2008, ഡിസംബർ 14, ഞായറാഴ്‌ച

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം സമാപിച്ചു

കഴിഞ്ഞ മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന അന്താരാഷ്ട്ര വിദ്യഭ്യാസ സമ്മേളനത്തിന് സമാപനമായി. മുവായിരത്തിലധികം പേര്‍ പന്കെടുത്ത സമ്മേളനത്തില്‍ രാജ്യാന്തര പ്രശസ്തരായ വിദ്യാഭാസവിദഗ്ധരുടെ കൂടെ സംസ്ഥാന-ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകരും,ഗവേഷകരും,അധ്യാപകരും വിദ്യാര്‍ത്ഥികളുംതങ്ങളുടെ സാന്നിധ്യമറിയിച്ചു.ജനാധിപത്യ-മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള സജീവ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് സമ്മേളനത്തിലുണ്ടായത്. സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കടന്നുകയറ്റം കൊണ്ടുണ്ടായ അപകടങ്ങള്‍ സമ്മേളനം ചര്ച്ച ചെയ്തു.സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടു വരണമെന്ന് സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ന്യൂനപക്ഷ അവകാശങ്ങളുടെ ലക്ഷ്മണരേഖ ഈ നിയമത്തില്‍ നിര്‍ണ്ണയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.വിദ്യാഭ്യാസം പൌരന്റെ മൌലികാവകാശമാക്കുന്നതിനുള്ള ബില്‍ അടുത്ത പാര്ളിമെന്ടു സമ്മേളനത്തില്‍ തന്നെ അവതരിപ്പക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ ചട്ടക്കൂട് പരിഷ്ക്കരിക്കുക,അധ്യാപക-വിദ്യാര്ത്ഥി ബന്ധം മൌലികമായി പൊളിച്ചെഴുതുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമ്മേളനം ചര്ച്ച ചെയ്യുകയുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല: