസിന്റെതിനേ ക്കാൾ അറുപിന്തിരിപ്പനായ സാമ്പത്തികനയങ്ങളെയും ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന-മതനിരപേക്ഷ ശക്തികളുടെ ശക്തമായ ഐക്യനിര ഊട്ടിയുറപ്പിക്കുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും ഈ സമ്മേളനങ്ങളിലും പാർട്ടി കോണ്‍ഗ്രസ്സിലും ഉണ്ടാവും.
2014 ജൂലൈ 25, വെള്ളിയാഴ്‌ച
ലോകഫുട്ബോൾ മാമാങ്കത്തിലെ ലാറ്റിനമേരിക്കൻ ദുരന്തം..!
2014 ജൂലായ് 14 ന് പുലർച്ചെ മാറക്കാനയിൽ തിങ്ങിനിറഞ്ഞ കാണികളേയും മിനിസ്ക്രീന് മുന്നിൽ കളി കണ്ടുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള കാൽപന്താസ്വാദകാരേയും സാക്ഷി നിർത്തി ഫുട് ബോൾ മാന്ത്രികൻ മാറഡോണയുടെ പിന്മുറക്കാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി നീണ്ട 24 വർഷങ്ങൾക്ക് ശേഷം ജർമ്മനി ഫിഫ ലോകകപ്പിൽ മുത്തമിട്ടു.മുഴുവൻ സമയം കഴിഞ്ഞിട്ടും കളി തീരുമാനമാകാതെ വന്നപ്പോൾ അനുവദിച്ച അധികസമയത്ത് ടീമിൽ പകരക്കാരനായി ഇറങ്ങിയ 22 കാരനായ ഗോട്സെ നേടിയ അതീവ മനോരമായ ഒരുഗോളിനാണ് മെസ്സിയുടെ ചുണക്കുട്ടികളെ മുള്ളറുടെ സിംഹക്കുട്ടികൾ അടിയറവ് പറയിച്ചത്.സെമി ഫൈനലിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആതിഥേയരായ ബ്രസീലിന് ജർമ്മനി നൽകിയ കനത്ത പരാജയവും,ഫൈനലിൽ അർജന്റീനയ്ക്ക് സംഭവിച്ച തോൽവിയും കൂടി ചേർത്ത് വായിച്ചാൽ ഇത്തവണത്തെ ലോക ഫുട്ബോൾ മാമാങ്കം ഒരു ലാറ്റിനമേരിക്കൻ ദുരന്തമായിട്ടാണ് കലാശിച്ചത്.അർജന്റീനയുടെ ഉയിർത്തെഴുന്നേൽപ്പ് ആശാവഹമെങ്കിലും ബ്രസീലിന്റെ നാണം കെട്ട തോൽവി വളരെക്കാലം ബ്രസീലിയൻ ആരാധകരുടെ ഉറക്കം കെടുത്തും.അറുപത്തിനാല് മത്സരങ്ങളിൽ നിന്നും ആറ്റിക്കുറുക്കി കലാശക്കളിയിൽ ലാറ്റിനമേരിക്കൻ-യൂറോപ്യൻ ഫുട്ബോൾ
ശൈലികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നല്ല ഫുട്ബോളിന്റെ വക്താക്കളായ ജർമ്മനിയ്ക്കുണ്ടായ തിളക്കമാർന്ന വിജയം അവർ കളിച്ചു നേടിയതാണെന്നതിൽ തർക്കമില്ല.യൂറോപ്യൻ ഫുട്ബാളിന്റെ അധീശത്വം തെളിഞ്ഞ് കണ്ട ഈ ലോകകപ്പ് ഫുട്ബോളിലെ കളിയനുഭവങ്ങൾ ഏഷ്യൻ,ആഫ്രിക്കൻ,ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ കളിക്കാർക്ക് പാഠമായിരിക്കട്ടെ..!കണ്ണീരും പുഞ്ചിരിയും ഇടകലർന്ന മത്സരങ്ങൾക്കൊടുവിൽ 2018 ലെ ലോകകപ്പിന് റഷ്യയിൽ വീണ്ടും കണ്ടുമുട്ടാൻ വേണ്ടി കളിക്കാർ ബ്രസീലിൽ നിന്നും വിടവാങ്ങി.
2014 ജൂൺ 9, തിങ്കളാഴ്‌ച
ലോകകപ്പ് ഫുട്ബോൾ-2014 ബ്രസീൽ ഒരുങ്ങി,കിക്കോഫിന് ഇനി മൂന്ന് നാൾ മാത്രം,ആദ്യ റൌണ്ടിൽ 32 ടീമുകൾ 12 വേദികളിൽ മാറ്റുരക്കുന്നു...
ബ്രസീലിൽ ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫിന് ഇനി മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ ആദ്യ റൌണ്ടിൽ 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ 12 വേദികളിൽ ഏറ്റുമുട്ടും.ഉൽഘാടന മത്സരം സാവോ പോളോയിൽ ജൂണ്‍ 13 ന് ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ്.ഫൈനൽ മത്സരം 2014 ജൂലായ് 14 ന് പുലർച്ചെ 12.30 ന് നടക്കും.പ്രാഥമിക റൌണ്ടിൽ മത്സരിക്കുന്ന ഗൂപ്പുകൾ ഇവയാണ്.
എ.ബ്രസീൽ,ക്രൊയേഷ്യ,മെക്സിക്കോ,കാമറൂണ്‍.ബി.സ്പെയിൻ,ഹോള ണ്ട്,ചിലി,ഓസ്ട്രേലിയ.സി.കൊളംബിയ,ഗ്രീസ്,ഐവറി കോസ്റ്റ്,ജപ്പാൻ.ഡി.ഉറുഗ്വേ,കോസ്റ്റാറിക്ക,ഇംഗ്ലണ്ട്,ഇറ്റലി.ഇ.സ്വിറ്റ്സർ ലാന്ഡ്,ഇക്വഡോർ,ഫ്രാൻസ്,ഹോണ്ടൂറാസ്.എഫ്.അർജന്റീന,ബോസ്നിയ,ഇറാൻ,നൈജീരിയ.ജി.ജർമ്മനി,പോർച്ചുഗൽ,ഘാന,അമേരിക്ക.എച്ച്.ബെൽജിയം,അൾജീരിയ,റഷ്യ,ദക്ഷിണ കൊറിയ. കളിക്കാരേയും കാണികളേയും വരവേൽക്കാൻ ഫുട് ബോളിന്റെ സ്വന്തം നാടായ ബ്രസീൽ ഉത്സാഹപൂർവ്വം ഒരുങ്ങിക്കഴിഞ്ഞു.സാവോ പോളോയിൽ നിന്നുള്ള ആദ്യത്തെ വിസിൽ കേൾക്കാൻ ലോകമെമ്പാടുമുള്ള സോക്കർ പ്രേമികളും കാതോർക്കുകയായി...

2014 ജൂൺ 8, ഞായറാഴ്‌ച
'സാവോ പോളോയി'ൽ സാംബതാളം മുറുകുമ്പോൾ,മറക്കാനാവുമോ 'മാറക്കാന'യിലെ മുറിവുകൾ..?
ബ്രസീൽ സോക്കർ ലഹരിയിൽ അമർന്നു കഴിഞ്ഞു...അല്ലെങ്കിലും ബ്രസീലുകാർക്ക് കാൽപന്തുകളിയിൽ നിന്നും വേറിട്ടൊരു ജീവിതമില്ലല്ലൊ...നീണ്ട അറുപത്തിനാല് വർഷങ്ങൾക്ക് ശേഷം ലോക ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കി കാത്തിരിക്കുമ്പോൾ,1950 ൽ
'മാറക്കാന'യിൽ ഉറുഗ്വയോട് അടിയറവ് പറഞ്ഞ് ലോകകപ്പ് കൈവിട്ടു പോയതിന്റെ മുറിവുണങ്ങാതെ കളിക്കളത്തിലിറങ്ങാൻ ജേഴ്സിയണിയുകയാണ് ബ്രസീലിന്റെ ചുണക്കുട്ടികൾ.സ്വന്തം തട്ടകത്തിൽ വെച്ചുണ്ടായ തോൽവിക്ക് ശേഷം അഞ്ച് തവണ ലോകകപ്പിൽ മുത്തമിട്ടിട്ടും,ഇന്നേവരെ എല്ലാ ലോകകപ്പ് മത്സരങ്ങളിലേക്കും യോഗ്യത നേടിയ ഏക ടീമായി മാറിയിട്ടും,ലോകത്തിലെ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ നാട്ടുകാരായ 10000 ത്തി ലേറെ കളിക്കാർ ബൂട്ടണിഞ്ഞിട്ടും മാറക്കനയിലെ പരാജയത്തിന്റെ ചൂടാറിയിട്ടില്ല..! അധിനിവേശത്തിന്റെ ആദ്യനാളുകളിൽ തന്നെ ഫുട്ബോൾ കളി ബ്രസീലിൽ എത്തിയെങ്കിലും തദ്ദേശീയർക്ക് അത് വിലക്കപ്പെട്ട കനിയായി തന്നെ തുടർന്നു.വെളുത്ത വർഗ്ഗക്കാരുടെ ഈ വിനോദം ഒന്ന് ആസ്വദിക്കാൻ പോലും കറുപ്പന്മാരെ അന്ന് അനുവദിച്ചില്ല.കടലാസ് ചുരുട്ടിക്കെട്ടി പന്തുണ്ടാക്കി തെരുവോരങ്ങളിലും ഫവേലകളിലും കളിക്കാനേ അവർക്ക് കഴിഞ്ഞുള്ളു...നാട് നീളെ രൂപപ്പെട്ട ക്ലബ്ബുകളിലും കളിക്കളങ്ങളിലും അവർക്ക് പ്രവേശനമുണ്ടായിരുന്നില്ല...ഫുട്ബോൾ മാന്ത്രികനായ പെലെയ്ക്ക് പോലും വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ക്ലബ്ബിൽ കളിക്കാൻ അവസരമുണ്ടായത്.ക്രമേണ ഈ അവസ്ഥ മാറുകയും സോക്കർ രംഗത്തെ അതികായന്മാരായി ബ്രസീലിയൻ കളിക്കാർ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.പെലെയെ കൂടാതെ ഗരിഞ്ച,റൊണാൾഡിഞ്ഞോ തുടങ്ങിയ അതികായന്മാരെയും ബ്രസീീൽ സോക്കർ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചു. വർത്തമാനകാലത്ത് കാൽപന്തുകളി ബ്രസീലുകാർക്ക് അവരുടെ ജീവനും ജീവന്റെ അപ്പവുമാണ്..!ബ്രസീലിൽ ഒരാണ്‍കുഞ്ഞ് പിറന്നാൽ, പിറന്നാൾ സമ്മാനമായി നൽകുന്നത് ഇഷ്ട്ടപ്പെട്ട കളിക്കാരന്റെ നമ്പറിലുള്ള ജേഴ്സി യാണെന്ന് കേട്ടിട്ടുണ്ട്... ജൂണ്‍ 13 ന് ഇന്ത്യൻ സമയം പുലർച്ചേ 1.30 ന് സാവോപോളോയിലെ കളിക്കളത്തിൽ സാംബാ താളത്തിന്റെ അകമ്പടിയോടെ അരങ്ങേറുന്ന ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനായി കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കുന്നു,ലോകത്തെമ്പാടുമുള്ള സോക്കർ പ്രേമികൾ...

2014 ഫെബ്രുവരി 26, ബുധനാഴ്‌ച
കോഴിക്കോട് കടപ്പുറത്ത് ജനസാഗരം തീർത്ത് കേരളരക്ഷാമാർച്ച് സമാപിച്ചു
ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത്,സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച ഇതിഹാസഭൂമിയിൽ,അസ്തമനസൂര്യന്റെ അരുണകിരണങ്ങളും ചെങ്കൊടികളും ചെന്നിറം ചാർത്തിയ സായംസന്ധ്യയെ സാക്ഷിയാക്കി ജനനായകൻ സ.പിണറായി വിജയൻ അഴിമതിക്കും ഭരണകൂടനെറി കേടുകൾക്കുമെതിരെ നയിച്ച കേരളരക്ഷാ മാർച്ചിന് സമാപനമായി.വിപ്ലവ കേരളത്തിന്റെ ഈറ്റില്ലമായ പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ഫിബ്രവരി 1 ന് പ്രയാണം തുടങ്ങി കേരളത്തിലെ നാടും നഗരങ്ങളും ഇളക്കിമറിച്ച്,രാഷ്ട്രീയ എതിരാളികളുടെ പേടിസ്വപ്നമായി മാറിയ കേരളരക്ഷാമാർച്ച് 126 സ്വീകരണ കേന്ദ്രങ്ങളിൽ തിങ്ങിക്കൂടിയ ജനസഹസ്രങ്ങളുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട് കടപ്പുറത്ത് മനുഷ്യസാഗരം തീർത്ത് ഇന്ന് വൈകീട്ട് സമാപിക്കുകയായിരുന്നു.സമാപനദിവസമായ ഇന്ന് അവസാനത്തെ സ്വീകരണകേന്ദ്രമായ കക്കോടിയിൽ നിന്നും ജാഥയെ മോട്ടോർ സൈക്കളുകളിൽ നൂറുകണക്കിന് റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെ നഗരവീഥികളിലേക്ക് ആനയിച്ചു.സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നോർത്ത്, സൌത്ത്,ബേപ്പൂർ,കുന്നമംഗലം നിയമസഭാമണ്ഡലങ്ങളിലെ പാർട്ടിപ്രവർത്തകരും അനുഭാവികളും ചെങ്കൊടികൾ കൈകളിലേന്തി കുടുംബസമേതം ചെറുജാഥകളായി കടപ്പുറത്തെ സമ്മേളനനഗരിയിലേക്ക് ഒഴുകിയെത്തി അറബിക്കടൽതീരത്ത് മറ്റൊരു മനുഷ്യക്കടൽ തീർത്തു.പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.സമാപന സമ്മേളനത്തിൽ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി.പിണറായിക്ക് പുറമെ പി ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി, ജാഥയിലെ മറ്റംഗങ്ങളായിരുന്ന എ വിജയരാഘവൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി,എ കെ ബാലൻ,എം വി ഗോവിന്ദൻ,എളമരം കരീം,ബേബി ജോണ്‍ എന്നിവരും സംസാരിച്ചു.എം ഭാസ്കരൻ സ്വാഗതം പറഞ്ഞു.കലാമണ്ഡലം പൂർവവിദ്യാർഥികളുടെ 'മിഴാവിൽ മേളവും',വി ടി മുരളിയും സംഘവും കെ പി ആർ പണിക്കരുടെ വിപ്ലവ ഗായകസംഘവും അവതരിപ്പിച്ച ഗാനമേളയും സമാപന സമ്മേളന വേദിയിൽ കലാവിരുന്നൊരുക്കി.
2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച
ത്യാഗരാജോൽസവം സമാപിച്ചു
ഫിബ്രവരി 15 മുതൽ കോഴിക്കോട് തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറിൽ നടന്നുവന്ന മുപ്പത്തിനാലാമത് ത്യാഗരാജോൽസവം ഭക്തി നിർഭരമായ പരിപാടികളോടെ ഇന്നലെ സമാപിച്ചു.ത്യാഗരാജാരാധനാ ട്രസ്റ്റ് മാതൃഭൂമിയുമായി സഹകരിച്ചാണ് അഞ്ച് നാൾ നീണ്ടുനിന്ന സംഗീതോത്സവം സംഘടിപ്പിച്ചിരുന്നത്.സമാപന ദിവസമായ ഇന്നലെ രാവിലെ 6.30 ന് നഗര വീഥികളിലൂടെയുള്ള ഊഞ്ചാവൃതിയ്ക്ക് ശേഷം സ്വാതി ദാസും സംഘവും നാദസ്വരമേളം അവതരിപ്പിച്ചു.തുടർന്ന് പ്രശസ്ത സംഗീതജ്ഞരായ പാലാ സി കെ രാമചന്ദ്രൻ,ഹരിപ്പാട് കെ പി എൻ പിള്ള തുടങ്ങിയവർ നയിച്ച ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കൃതികളുടെ ആലാപനമായിരുന്നു.അതിനു ശേഷം സംഗീതാരാധാകർ ഗാനാർച്ചനകൾ നടത്തി.തുടർന്ന് കുമാരി മഞ്ജിമ ഉണ്ണികൃഷ്ണൻ വായ്പ്പാട്ടും കുമാരി ആരതി വി ജി വയലിനും (സോളോ)അവതരിപ്പിച്ചു. പിന്നീട് വിവേക് ആറ്റുവാശ്ശേരി,എം വി സുരേഷ് ബാബു,കലക്കത്ത കെ വിജയരാഘവൻ,ഹരിപ്പാട് കെ പി എൻ പിള്ള എന്നിവരുടെ കച്ചേരികൾ നടന്നു.തുടർന്ന് രാത്രി 9.30 ന് ആഞ്ജനേയോത്സവ ത്തിന് ശേഷം മംഗളം പാടി പിരിഞ്ഞു.
2014 ഫെബ്രുവരി 16, ഞായറാഴ്‌ച
ത്യാഗരാജോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി
കോഴിക്കോട് ത്യാഗരാജാരാധനാ ട്രസ്റ്റ് 'മാതൃഭൂമി'യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മുപ്പത്തിനാലാമത് ത്യാഗരാജാരാധനോൽസവത്തിന് തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറിൽ ഇന്നലെ തുടക്കമായി.ഫിബ്രവരി 15 മുതൽ 19 വരെയാണ്,500 ൽ പരം സംഗീത പ്രതിഭകളുടെ ആരാധനാലാപനങ്ങൾ കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള ഇരുപത്തഞ്ചോളം പ്രശസ്ത സംഗീതജ്ഞരുടെ കച്ചേരികളുമായി കോഴിക്കോട്ടെ സംഗീതാസ്വാദകർക്ക് ഈ സംഗീതവിരുന്ന് ഒരുക്കിയിരിക്കുന്നത്. സുപ്രസിദ്ധ സംഗീതജ്ഞൻ തിരുച്ചിറപ്പള്ളി എസ് ഗണേശൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.വൃന്ദാ ഹരിഹരന്റെ പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് എം എൻ രാജീവ്,അഡ്വ.പി മോഹൻദാസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.മാനേജിംഗ് ട്രസ്റ്റി ഡോ.എ രാമനാഥൻ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു.ഉദ്ഘാടന ചടങ്ങിനു ശേഷം സംഗീതപ്രതിഭകളുടെ ത്യാഗരാജാ രാധനയും, പ്രശസ്ത സംഗീതവിദ്വാന്മാരുടെ കച്ചേരികളും അരങ്ങേറി.
2014 ഫെബ്രുവരി 1, ശനിയാഴ്‌ച
കേരളരക്ഷാമാർച്ചിന് വയലാറിൽ ഉജ്വലമായ തുടക്കം
സമരപാരമ്പര്യത്തിന്റെ ഇതിഹാസഭൂമിയായ വയലാറിന്റെ മണ്ണിൽ മറ്റൊരു ചരിത്രസംഭവത്തിന്റെ ഏടുകൾ തങ്കലിപികളാൽ എഴുതിചേർത്ത്,കേരളത്തിന്റെ വിപ്ലവനായകൻ പിണറായി വിജയൻ നയിക്കുന്ന കേരളരക്ഷാ മാർച്ചിന് ഇന്ന് വൈകീട്ട് തുടക്കമായി.പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ ആവേശോജ്വലമായ മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പുന്നപ്രവയലാർ സമരസഖാക്കളുടെ ദീപ്തസ്മരണകളുറങ്ങുന്ന രണഭൂമിയിലെ മണ്‍തരികളെ കോരിത്തരിപ്പിച്ച് കൊണ്ട് പി ബി മെമ്പർ എസ് രാമചന്ദ്രൻ പിള്ള പിണറായിക്ക് ചെങ്കൊടി കൈമാറി.ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അധ്യക്ഷത വഹിച്ചു.രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് നേതാക്കൾ വേദിയിലെത്തിയത്.
വർഗീയതയ്ക്ക് ബദലാകുവാൻ കോണ്‍ഗ്രസ്സിനല്ല ഇടതു ബദലിനു മാത്രമേ കഴിയൂ എന്ന് എസ് ആർ പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സോളാർ,പാമോയിൽ കേസുകളിൽ മുങ്ങിക്കിടക്കുന്ന ഉമ്മൻ ചാണ്ടി ഇപ്പോഴും കുരുക്കിൽ തന്നെയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ വി എസ് ഓർ മ്മിപ്പിച്ചു.മാർച്ചിന് എല്ലാ വിജയങ്ങളും നേരുന്നതായി വി എസ് പറഞ്ഞു.ജാഥ യിലെ മറ്റു അംഗങ്ങൾക്ക് പുറമേ പി ബി മെമ്പർമാർ,കേന്ദ്രക്കമ്മറ്റിയംഗങ്ങൾ,സംസ്ഥാന നേതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി ചന്ദ്രബാബു സ്വാഗതമാശംസിച്ചു.
2014 ജനുവരി 31, വെള്ളിയാഴ്‌ച
കേരളരക്ഷാമാർച്ച് നാളെ പ്രയാണം ആരംഭിക്കും
'മതനിരപേക്ഷ ഇന്ത്യ,വികസിത കേരളം' എന്ന മുദ്രാവാക്യമുയർത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന കേരളരക്ഷാമാർച്ച് നാളെ പ്രയാണം ആരംഭിക്കും.നാളെ വൈകീട്ട് 3 മണിയ്ക്ക് വിപ്ലവകേരളത്തിന്റെ ഇതിഹാസ ഭൂമിയായ വയലാറിന്റെ മണ്ണിൽ പാർട്ടി പി ബി മെമ്പർ എസ് രാമചന്ദ്രൻ പിള്ള മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും.മാർച്ചിൽ പിണറായിക്ക് പുറമേ കേന്ദ്രകമ്മറ്റി അംഗങ്ങളായ എ വിജയരാഘവൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയെറ്റ് അംഗങ്ങളായ എ കെ ബാലൻ,എം വി ഗോവിന്ദൻ,എളമരം കരീം,ബേബി ജോണ്‍ എന്നീ നേതാക്കളും അണിനിരക്കും.ജാഥ 14 ജില്ലകളിലെ 124 കേന്ദ്രങ്ങളിലെയും സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഫിബ്രവരി 26 ന് ബുധനാഴ്ച വൈകുന്നേരം 5.30 ന് കോഴിക്കോട്ട് സമാപിക്കും.കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവാകാൻ പോകുന്ന മാർച്ച് വൻവിജയമാക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നുവരുന്നു.മാർച്ചിന്റെ വിശദവിവരങ്ങളും സ്വീകരണകേന്ദ്രങ്ങളിൽ നിന്നുള്ള തത്സമയദൃശ്യങ്ങളും ഉൾക്കൊള്ളുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം പാർട്ടി പി ബി മെമ്പറും പ്രതിപക്ഷ ഉപനാതാവും കൂടിയായ കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിച്ചു.ഫേസ്ബുക്കിലും കേരളരക്ഷാ മാർച്ചിന്റെ പേജ് ലഭ്യമാണ്.വെബ് വിലാസങ്ങൾ താഴെ കൊടുക്കുന്നു...
www.keralarakshamarchlive.in
Facebook/Keralarakshamarch
2014 ജനുവരി 25, ശനിയാഴ്‌ച
സ്കൂൾ കലോത്സവം കൊടിയിറങ്ങി;പാലക്കാട്ടും കോഴിക്കോടിന്റെ ജൈത്രയാത്ര..!
ഏഴ് ദിനരാത്രങ്ങളിലായി വള്ളുവനാടിന്റെ ഹൃദയതന്ത്രികളെ ത്രസിപ്പിച്ച കൗമാരപ്രതിഭകളുടെ കലാമാമാങ്കം-സംസ്ഥാന സ്കൂൾ കലോത്സവം- ഇന്ന് വൈകീട്ട് കൊടിയിറങ്ങി.വിജയകിരീടമണിയാനുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പരാജയപ്പെടുത്തി കോഴിക്കോട് തുടർച്ചയായ എട്ടാം തവണയും സ്വർണ്ണക്കപ്പിൽ മുത്തമിട്ടു. മത്സരങ്ങൾക്ക് തിരശ്ശീല വീണപ്പോൾ 926 പോയിന്റുകളോടെ കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തി.കോഴിക്കോട് ഹൈസ്ക്കൂൾ വിഭാഗത്തിൽ 420 ഉം ഹയർ സെക്കണ്ടറി വിഭാഗത്തിൽ 506 ഉം പോയിന്റുകൾ കരസ്ഥമാക്കി.കലോത്സവവേദികളിൽ കോഴിക്കോടിനെതിരെ വെല്ലുവിളിയുയർത്തിയ പാലക്കാട് ഹൈസ്ക്കൂൾ വിഭാഗത്തിൽ 429 ഉം ഹയർസെക്കണ്ടറി വിഭാഗത്തിൽ 491 ഉം പോയിന്റുകളോടെ മൊത്തം 920 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. കോഴിക്കോടിനും പാലക്കാടിനും ഒപ്പത്തിനൊപ്പം പോരാടിയ
തൃശ്ശൂർ 918 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.സംസ്കൃതോൽസവത്തിൽ 95 വീതം പോയിന്റുകളോടെ കോട്ടയം, മലപ്പുറം ജില്ലകൾ ജേതാക്കളായി.അറബിക് കലോത്സവത്തിൽ കോഴിക്കോട്,പാലക്കാട്,കണ്ണൂർ,മലപ്പുറം ജില്ലകൾ 95 പോയിന്റുകൾ വീതം നേടി മുന്നിലെത്തി.ഒന്നാമത്തെ വേദിയായ 'മഴവില്ലിൽ' വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനം സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സന്നിഹിതനാവാൻ കഴിയാതിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സന്ദേശം സമ്മേളനത്തിൽ കേൾപ്പിച്ചു. അടുത്ത വർഷത്തെ സ്കൂൾ കലോത്സവം എറണാകുളത്ത് നടത്താൻ തീരുമാനമായി.
2014 ജനുവരി 18, ശനിയാഴ്‌ച
സ്കൂൾ കലോത്സവത്തിന് പാലക്കാട്ട് നാളെ തിരിതെളിയും
ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവത്തി ന് നാളെ പാലക്കാട്ട് തുടക്കമാവും.നാളെ വൈകീട്ട് 4 മണിയ്ക്ക് പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പാൽ സ്റ്റേഡിയത്തിൽ ഒരുക്കിയ 'മഴവില്ല്' എന്ന പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ.ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗവ.വിക്ടോറിയ
കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയ്ക്കു ശേഷം,വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.ചലച്ചിത്ര നടൻ ബാലചന്ദ്രമേനോൻ അതിഥിയായിരിക്കും.അൻപത്തിനാലാമത് കലോത്സവത്തെ അനുസ്മരിപ്പിക്കാൻ 54 ഗായകർ അണിനിരക്കുന്ന സ്വാഗതഗാനവും,പാലക്കാടിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ദൃശ്യാവിഷ്ക്കാരങ്ങളും നൃത്ത ശിൽപ്പങ്ങളും ഉദ്ഘാദന ചടങ്ങുകൾക്ക് മാറ്റ് കൂട്ടും. തുടർന്ന് പ്രധാന വേദിയിലും മറ്റു വേദികളിലും മൽസരങ്ങൾക്ക് തിരശ്ശീലയുയരും.18 വേദികളിലായി 242 ഇനങ്ങളിൽ 10000 ത്തിൽപരം കലാപ്രതിഭകളാണ് ഏഴു നാൾ നീളുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് നല്കുന്നതിനുള്ള 117.5 പവന്റെ സ്വർണ്ണക്കപ്പ് കഴിഞ്ഞ വർഷം വിജയകിരീടം ചൂടിയ കോഴിക്കോട്ട് നിന്നും പാലക്കാട്ട് എത്തിച്ചു കഴിഞ്ഞു. ഈ വർഷം മറ്റു ട്രോഫികൾക്ക് പുറമേ ഹൈസ്കൂൾ,ഹയർസെക്കണ്ടറി ചാമ്പ്യന്മാർക്ക് ഇറാം ഗ്രൂപ്പിന്റെ ട്രോഫിയും 35000 രൂപയുടെ ക്യാഷ് അവാർഡും നല്കുന്നുണ്ട്.
25 ന് നടക്കുന്ന സമാപനസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ സമ്മാനങ്ങൾ വിതരണം ചെയ്യും .ഇനി വരുന്ന ഏഴ് രാപ്പലുകളിൽ വള്ളുവനാടിന്റെ കണ്ണും കാതും കലോത്സവവേദികൾക്ക് നേരെ തുറന്നു വെയ്ക്കും.
2013 നവംബർ 30, ശനിയാഴ്‌ച
പാലക്കാടിനെ ചെങ്കടലാക്കി പാർട്ടി പ്ലീനം കൊടിയിറങ്ങി...
സി പി ഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബഹുജനറാലിയിൽ പങ്കെടുക്കാൻ ചെങ്കൊടികൾ നെഞ്ചോടു ചേർത്ത് പിടിച്ച്,വള്ളുവനാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും രാവിലെ മുതൽ ചെറു സംഘങ്ങളായി കുടുംബ സമേതം ഒഴുകിയെത്തിയ ജനസഞ്ചയം ഉച്ചയോടെ പാലക്കാടൻ നഗരവീഥികളെ ചെങ്കടലാക്കി മാറ്റി.ഒരുവിഭാഗം മാധ്യമങ്ങളുടെ നുണബോംബുകൾക്കും അധികാരി വർഗ്ഗത്തിന്റെ കോടാലിക്കൈകൾക്കും തങ്ങളുടെ പോരാട്ടവീര്യത്തെ ഒട്ടും തളർത്താനാവില്ലെന്നു തെളിയിച്ച് പാർട്ടിയുടെ മഹാറാലി നടക്കുന്ന സ്റ്റേഡി യം ഗ്രൌണ്ടിലെ എ കെ ജി നഗറിൽ അവർ ജനസാഗരം തീർത്തു.നവോത്‌ഥാനപ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായെത്തിയ വിപ്ലവ പാർട്ടിയുടെ ചിറകുകളരിയാമെന്നു വ്യാമോഹിക്കുന്ന അധമ വർഗ്ഗത്തിനു താക്കീതായി മാറി പ്ലീനത്തിന്റെ സമാപനം കുറിച്ച് നടന്ന മഹാറാലി.എ കെ ജി നഗറിലെ ബഹുജനറാലി പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി ബി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള,സീതാറാം യെച്ചൂരി,കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി തുടങ്ങിയവർ സംസാരിച്ചു.സ്വാഗത സംഘം ജനറൽ കണ്‍വീനർ സി കെ രാജേന്ദ്രൻ സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം എം ചന്ദ്രൻ നന്ദിയും പറഞ്ഞു.
2013 നവംബർ 27, ബുധനാഴ്‌ച
സി പി ഐ എം പ്ലീനം പാലക്കാട്ട് തുടങ്ങി...
സി പി ഐ എം സംസ്ഥാന പ്ലീനം ഇന്ന് പാലക്കാട്ട് തുടങ്ങി.പ്രതിനിധി സമ്മേളനം നടക്കുന്ന ഇ എം എസ് നഗറിൽ (പാലക്കാട് ടൌണ്‍ ഹാൾ)പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പതാക ഉയർത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനത്തിന് തുടക്കം കുറിച്ചത്.പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം ഉദ്ഘാടനം ചെയ്തു.കേന്ദ്രത്തിൽ കോണ്‍ഗ്രസ്സിനും ബി ജെ പിക്കും പകരം വെക്കാവുന്ന ഒരു സർക്കാരിന് വേണ്ടി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കാരാട്ട് പറഞ്ഞു.ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന കോണ്‍ഗ്രസ് സർക്കാർ ജനങ്ങളിൽ നിന്നും അകന്നുവെന്നും ബി ജെ പിയും കോണ്‍ഗ്രസ്സിന്റെ അതേ നയങ്ങൾ തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വി എസ് പതാക ഉയർത്തൽ പ്രസംഗം നടത്തി.കോടിയേരി അനുശോചന പ്രമേയവും രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സംഘാടകസമിതി ചെയർമാൻ എ കെ ബാലൻ സ്വാഗതം പറഞ്ഞു .ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംഘടനാരേഖ അവതരിപ്പിച്ചു.തുടർന്ന് സംഘടനാരേഖയെ കുറിച്ച് ചർച്ച നടന്നു.കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ പാർട്ടി അംഗവും പ്രതിജ്ഞാബദ്ധമാണെന്നും അന്യവർഗചിന്തകൾ ഉപേക്ഷിക്കണമെന്നും രേഖ പാർട്ടി ഘടകങ്ങളെ ഓർമ്മിപ്പിച്ചു.
2013 നവംബർ 26, ചൊവ്വാഴ്ച
പ്ലീനം-ഇ എം എസ് നഗറിൽ നാളെ കൊടിയുയരും...
നാളെ മുതൽ മൂന്നു ദിവസം നീളുന്ന സി പി ഐ എം പ്ലീനത്തിനു തുടക്കം കുറിച്ച് പാലക്കാട് ടൌണ്‍ ഹാളിലെ ഇ എം എസ് നഗറിൽ നാളെ രാവിലെ 10 ന് ചെങ്കൊടിയുയരും.പ്ലീനത്തിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നിർവ്വഹിക്കും.പ്രതിനിധി സമ്മേളനത്തിൽ 6 പി ബി മെമ്പർമാർ,87 സംസ്ഥാന കമ്മറ്റിയംഗങ്ങൾ,202 ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെ 408 പ്രതിനിധികൾ പങ്കെടുക്കും.27 ന് വൈകീട്ട് കോട്ടമൈതാനിയിൽ 'മത നിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും'എന്ന സെമിനാർ പി ബി മെമ്പർ എ സ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സെമിനാറിൽ ഗുജറാത്ത് മുൻ ഡി ജി പി ആർ ബി ശ്രീകുമാർ,എം എൻ കാരശ്ശേരി, ഡോ.ഫസൽ ഗഫൂർ തുടങ്ങിയവ ർ പ്രഭാഷണം നടത്തും. 28 ന് വൈകിട്ട് പി ബി മെമ്പർ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന 'ഉദാരവല്ക്കരണവും ബദൽ നയങ്ങളും'എന്ന സെമിനാറിൽ ധനമന്ത്രി കെ എം മാണി,കേന്ദ്രകമ്മറ്റിയംഗം ഡോ.തോമസ് ഐസക് എന്നിവർ പ്രഭാഷണം നടത്തും. 27,28 തിയ്യതികളിൽ കൊട്ടമൈതാനിയിലെ പി ഗോവിന്ദപിള്ള നഗറിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറും.പ്ലീനത്തിന്റെ സമാപനത്തോടനുബന്ധിച്ച് 29 ന് വൈകീട്ട് മുൻസിപ്പൽ സ്റ്റേഡിയത്തിലെ എ കെ ജി നഗറിൽ 2 ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജനറാലി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ,പിബി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള,സീതാറാം യെച്ചൂരി,കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി,പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ എന്നിവർ പ്രസംഗിക്കും.മറ്റ് പാർട്ടികളിൽ നിന്നും വ്യതസ്തമായ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും പാർട്ടി അംഗങ്ങളുടെയും ഘടകങ്ങളുടെയും പ്രവർത്തനം കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ ഉറപ്പിച്ച് നിർത്തുന്നതിനും പ്ലീനം
സഹായകരമാകുമെന്ന് സ്വാഗതസംഘം ചെയർമാൻ എ കെ ബാലൻ എം എൽഎ,ജനറൽ കണ്‍വീനർ സി കെ രാജേന്ദ്രൻ,പ്രചാരണ കമ്മറ്റി ചെയർമാൻ
എൻ എൻ കൃഷ്ണദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2013 നവംബർ 23, ശനിയാഴ്‌ച
പ്ലീനത്തെ വരവേൽക്കാൻ വള്ളുവനാട് ചെമ്പട്ടണിഞ്ഞു...
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൊലക്കത്തികൾക്കും വലതുപക്ഷ ഭരണകൂടത്തിന്റെ മർദ്ദനമുറകൾക്കും മുന്നിൽ മുട്ട് മടക്കാത്ത തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവപ്രസ്ഥാനമായ സി പി ഐ എമ്മിന്റെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന പ്ലീനത്തെ വരവേൽക്കാൻ പാലക്കാട്ടെ നാടും നഗരങ്ങളും ഒരുങ്ങിക്കഴിഞ്ഞു.കല്ലടിക്കോടൻ മലനിരകൾ കടന്നെത്തുന്ന വൃക്ഷികക്കാറ്റിൽ തലയാട്ടി നിൽക്കുന്ന കരിമ്പനകൾക്ക് കീഴെ വള്ളുവനാടിന്റെ ഗ്രാമവീഥികളിൽ മർദ്ദിത വർഗ്ഗത്തിന്റെ മോചനത്തിന്റെ അടയാളമായ ചെങ്കൊടികൾ പാറിത്തുടങ്ങി...സമ്മേളന വേദിയായ പാലക്കാട് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ചരിത്രസ്മരണകൾ ഉണർത്തുന്ന സ്ക്വയറുകളും കമാനങ്ങളും ഉയർന്നുകഴിഞ്ഞു.പോസ്റ്ററുകളും വിളംബര ജാഥകളും പാർട്ടിബന്ധുക്കളിലും പ്രവർത്തകരിലും ആവേശമുണർത്തുന്നു.ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നവംബർ 27,28,29 തിയ്യതികളിൽ നടക്കുന്ന പ്ലീനവും അനുബന്ധ പരിപാടികളും ചരിത്രസംഭവമായി മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് എങ്ങും ദൃശ്യമാവുന്നത്. സമാപനദിവസമായ 29 ന് സംഘടിപ്പിക്കുന്ന ബഹുജന റാലിയിൽ ജനലക്ഷങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു.കോഴിക്കോട്ട് നടന്ന ഇരുപതാം പാർട്ടി കോണ്‍ഗ്രസ്സിന് ശേഷം നടക്കുന്ന പ്ലീനം സി പി ഐ എമ്മിന്റെ സംഘടനാശേഷി വിളംബരം ചെയ്യുന്നതായിരിക്കും.പാർട്ടിക്കകത്ത് മുളപൊട്ടുന്ന സംഘടനാപരമായ ദൌർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും പ്ലീനത്തിൽ ഉണ്ടാവും.പാർട്ടി സെക്രട്ടറി യറ്റും സംസ്ഥാന കമ്മറ്റിയും കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്ന് പ്ലീനത്തിന്റെ നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകി.
2013 നവംബർ 21, വ്യാഴാഴ്‌ച
പാർട്ടി പ്ലീനത്തിനുള്ള ഒരുക്കങ്ങൾ പാലക്കാട്ട് പുരോഗമിക്കുന്നു...
നവംബർ 27,28,29 തിയ്യതികളിൽ പാലക്കാട്ട് നടക്കുന്ന സി പി ഐ എം സംസ്ഥാന പ്ലീനം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ വളരെ വേഗം പുരോഗമിക്കുന്നു.ബുധനാഴ്ച പാലക്കാട് ജില്ലയിൽ പതാക ദിനം ആചരിച്ചു.പാർട്ടി ഓഫീസുകൾ,പ്രധാന കേന്ദ്രങ്ങൾ,ബൂത്ത് കേന്ദ്രങ്ങൾ,വീടുകൾ എന്നിവിടങ്ങളിൽ ചെങ്കൊടികൾ ഉയർന്നു. പ്ലീനത്തിന്റെ ചെലവിലേക്ക് ജില്ലയിലെ ആയിരക്കണക്കിന് ചെറു സ്ക്വാഡുകൾ സമാഹരിച്ച ഫണ്ട് ഏറ്റുവാങ്ങുന്നതിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ ക്യാപ്റ്റനായുള്ള ഒന്നാമത്തെ ജാഥ വ്യാഴാഴ്ച പര്യടനം ആരംഭിച്ചു.ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നയിക്കുന്ന രണ്ടാമത്തെ ജാഥ നാളെ തുടങ്ങും.പ്ലീനത്തിന്റെ പ്രചാരണത്തിന് ലോക്കൽ അടിസ്ഥാനത്തിലുള്ള വിളംബര ജാഥകൾക്കും തുടക്കമായി.ഈ ജാഥകൾ 25 വരെ തുടരുന്നതാണ്.സമാപന ദിവസമായ 29 ന് നടക്കുന്ന ബഹുജന റാലി വൻ വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.
2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച
മന്നാഡേ വിടവാങ്ങി...
ഇന്ന് പുലർച്ചെ ബംഗലൂരുവിലെ നാരായണ ഹൃദയാലയം ആശുപത്രിയിൽ
അന്തരിച്ച സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ മന്നാഡേയുടെ മൃതദേഹം ഹെബ്ബാൾ വൈദ്യുത ശ്മശാനത്തിൽ സംസ്ക്കരിച്ചു.ബംഗലൂരുവിലെ രവീന്ദ്ര കലാക്ഷേത്രത്തിൽ ഭൌതിക ശരീരം പൊതുദർശനത്തിനു വെച്ചിരുന്നു. അദ്ദേഹത്തിന് 94 വസ്സായിരുന്നു.ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.1920 മെയ് 1 ന് പിതാവായ പൂർണ്ണ ചന്ദ്രയുടേയും മാതാവായ മഹമയ ഡേയുടേയും പുത്രനായി ബംഗാളിൽ ജനിച്ച മന്നാ ഡേയുടെ യഥാർത്ഥ പേര് പ്രബോധ് ചന്ദ്ര ഡേ എന്നായിരുന്നു.കുട്ടിക്കാലത്ത്
സ്പോർട്സിൽ താൽപര്യമെടുത്തിരുന്ന അദ്ദേഹത്തെ സംഗീത ലോകത്തിലേക്ക് ആനയിച്ചത് അമ്മാവനായ കെ.സി.ഡേ ആണ്.സംഗീതത്തിൽ മന്നാ ഡേയുടെ ഗുരുനാഥന്മാർ കെ. സി. ഡേയും
ഉസ്താദ് ജബീർ ഖാനുമായിരുന്നു.വിദ്യാസാഗർ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം അമ്മാവന്റെ കൂടെ മുബൈയിലേക്ക് പോയി.ഈ യാത്രയാണ് മന്നാ ഡേയെ ഹിന്ദി ചലച്ചിത്ര
ലോകവുമായി ബന്ധപ്പെടുത്തിയത്.തുടക്കത്തിൽ പ്രശസ്ത സംഗീത സംവിധായകൻ എസ് ഡി ബർമ്മന്റെ സഹായിയായി പ്രവർത്തിച്ചു.1942 ൽ 'തമന്ന' എന്ന സിനിമയ്ക്ക് വേണ്ടിയാണ് മന്നാ ഡേ
ആദ്യമായി പാടിയത്.1942-2013 കാലത്ത് 4000 ത്തിൽപരം പാട്ടുകൾ വിവിധ ഭാഷകളിൽ അദ്ദേഹം ആലപിച്ചിട്ടുണ്ട്.'ബൂട്ട് പോളിഷ്','ചോരി ചോരി' തുടങ്ങിയ സിനിമകളിലെ പാട്ടുകൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മന്നാ ഡേ ഗസൽ ആലാപനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു.ആർ ഡി ബർമ്മൻ,സലീൽ ചൗധരി,ലക്ഷ്മി കാന്ത്-പ്യാരേലാൽ,കല്യാണ്‍ജി-ആനന്ദ്ജി,ശങ്കർ ജയ്‌ക്ശൻ,ജയ് ദേവ് തുടങ്ങിയ പ്രശസ്തരായ സംഗീത സംവിധായകർക്ക് വേണ്ടിയെല്ലാം മന്നാ ഡേ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ബംഗാളി ഉൾപ്പടെയുള്ള 9 ഭാഷാ ചിത്രങ്ങൾക്ക് വേണ്ടി പാടിയ മന്നാ ഡേ
സലീൽ ചൌധരിയുടെ സംഗീത നിർദ്ദേശത്തിൽ മലയാളത്തിലെ ചെമ്മീൻ നെല്ല് എന്നീ ചിത്രങ്ങൾക്ക് വേണ്ടി പാടിയ പാട്ടുകൾ ഹിറ്റാവുകയായിരുന്നു.1971 ൽ പദ്മശ്രീ,2005 ൽ പദ്മഭൂഷൻ,2007 ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മുതലായ അനേകം പുരസ്കാരങ്ങൾ നൽകി രാഷ്ട്രം മന്നാ ഡേയെ ആദരിച്ചിട്ടുണ്ട്.1953 ഡിസംബർ 18 ന് മലയാളിയും നാടക പിന്നണി ഗായിക കൂടിയായ കണ്ണൂരിലെ സുലോചന കുമാരനെ അദ്ദേഹം വിവാഹം ചെയ്തു.പിന്നീട് ബംഗലൂരുവിൽ സ്ഥിര താമസമാക്കുകയായിരുന്നു.മന്നാ ഡേയുടെ വേർപാടിൽ സംഗീതലോകം മുഴുവൻ വ്യസനിക്കുന്നു..!
2013 ഒക്‌ടോബർ 22, ചൊവ്വാഴ്ച
'മുഖ്യധാര' മാസിക നവംബർ 7 ന് പ്രകാശ് കാരാട്ട് കോഴിക്കോട്ട് പ്രകാശനം ചെയ്യും...
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ മതേതരവീക്ഷണവും ഫാസിസ്റ്റ് വിരുദ്ധ നിലപാടും ജനനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രസിദ്ധീകരണമായ 'മുഖ്യധാര' മാസികയുടെ പ്രകാശനവും, 'ന്യൂനപക്ഷം,മതനിരപേക്ഷത,വർഗ്ഗീയഫാസിസം' എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറും 2013 നവംബർ 7 ന് വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്തുള്ള മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്നതാണ്. മാസികയുടെ പ്രകാശനം രാവിലെ 9 മണിക്ക് ഗുജറാത്ത് വംശഹത്യയുടെ 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി' കുത്ബുദ്ധീൻ അൻസാരിക്ക് കോപ്പി നൽകിക്കൊണ്ട് സിപിഐഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നിർവ്വഹിക്കും.സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും.'മുഖ്യധാര' ചീഫ് എഡിറ്റർ കെ ടി ജലീൽ എം എൽ എ,ചരിത്രകാരൻ ഡോ.കെ എൻ പണിക്കർ,എഴുത്തുകാരി പി വത്സല എന്നിവർ പ്രസംഗിക്കും.പി ടി എ റഹീം എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് നടക്കുന്ന ദേശീയ സെമിനാറിൽ ഷബ്നം ഹാഷ്മി (ഗുജറാത്താനന്തര ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളി),ഡോ.ഉസ്മാൻ (ഇസ്ലാമിന്റെ ഇടതുപക്ഷ വായന),ഡോ.പി എ ഫസൽ ഗഫൂർ (ഇസ്ലാമിക ലോകവും മതേതരത്വവും),സി കെ അബ്ദുൾ അസീസ് (ആഗോളവൽക്കരണകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയം),ഡോ.ഇല്ല്യാസ് (വിവേചന ഭീകരത),ഡോ.ഖദീജാമുംതാസ് (ന്യൂനപക്ഷ സമൂഹവും സ്ത്രീപദവിയും),പ്രൊഫ.ബഷീർ മണിയങ്കുളം (മലയാള സാഹിത്യത്തിലെ മുസ്ലിം സാന്നിധ്യം),പ്രൊഫ.എ പി അബ്ദുൾ വഹാബ് (സാമുദായിക രാഷ്ട്രീയത്തിലെ വർഗീയ ഭാഷ്യം),ജാഫർ അത്തോളി (ന്യൂനപക്ഷങ്ങളും മാധ്യമങ്ങളും),സഫീദ് റൂമി (വ്യാജ ഏറ്റുമുട്ടലും പിന്നാമ്പുറവും),ഡോ.ഹുസൈൻ രണ്ടത്താണി (ന്യൂനപക്ഷവും ഇടതുപക്ഷവും),അലി അബ്ദുള്ള (കേരളീയ സമൂഹത്തിലെ ഇസ്ലാമിക പരിസരം),ഡോ .അഷറഫ് കടയ്ക്കൽ (ഇൻഡോ അറബ് ബന്ധത്തിന്റെ സാംസ്കാരിക ഭൂമിക),ഡോ.ജമാൽ മുഹമ്മദ് (കേരളീയ നവോത്ഥാനത്തിന്റെ മുസ്ലിം പരിപ്രേക്ഷ്യം),മുക്താർ മുഹമ്മദ് (ഗുജറാത്തിന്റെ വർത്തമാനം) എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.ബേബി ജോണ്‍ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ
എളമരം കരീം എം എൽ എ സമാപന പ്രാഭാഷണം നടത്തും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)

.jpg)