2008, ഡിസംബർ 10, ബുധനാഴ്‌ച

ബി.ജെ.പി യുടെ ദല്‍ഹി സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു


ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അഞ്ച്‌ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ വിജയ സങ്കല്‍പ്പ യാത്രയുമായി ഇറങ്ങി പുറപ്പെട്ട ബി.ജെ.പി യെ സംബന്ധിച്ച് ഒട്ടും ആശാവാഹമല്ല.നേരത്തെ നടന്ന ഗുജറാത്ത്,പഞ്ചാബ്,ഹിമാചല്‍ പ്രദേശ്,ഉത്തരാഖണ്ട്,കര്‍ണാടക തെരഞ്ഞടുപ്പികളിലെല്ലാം തിളക്കമേറിയ വിജയം കൈവരിച്ച ബിജെപിക്ക് ആ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല രാജസ്ഥാനില്‍ ദയനീയമായ പരാജയം ഏറ്റ്വാങ്ങേണ്ടിയും വന്നു.വിജയ കുമാര്‍ മല്‍ഹോത്രയെ മുന്‍ നിര്ത്തി ദല്‍ഹിയില്‍ അധികാരത്തില്‍ എത്താനുള്ള മോഹവും പൊലിഞ്ഞു പോയി.സാമ്പത്തിക മാന്ദ്യവും,വിലക്കയറ്റവുമെല്ലാം പിടിച്ചു കുലുക്കിയിട്ടും കോണ്‍ഗ്രസ്സിനു 3-2 എന്ന തോതിലുള്ള വിജയമാണുണ്‍ടായത്.രാജ്യത്ത് ഇടക്കിടെ ഉണ്ടാവാറുള്ള ഭീകരാക്രമണങ്ങളെ വോട്ടാക്കി മാറ്റാനും ബിജെപിക്ക് കഴിയാതെ പോയി.ഏറ്റവുമൊടുവില്‍ മുംബൈ ആക്രമണത്തിന്റെ പേരില്‍ സമ്മതിദായകരെ പാട്ടിലാക്കാന്‍ നരേന്ദ്ര മോഡിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശ്രമങ്ങളും പാളിപ്പോയി.മാലെഗാവ്സംഭവത്തിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ഭീകരവിരുദ്ധപ്രചാരണത്തിന്റെ പൊള്ളത്തരം വോട്ടര്‍മാര്‍ തിരിച്ചറിയുകയും അത് പ്രകാരം പ്രതികരിക്കുകയും ചെയ്തു. സജീവ ഹിന്ദുത്വ വിഷയങ്ങളുടെ അഭാവത്തില്‍ കേന്ദ്രത്തില്‍ എളുപ്പത്തില്‍ അധികാരത്തിലേറാനുള്ള ബിജെപിയുടെ മോഹങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും തിരിച്ചടിയേറ്റിരിയ്ക്കയാണ്.
2004 ലെ പൊതുതെരഞ്ഞടുപ്പ് കാലത്ത് "ഇന്ത്യ തിളങ്ങുന്നു"എന്ന വിവാദപരസ്യങ്ങളില്‍ അമിതപ്രതീക്ഷ പുലര്‍ത്തിയിട്ടും ഫലം പുറത്ത് വന്നപ്പോള്‍, അധികാരം നഷ്ടമായത് പോലെ ഇപ്പോള്‍ ബി.ജെ.പി യുടെ മീഡിയ മാനേജര്‍മാരും ഏതാനും മാധ്യമങ്ങളും ഈ നിയസഭാതെരഞ്ഞെടുപ്പുകളില്‍ ബിജെപി സീറ്റുകള്‍ തൂത്ത് വാരുമെന്നു പ്രചരിപ്പിച്ചിരുന്നെന്കിലും, ഫലം മറിച്ചായപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂടി അതിശയപെട്ടിട്ടുണ്ടാകും.ഫലം പുറത്ത് വന്ന തിങ്കളാഴ്ച വൈകുന്നേരം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പരന്ന മ്ലാനത ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: