2010, ജനുവരി 30, ശനിയാഴ്‌ച

ത്യാഗരാജ ആരാധന ഉത്സവം കോഴിക്കോട്ട്‌ തുടങ്ങി

കര്‍ണ്ണാടകസംഗീത പ്രേമികള്‍ക്ക് 5 ദിവസത്തെ സംഗീത വിരുന്ന് ഒരുക്കികൊണ്ട് ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുപ്പതാമത് ത്യാഗരാജ ആരാധനാ ഉത്സവം ശെമ്മാങ്കുടി നഗറില്‍(തളി പത്മശ്രീ കല്യാണമണ്ഡപം)തുടക്കമായി.സീനിയര്‍ വിദുഷി ശ്രീമതി നീലാ രാംഗോപാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ആകാശവാണി കോഴിക്കോട് നിലയം ഡയരക്ടര്‍ കെ.രാജന്‍,സംഗീത ചികിത്സാ വിദഗ്ധന്‍ ഡോ.ടി.പി.മെഹറൂഫ് രാജ് എംഡി എന്നിവര്‍ സംസാരിച്ചു.മാനേജിങ്ങ് ട്രസ്റ്റി ഡോ.എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു.തുടര്‍ന്ന് സംഗീത പരിപാടികള്‍ അരങ്ങേറി.കുട്ടികളുടെ സംഗീതാര്‍ച്ചന,കുമാരി ശ്രീരഞ്ജിനി,സുമിത്ര നിധിന്‍,സുമിത്ര വാസുദേവ്,നീലാ രാംഗോപാല്‍,വിഷ്ണു ഭാട്ടിയ സഹോദരിമാര്‍ എന്നിവരുടെ കച്ചേരിയും, ചിത്ര നാരായണ സ്വാമിയുടെ വീണക്കച്ചേരിയും ആദ്യ ദിവസം തന്നെ അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത പ്രതിഭകളുടെ കച്ചേരികളും കുട്ടികളുടെ സംഗീതാര്‍ച്ചനയും ഉണ്ടാവും.സംഗീതോല്‍സവം ഫിബ്രവരി 3 ന് സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: